ന്യൂഡൽഹി: കർഷകസമരത്തെ പിന്തുണച്ച് സ്വീഡീഷ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബെർഗ് പങ്കുവച്ച 'ടൂൾകിറ്റ്' വിഷയത്തിൽ പ്രതികരിച്ച് വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍. വിവാദമായ 'ടൂൾകിറ്റ്' പല കാര്യങ്ങളും വെളിച്ചത്തു കൊണ്ടു വന്നുവെന്നും ഇനിയും പലതും പുറത്തുവരാനുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ഗ്രെറ്റ ടൂള്‍കിറ്റ് ട്വീറ്റ് ചെയ്തതിന് ശേഷം പുറത്തുവന്ന പലകാര്യങ്ങളിലും ആശങ്ക അറിയിച്ചു കൊണ്ട് കൂടിയായിരുന്നു വിദേശകാര്യമന്ത്രിയുടെ പ്രതികരണം.
'ആ ടൂൾകിറ്റ് ഒരുപാട് കാര്യങ്ങൾ വെളിപ്പെടുത്തി. ഇനിയും എന്തൊക്കെ വെളിപ്പെടുമെന്ന് നോക്കാം' എന്നായിരുന്നു എഎൻഐയോട് സംസാരിക്കവെ ജയശങ്കര്‍ പ്രതികരിച്ചത്. കർഷക പ്രക്ഷോഭം അന്തര്‍ദേശീയ തലത്തിൽ ചർച്ചയായ സാഹചര്യത്തിൽ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന സംബന്ധിച്ചും അദ്ദേഹം വിശദീകരണം നൽകിയിട്ടുണ്ട്. കർഷക പ്രക്ഷോഭത്തിന് അന്തർദേശീയ തലത്തിൽ ലഭിക്കുന്ന ശ്രദ്ധ കൃത്യവും ഉത്തരവാദിത്തമുള്ളതും അല്ല എന്നായിരുന്നു വാക്കുകൾ.
'തങ്ങള്‍ക്ക് കൂടുതല്‍ അറിയാത്ത കാര്യങ്ങളെക്കുറിച്ച് ചില സെലിബ്രിറ്റികൾ നടത്തിയ പരാമര്‍ശങ്ങളിൽ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചതിന് വ്യക്തമായ കാരണമുണ്ട്’എന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് ദിവസങ്ങളായി തുടരുന്ന കർഷക പ്രക്ഷോഭത്തിന് പിന്തുണ അറിയിച്ച് അന്തര്‍ദേശീയ തലത്തിൽ പല പ്രമുഖരും രംഗത്തെത്തിയത് സമരത്തിന് ആഗോളതലത്തില്‍ ശ്രദ്ധ നേടിക്കൊടുത്തിരുന്നു.
#WATCH: EAM Dr S Jaishankar speaks on 'Toolkit' matter, says, "It has revealed a lot. We've to wait & see what else comes out. There was a reason why Foreign Ministry reacted to statements which some celebrities gave out on matters on which they obviously didn't know very much." pic.twitter.com/wWmqWtFkL8
— ANI (@ANI) February 6, 2021
പോപ് താരം റിഹാന, പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബെർഗ് തുടങ്ങിയവരാണ് ഇത്തരത്തിൽ പ്രതികരിച്ച ചില പ്രമുഖര്‍. ഇതിൽ കര്‍ഷക സമരത്തെ അനുകൂലിച്ചു കൊണ്ടുള്ള ഗ്രെറ്റ തുന്‍ബര്‍ഗിന്റെ ട്വീറ്റിനും ടൂള്‍കിറ്റിനും പിന്നില്‍ ഖലിസ്താന്‍ അനുകൂല സംഘടനയെന്ന ആരോപണം ഉയർന്നിരുന്നു.
കാനഡ ആസ്ഥാനമായുള്ള പൊയറ്റിക് ജസ്റ്റിസ് ഫൌണ്ടേഷന്റെ (പിജെഎഫ്) സ്ഥാപകനായ മോ ധാലിവാൾ ആണ് സ്വീഡിഷ് പരിസ്ഥിതി പ്രവർത്തകയായ ഗ്രെറ്റ തുൻബെർഗ് ട്വീറ്റ് ചെയ്ത വിവാദമായ ‘ടൂൾകിറ്റ്’ സൃഷ്ടിച്ചതെന്ന ആരോപണവും ശക്തമാണ്. ഇതുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന സ്കൈറോക്കറ്റ് എന്ന പിആർ സ്ഥാപനത്തിന്റെ ഡയറക്ടർമാരിൽ ഒരാളാണ് മോ ധാലിവാൾ.
We stand in solidarity with the #FarmersProtest in India.
https://t.co/tqvR0oHgo0
— Greta Thunberg (@GretaThunberg) February 2, 2021
ഇതിന്‍റെ അടിസ്ഥാനത്തിൽ ഡല്‍ഹി പൊലീസ് ഇവർക്കെതിരെ കേസും രജിസ്റ്റർ ചെയ്തിരുന്നു. 153 എ (മതം, വംശം എന്നിവയുടെ അടിസ്ഥാനത്തിൽ വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുന്നു), സെക്ഷൻ 120 ബി (ക്രിമിനൽ ഗൂഢാലോചന) എന്നീ കുറ്റങ്ങളാണ് എഫ്ഐആറിൽ ഗ്രെറ്റയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.
എന്നാൽ കേസെടുത്താലും താൻ എപ്പോഴും കർഷകര്‍ക്കൊപ്പം തന്നെ നിൽക്കുമെന്നായിരുന്നു വിഷയത്തിൽ ഗ്രെറ്റയുടെ പ്രതികരണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: #FarmersProtest, Farmers protest, Farmers protest delhi, Farmers protest live updates, Greta Thunberg, Greta Thunberg Farmers Protest, Rihanna, Rihanna farmers protest