• HOME
 • »
 • NEWS
 • »
 • india
 • »
 • ബാലക്കോട്ടെ ഇന്ത്യൻ വ്യോമാക്രമണത്തിൽ ഭീകരർ കൊല്ലപ്പെട്ടെന്ന് ദൃക്‌സാക്ഷികൾ

ബാലക്കോട്ടെ ഇന്ത്യൻ വ്യോമാക്രമണത്തിൽ ഭീകരർ കൊല്ലപ്പെട്ടെന്ന് ദൃക്‌സാക്ഷികൾ

കൂട്ട മരണം സംഭവിച്ചത് 12 ജെയ്‌ഷെ മുഹമ്മദ് ഫിദായീനുമാർ തമ്പടിച്ചിരുന്ന താൽക്കാലിക കെട്ടിടത്തിൽ

 • Last Updated :
 • Share this:
  #ഫ്രാന്‍സെസ്കോ മരീനോ

  ബലാകോട്ടിൽ ഫെബ്രുവരി 26ന് ജെയ്‌ഷെ മുഹമ്മദ് ക്യാമ്പിൽ നടന്ന നടന്ന വ്യോമാക്രമണത്തിൽ തീവ്രാവാദികൾ കൊല്ലപ്പെട്ടെന്ന് ദൃക്‌സാക്ഷി വിവരണം. ആക്രമണം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ 35ഓളം മൃതദേഹങ്ങൾ ആംബുലൻസിൽ കയറ്റി പുറത്തെത്തിച്ചതായി ഇവർ സാക്ഷ്യപ്പെടുത്തുന്നു. ഇതിൽ താൽക്കാലിക കുടിലുകളിൽ ഉറങ്ങുകയായിരുന്ന 12 പേരും പാകിസ്ഥാൻ പട്ടാളത്തിൽ മുൻപ് സേവനമനുഷ്ഠിച്ച മറ്റു ചിലരും ഉൾപ്പെടുന്നു. തദ്ദേശ ഭരണകൂടങ്ങളിൽ ജോലി ചെയ്യുന്ന സാക്ഷി മൊഴി നൽകിയ ഇവർ തങ്ങളുടെ പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്താൻ തയ്യാറല്ല.

  വ്യോമാക്രമണം നടന്ന സ്ഥലങ്ങൾ സൈന്യത്താൽ ചുറ്റപ്പെട്ടിരുന്നു. പൊലീസിനെ കടത്തി വിട്ടിരുന്നില്ല. ആംബുലൻസിൽ ഉണ്ടായിരുന്ന മെഡിക്കൽ സ്റ്റാഫിന്റെ കയ്യിൽ നിന്ന് പോലും മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. ബോംബിടീൽ കഴിഞ്ഞയുടൻ തന്നെ തദ്ദേശ ഭരണകൂടം സ്ഥലത്തെത്തിയിട്ടുണ്ടായിരുന്നു.

  വീരപുത്രന് താര ലോകത്തിന്റെ വരവേൽപ്പ്

  മരിച്ചവരിൽ മുൻ ഐ.എസ്.ഐ. ഉദ്യോഗസ്ഥൻ കേണൽ സലിം, പെഷാവറിലെ ജെയ്‌ഷെ അദ്ധ്യാപകന്‍ മുഫ്തി മൊയീൻ, സ്‌ഫോടക വസ്തു കൈകാര്യം ചെയ്യലിൽ നിപുണനായ ഉസ്മാൻ ഖനി എന്നിവരും, പരിക്കേറ്റവരിൽ കേണൽ സരാർ സക്രി എന്നയാളും ഉൾപ്പെടും. ഏറ്റവും വലിയ കൂട്ട മരണം സംഭവിച്ചത് 12 ജെയ്‌ഷെ മുഹമ്മദ് ഫിദായീനുമാർ തമ്പടിച്ചിരുന്ന താൽക്കാലിക കെട്ടിടത്തിലാണ്.

  എന്നാൽ ദൃക്‌സാക്ഷി വിവരണത്തിൽ വൈരുധ്യം പ്രകടമാണ്. ബലാകോട്ടിലെ ജബ ടോപ്പിൽ ജെയ്‌ഷെ മുഹമ്മദ് പോരാളികൾ ഉണ്ടായിരുന്നില്ല എന്ന് ചിലർ പറയുമ്പോൾ, മറ്റു ചിലർ ഇതിനെതിരഭിപ്രായം ഉന്നയിക്കുന്നുണ്ട്. നിസാര പരിക്ക് പറ്റിയ ചില പ്രാദേശികവാസികൾ മാത്രമേയുള്ളൂ എന്നാണു സ്ഥലവാസികൾ ടി.വി., പ്രിൻറ് മാധ്യമപ്രവർത്തകരോടായി പറഞ്ഞത്. എന്നാൽ ആക്രമണം നടന്ന് ദിവസങ്ങൾക്കു ശേഷമാണ് ദൃക്സാക്ഷികളെ മാധ്യമങ്ങൾ കാണുന്നത്. ഇവർക്ക് ജബ ടോപ്പിലേക്ക് നിയന്ത്രിത പ്രവേശനം ആയിരുന്നെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

  ഓസ്‌ട്രേലിയയിലെ സ്ട്രാറ്റജിക് പോളിസി ഇന്സ്ടിട്യൂട്ടിലെ നഥാൻ റൂസർ നടത്തിയ സ്വതന്ത്ര സാറ്റലൈറ് പഠനത്തിൽ, ഇന്ത്യ ഉന്നയിക്കുന്ന അവകാശവാദവുമായി യോജിക്കുന്ന വിധം വ്യാപക നാശത്തിന്റെ ലക്ഷണങ്ങൾ കാണിക്കുന്നില്ല. എന്നാൽ ഇന്ത്യൻ നാവികസേനയുടെ സിന്തറ്റിക് അപ്പേർച്ചർ റഡാറിൽ പതിഞ്ഞ വിശദാംശങ്ങൾ പ്രകാരം ഒരു സെമിനാരിയുൾപ്പെടെ ജെയ്‌ഷെ മുഹമ്മദിന്റെ നാല് കെട്ടിടങ്ങൾ തകർത്തതായി പറയപ്പെടുന്നു. ഇത് പ്രസിദ്ധീകരിച്ചിട്ടില്ല. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ റോ മാർച്ച് ഒന്നിന് നടത്തിയ ചർച്ചയിൽ അഞ്ച് പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കുന്നു. എന്നാൽ ഈ സംഖ്യ 20 ആണെന്ന് അനുമാനിക്കപ്പെടുന്നു.

  First published: