• HOME
  • »
  • NEWS
  • »
  • india
  • »
  • 'ലോകം വിഡ്ഢികളുടേതല്ല, ഒന്നും മറക്കുകയുമില്ല'; പാക് മാധ്യമപ്രവർത്തകന്‍റെ വായടപ്പിച്ച് മന്ത്രി എസ് ജയശങ്കർ

'ലോകം വിഡ്ഢികളുടേതല്ല, ഒന്നും മറക്കുകയുമില്ല'; പാക് മാധ്യമപ്രവർത്തകന്‍റെ വായടപ്പിച്ച് മന്ത്രി എസ് ജയശങ്കർ

ഐക്യരാഷ്ട്ര സംഘടനയിൽ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു മന്ത്രി

  • Share this:

    ന്യൂയോർക്ക്: പ്രകോപനകരമായ ചോദ്യം ചോദിച്ച പാക് മാധ്യമപ്രവർത്തകന് ചുട്ടമറുപടി നൽകി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഇന്ത്യയിൽനിന്ന് ഉൾപ്പെടെയുള്ള ഭീകരതയെ ദക്ഷിണേഷ്യ എങ്ങനെ പ്രതിരോധിക്കുമെന്ന ചോദ്യത്തിന് ലോകം വിഡ്ഢികളുടേതല്ല, ഒന്നും മറക്കുകയുമില്ല എന്നായിരുന്നു മന്ത്രിയുടെ മറുപടി. ഐക്യരാഷ്ട്ര സംഘടനയിൽ മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു മന്ത്രി.

    ന്യൂഡൽഹി, കാബൂൾ, പാക്കിസ്ഥാൻ എന്നിവിടങ്ങളിൽനിന്നു ഭീകരവാദം വ്യാപിക്കുന്നത് എത്രനാൾ ദക്ഷിണേഷ്യ നോക്കിനിൽക്കുമെന്നായിരുന്നു പാക് മാധ്യമപ്രവർത്തകൻ ചോദിച്ചത്. ഇതിന് “നിങ്ങൾക്ക് ആളു മാറിപ്പോയി. പാക്കിസ്ഥാൻ എത്രനാൾ ഭീകരവാദവുമായി മുന്നോട്ടുപോകാൻ ഉദ്ദേശിക്കുന്നുവെന്ന് അവരുടെ മന്ത്രിമാരോടു തന്നെ ചോദിക്കണം. ലോകം വിഡ്ഢികളുടേതല്ല, ഒന്നും മറക്കുകയുമില്ല. ഭീകരവാദത്തിനെതിരെ രാജ്യങ്ങളെ വർധിച്ച തോതിൽ അണിചേർക്കുകയും ചെയ്യും. ചർച്ച മറ്റെന്തെങ്കിലുമാക്കി മാറ്റിയെന്നു കരുതി അത് ഒളിപ്പിക്കാൻ നിങ്ങൾക്കു കഴിയില്ല. ആരെയും തെറ്റിദ്ധരിപ്പിക്കാനാകില്ല. ജനങ്ങൾക്ക് അതു മനസ്സിലായിട്ടുണ്ട്”- മന്ത്രി പറഞ്ഞു.

    ‘സ്വന്തം പ്രവൃത്തികൾ കളങ്കമില്ലാത്തതാക്കുക. നല്ല അയൽക്കാരനായിരിക്കാൻ ശ്രമിക്കുക. സാമ്പത്തിക വളർച്ച, പുരോഗതി, വികസനം ഇങ്ങനെ ലോകം ഇന്ന് എന്താണോ ചെയ്യാൻ ശ്രമിക്കുന്നത്, അത് ശ്രദ്ധിക്കുക. നിങ്ങളുടെ ചാനൽ വഴി ഈ സന്ദേശം അവിടെ എത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’- മന്ത്രി ജയശങ്കർ പറഞ്ഞു.

    Published by:Arun krishna
    First published: