ഈ തെരഞ്ഞെടുപ്പ് കാലത്ത് മോദി പറന്നത് 1.5 ലക്ഷം കിലോമീറ്ററെന്ന് അമിത് ഷാ

കനത്ത ചൂടിനെയും വക വെയ്ക്കാതെയാണ് മോദി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. 46 ഡിഗ്രി സെൽഷ്യസ് ചൂടിലും അദ്ദേഹം തളരാതെ പ്രചാരണം നടത്തിയതായും പ്രധാനമന്ത്രി പറഞ്ഞു.

news18
Updated: May 18, 2019, 8:39 AM IST
ഈ തെരഞ്ഞെടുപ്പ് കാലത്ത് മോദി പറന്നത് 1.5 ലക്ഷം കിലോമീറ്ററെന്ന് അമിത് ഷാ
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി അധ്യക്ഷൻ അമിത് ഷായും വാർത്താസമ്മേളനത്തിൽ
  • News18
  • Last Updated: May 18, 2019, 8:39 AM IST
  • Share this:
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കാലത്ത് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി 1.5 ലക്ഷം കിലോമീറ്റർ പറന്നതായി ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത് ഷാ. വെള്ളിയാഴ്ച ഡൽഹിയിൽ ബി.ജെ.പി ആസ്ഥാനത്ത് നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കവെയാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. 1.5 ലക്ഷം കിലോമീറ്റർ പറന്ന പ്രധാനമന്ത്രി 142 തെരഞ്ഞെടുപ്പ് പൊതു റാലികളിൽ സംബന്ധിച്ചതായും അമിത് ഷാ പറഞ്ഞു.

കനത്ത ചൂടിനെയും വക വെയ്ക്കാതെയാണ് മോദി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത്. 46 ഡിഗ്രി സെൽഷ്യസ് ചൂടിലും അദ്ദേഹം തളരാതെ പ്രചാരണം നടത്തിയതായും പ്രധാനമന്ത്രി പറഞ്ഞു. "സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ഏറ്റവും കൂടുതൽ അദ്ധ്വാനിച്ച തെരഞ്ഞെടുപ്പ് പ്രചാരണമായിരുന്നു ഇത്തവണത്തേത്. മുമ്പെങ്ങും കാണാത്ത വിധം ശക്തമായ തെരഞ്ഞെടുപ്പ് പ്രചാരണമായിരുന്നു മോദി മുന്നിൽ നിന്ന് നയിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി കഴിഞ്ഞ ഫെബ്രുവരി, മെയ് മാസങ്ങളിൽ മോദി രാജ്യത്തിന്‍റെ എല്ലാ ഭാഗങ്ങളിലും മോദി എത്തിയിരുന്നു" - അമിത് ഷാ പറഞ്ഞു.

അഞ്ചു വർഷത്തിനിടയിൽ ആദ്യ പത്രസമ്മേളനം: ജനങ്ങൾക്ക് നന്ദി; മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് മുഖം തിരിച്ച് പ്രധാനമന്ത്രി

റോഡ് ഷോകൾ ഉൾപ്പെടെ 142 റാലികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു. ഈ റാലികളിലായി ഏകദേശം 1.5 കോടി ആളുകളുമായി അദ്ദേഹം സംവദിച്ചു. അതേസമയം, താൻ 312 ലോക് സഭാ മണ്ഡലങ്ങൾ സന്ദർശിച്ചെന്നും 161 പൊതുറാലികളിൽ പങ്കെടുത്തെന്നും അമിത് ഷാ പറഞ്ഞു. 18 റോഡ് ഷോകളിൽ താൻ പങ്കെടുത്തതായും അമിത് ഷാ പറഞ്ഞു.

വിജയകരമായ ഒരു തെരഞ്ഞെടുപ്പ് പ്രചാരണമായിരുന്നു ഇത്തവണ ബി ജെ പി നടത്തിയതെന്നും സമൂഹത്തിന്‍റെ എല്ലാ ഭാഗങ്ങളിലും എത്തിച്ചേരാൻ കഴിഞ്ഞെന്നും അമിത് ഷാ പറഞ്ഞു. ഭൂരിപക്ഷത്തോടെ ബി ജെ പി അധികാരത്തിൽ എത്തുമെന്നും അമിത് ഷാ പറഞ്ഞു.

First published: May 18, 2019, 8:39 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading