നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Mumbai Attack | 26/11 ഒരിക്കലും മറക്കരുതെന്ന ഓർമ്മപ്പെടുത്തലോടെ അഗ്നിക്കിരയാകുന്ന താജ് ഹോട്ടലിന്റെ ചിത്രം പങ്കുവെച്ച് വിദേശകാര്യ മന്ത്രി

  Mumbai Attack | 26/11 ഒരിക്കലും മറക്കരുതെന്ന ഓർമ്മപ്പെടുത്തലോടെ അഗ്നിക്കിരയാകുന്ന താജ് ഹോട്ടലിന്റെ ചിത്രം പങ്കുവെച്ച് വിദേശകാര്യ മന്ത്രി

  മുംബൈ ആക്രമണത്തെ ഓര്‍മ്മിപ്പിച്ചായിരുന്നു മന്ത്രിയുടെ ട്വീറ്റ്. 2008 നവംബര്‍ 26ന് കടല്‍മാര്‍ഗം മുംബൈയിലെ താജ് ഹോട്ടലിലേക്ക് അതിക്രമിച്ച് കയറിയ ഭീകരവാദികളായ പത്ത് യുവാക്കള്‍ ഒന്നിലധികം സ്ഥലങ്ങളില്‍ തുറന്ന വെടിവയ്പ് നടത്തിയിരുന്നു.

  mumbai attack

  mumbai attack

  • Share this:
   ഉള്ളിലെ തീനാളങ്ങളില്‍ പുക പടര്‍ന്ന് നില്‍ക്കുന്ന മുംബൈയിലെ താജ്മഹല്‍ പാലസ് ഹോട്ടലിന്റെ മുന്‍വശത്തെ ചിത്രം ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ (External Affairs Minister S Jaishankar) വെള്ളിയാഴ്ച രാവിലെ ട്വീറ്റ് ചെയ്തു. ചിത്രത്തോടൊപ്പം '26/11 ഒരിക്കലും മറക്കരുത്' എന്നും അദ്ദേഹം കുറിച്ചു. മുംബൈ ആക്രമണത്തെ ഓര്‍മ്മിപ്പിച്ചായിരുന്നു മന്ത്രിയുടെ ട്വീറ്റ്. 2008 നവംബര്‍ 26ന് കടല്‍മാര്‍ഗം മുംബൈയിലെ താജ് ഹോട്ടലിലേക്ക് അതിക്രമിച്ച് കയറിയ ഭീകരവാദികളായ പത്ത് യുവാക്കള്‍ ഒന്നിലധികം സ്ഥലങ്ങളില്‍ തുറന്ന വെടിവയ്പ് നടത്തിയിരുന്നു. ആക്രമണത്തില്‍ 18 സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 166 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും കോടികളുടെ നഷ്ടം ഉണ്ടാകുകയും ചെയ്തിട്ട് ഇന്നേക്ക് 13 വര്‍ഷമായി.

   26/11 മുംബൈ ആക്രമണത്തില്‍ അന്നത്തെ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരിന്റെ പ്രതികരണത്തെ കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി അടുത്ത് തന്നെ പ്രകാശനം ചെയ്യുന്ന തന്റെ പുസ്തകത്തില്‍ വിമര്‍ശിച്ചിട്ടുണ്ട് ''സംയമനം, ശക്തിയുടെ ലക്ഷണമല്ല'' എന്നതിനാല്‍ ഇന്ത്യ പാകിസ്ഥാനെതിരെ നടപടിയെടുക്കണമായിരുന്നുവെന്നാണ് തിവാരി പുസ്തകത്തിലൂടെ അഭിപ്രായപ്പെട്ടത്. സല്‍മാന്‍ ഖുര്‍ഷിദിന്റെ ഹിന്ദുത്വ വിമര്‍ശനത്തിന് ശേഷം ഈ മാസം രണ്ടാം തവണയാണ് പ്രതിപക്ഷ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന പരാമര്‍ശം കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് തന്നെ ഉയരുന്നത്.

   Also Read- Tamil Nadu Rain| തമിഴ്നാട്ടിൽ 24 ജില്ലകളിൽ സ്കൂളുകൾ അടച്ചു; ചെന്നൈയിൽ ഓറഞ്ച് അലർട്ട്

   2008 നവംബറിലെ മുംബൈ ആക്രമണത്തിന് ശേഷമുള്ള ദിവസങ്ങളില്‍ ഇന്ത്യ തിരിച്ചടി നടത്തേണ്ടതായിരുന്നുവെന്നും തിവാരി തന്റെ പുതിയ പുസ്തകത്തില്‍ പറയുന്നുണ്ട്. തിവാരിയുടെ പുസ്തകത്തിലെ വീക്ഷണത്തെച്ചൊല്ലി ചൊവ്വാഴ്ച മുതല്‍ പാര്‍ട്ടിയില്‍ ചില തര്‍ക്കങ്ങൾ ഉടലെടുത്തിരുന്നു. പിന്നാലെ ബിജെപി കോണ്‍ഗ്രസിനെതിരെ ആഞ്ഞടിക്കുകയും ചെയ്തു.   ''വാക്കുകളേക്കാള്‍ ഉച്ചത്തില്‍ പ്രവൃത്തികള്‍ സംസാരിക്കേണ്ട ഒരു സമയം വരുന്നു,'' എന്നും തിവാരി പറഞ്ഞിരുന്നു. മുംബൈ ആക്രമണസമയത്ത് ദേശീയ വക്താവായിരുന്നു തിവാരി. പുസ്തകത്തിലെ പരാമര്‍ശത്തില്‍ ഇപ്പോള്‍ കോണ്‍ഗ്രസിനുള്ളില്‍ നിന്ന് വിമര്‍ശനം നേരിട്ടുകൊണ്ടിരിക്കുകയാണ് തിവാരി. മുന്‍ കേന്ദ്രമന്ത്രിയായ തിവാരി സര്‍ക്കാരിലായിരിക്കുമ്പോള്‍ തന്നെ ഇക്കാര്യം ഉന്നയിക്കണമായിരുന്നുവെന്ന് പാര്‍ട്ടി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി പ്രതികരിച്ചു. യുപിഎ- രണ്ടാം സര്‍ക്കാരില്‍ തിവാരി മന്ത്രിയായി. 2004 മുതല്‍ തുടര്‍ച്ചയായി രണ്ട് തവണ അതായത് പത്തുവര്‍ഷത്തോളം യുപിഎ സര്‍ക്കാര്‍ അധികാരത്തിലായിരുന്നു.

   ഡിസംബര്‍ 2ന് പുറത്തിറങ്ങാനിരിക്കുന്ന '10 ഫ്‌ളാഷ്പോയിന്റ്സ്: 20 ഇയേഴ്‌സ്' എന്ന തന്റെ പുസ്തകത്തില്‍, കഴിഞ്ഞ രണ്ട് ദശകങ്ങളില്‍ ഇന്ത്യയെ ബാധിച്ച സുരക്ഷാ സാഹചര്യങ്ങളെ സംബന്ധിച്ചാണ് തിവാരി കുറിച്ചിരിക്കുന്നത്. 'ഗ്രൂപ്പ് ഓഫ് 23' നേതാക്കളില്‍ അംഗമാണ് തിവാരി. സംഘടനാതലത്തില്‍ അഴിച്ചുപണി നടത്തണമെന്നും പാര്‍ട്ടിയിലെ എല്ലാ സ്ഥാനങ്ങളിലേക്കും തിരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് മുമ്പ് ഇദ്ദേഹം കത്ത് അയ്ക്കുകയും ചെയ്തിരുന്നു.
   Published by:Rajesh V
   First published:
   )}