ലഖ്‍നൗ: 2022ൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മന്ത്രിസഭയിലെ അഞ്ചു പേരെ കാബിനറ്റ് റാങ്ക് നൽകി ഉയർത്തി. പുതിയതായി 17 പേരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് യോഗി ആദിത്യനാഥിന്‍റെ മന്ത്രിസഭയിൽ അംഗമായത്.
അധികാരത്തിലെത്തി രണ്ടര വർഷങ്ങൾക്കു ശേഷമാണ് യോഗി ആദിത്യനാഥ് മന്ത്രിസഭ വികസിപ്പിക്കുന്നത്. ജാതിസമവാക്യങ്ങൾ പാലിച്ചായിരുന്നു മന്ത്രിസഭാവികസനം. ആറ് ബ്രാഹ്മണൻമാർ, നാല് ക്ഷത്രിയാസ്, വൈശ്യാസ്, ഗുജർ, ജാട്, ലോധി, കശ്യപ് എന്നീ വിഭാഗങ്ങളിൽ നിന്നെല്ലാം ആളുകളെ ഉൾപ്പെടുത്തിയാണ് മന്ത്രിസഭാ വികസനം. പട്ടികജാതി വിഭാഗക്കാരനായ എം എൽ എ കമൽ റാണി വരുണിന് കാബിനറ്റ് റാങ്ക് നൽകി.
പരിചയ സമ്പന്നരായവരുടെയും യുവാക്കളുടെയും സമ്മിശ്രസംഘമാണ് പുതിയ മന്ത്രിസഭയിലുള്ളത്. പുതിയ മന്ത്രിസഭയിൽ എല്ലാ സമുദായങ്ങൾക്കും പ്രാധാന്യം നൽകിയതായും യുവാക്കളും പരിചയസമ്പന്നരും തുല്യരായി ഉൾക്കൊള്ളുന്ന സംഘമാണ് പുതിയതായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതെന്നും ബിജെപി വക്താവ് സമീർ സിംഗ് ന്യൂസ് 18നോട് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Yogi adithyanadh, Yogi Adithyanath