• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

വിവാഹേതര ബന്ധത്തിൽ സ്ത്രീകളും കുറ്റക്കാരാകും; നിയമഭേദഗതിക്ക് സർക്കാർ


Updated: July 11, 2018, 8:14 AM IST
വിവാഹേതര ബന്ധത്തിൽ സ്ത്രീകളും കുറ്റക്കാരാകും; നിയമഭേദഗതിക്ക് സർക്കാർ

Updated: July 11, 2018, 8:14 AM IST
ന്യൂഡൽഹി: വിവാഹേതര ബന്ധത്തിൽ പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകളെ കൂടി കുറ്റക്കാരാക്കാനുള്ള നിയമഭേദഗതിക്ക് കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. എന്നാൽ, വിവാഹിതയുമായി അവിഹിതബന്ധം പുലർത്തിയാൽ പുരുഷനെ മാത്രം കുറ്റക്കാരാക്കുന്ന നിലവിലെ വകുപ്പ് റദ്ദാക്കില്ല. ഭാരതീയ സംസ്കാരത്തിൽ വിവാഹത്തിന്റെ സംശുദ്ധി നിലനിര്‍ത്താൻ വകുപ്പ് അനിവാര്യമാണെന്നാണ് സർക്കാർ വാദം. അതേസമയം ഇത്തരം കേസുകളിൽ സ്ത്രീകളെ ഇരയായി കണ്ട് സംരക്ഷണം നൽകേണ്ടതില്ലെന്നാണ് കേന്ദ്ര നിലപാട്.

പുരുഷനോടൊപ്പം കുറ്റം ചെയ്യുന്നുണ്ടെങ്കിലും സ്ത്രീയെ മാത്രം സംരക്ഷിക്കുന്ന നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് സ്വദേശി ജോസഫ് ഷൈൻ സുപ്രീംകോടതിയിൽ നൽകിയ ഹർജിയിലാണ് സർക്കാർ സത്യവാങ്മൂലം നൽകിയത്. ഇന്ത്യൻ ശിക്ഷാ നിയമത്തിൽ 497ാം വകുപ്പും ക്രിമനൽ‌ നടപടി ചട്ടത്തിലെ 198(2) വകുപ്പും റദ്ദാക്കണമെന്ന ഹർജിയോട് യോജിക്കുന്ന നിലപാടാണ് സുപ്രീംകോടതി സ്വീകരിച്ചതെങ്കിലും വിഷയം ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലാണ്.

പരപുരുഷ ബന്ധത്തിൽ ഏർപ്പെടുന്ന വിവാഹിതയായ സ്ത്രീക്ക് പൂർണ സംരക്ഷണം നൽകുന്നതാണ് നിലവിലെ വകുപ്പ്. പുരുഷന്മാരെ മാത്രമല്ല, മറ്റൊരാളുടെ ജീവിത പങ്കാളിയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്ന ഏതൊരാളെയും കുറ്റക്കാരാക്കണം എന്ന മളീമഠ് കമ്മിറ്റിയുടെ ശുപാർശയെ ആധാരമാക്കിയാണ് കേന്ദ്രം നീങ്ങുന്നത്. വിവാഹേതര ബന്ധം കുറ്റം തന്നെയാണ്. ഇന്ത്യൻ സമൂഹത്തിന്റെ സംസ്കാരവും ഘടനയും കണക്കിലെടുക്കുമ്പോൾ വിവാഹത്തിന്റെ സംശുദ്ധി സംരക്ഷിക്കാൻ ഈ വകുപ്പ് ആവശ്യമാണ്. എന്നാൽ അത് ഭേദഗതി ചെയ്യുന്നത് സംബന്ധിച്ച് ലോ കമ്മീഷൻ പരിശോധിച്ചുവരികയാണെന്നും കേന്ദ്രം അറിയിച്ചു.

വിവാഹേതര ബന്ധം: നിലവിലെ വ്യവസ്ഥ

പരപുരുഷ ബന്ധത്തിൽ ഏർപ്പെടുന്ന വിവാഹിതയായ സ്ത്രീയെ ശിക്ഷിക്കാൻ നിലവിൽ വ്യവസ്ഥയില്ല. സ്ത്രീയുടെ ഭർത്താവ് പരാതിപ്പെട്ടാൽ പുരുഷന് അഞ്ചുവർഷം വരെ ശിക്ഷ ലഭിക്കും. എന്നാൽ പരസ്ത്രീ ഗമനം നടത്തിയ പുരുഷന്റെ ഭാര്യക്ക് പരാതിപ്പെടാനും വകുപ്പില്ല. എൺപതോളം രാജ്യങ്ങളിൽ ഉഭയസമ്മതത്തോടെയുള്ള വിവാഹേതര ബന്ധം കുറ്റകരമല്ല.

പരിഷ്കൃത സമൂഹത്തിന് ചേരാത്തതാണ് 497ാം വകുിുപ്പെന്ന് ജോസഫ് ഷൈൻ നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. വകുപ്പിന്റെ നിയമസാധുതയിൽ സുപ്രീംകോടതി നേരത്തെ സംശയമുന്നയിച്ചിരുന്നു. ഒരു സ്ത്രീ, ഭർത്താവിന്റെ സമ്മതത്തോടെ പരപുരുഷ ബന്ധത്തിലേർപ്പെട്ടാൽ കുറ്റകരമല്ല എന്നുവരുമ്പോൾ അവൾ ഉപഭോഗവസ്തുവായി മാത്രം ചുരുങ്ങുകയല്ലേയെന്ന് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ചോദിച്ചിരുന്നു. സമൂഹം പുരോഗമിക്കുന്നതിന് അനുസരിച്ച് നിയമങ്ങൾ പരിഷ്കരിക്കപ്പെടണമെന്നും 497ാം വകുപ്പ് കാലഹരണപ്പെട്ടതാണെന്നും അദ്ദേഹം വാക്കാൽ നിരീക്ഷിച്ചു.

എന്നാൽ അദ്ദേഹത്തിന്റെ അച്ഛൻ ജസ്റ്റിസ് വൈ.വി ചന്ദ്രചൂഡിന്റെ ബെഞ്ചാണ് 1985ൽ ഈ വിഷയത്തിൽ മറ്റൊരു നിലപാടെടുത്തത്. സ്ത്രീയല്ല, പുരുഷനാണ് പ്രലോഭിപ്പിക്കുന്നത് എന്ന കാര്യം പൊതുവെ അംഗീകരിക്കപ്പെട്ടതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അന്നത്തെ വിധി.
First published: July 11, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626