• HOME
  • »
  • NEWS
  • »
  • india
  • »
  • 'നാല് പേരും മരിക്കും'; 230 കിലോമീറ്റർ വേഗതയിൽ BMW ഓടിച്ചത് ഡോക്ടറും സുഹൃത്തുക്കളും

'നാല് പേരും മരിക്കും'; 230 കിലോമീറ്റർ വേഗതയിൽ BMW ഓടിച്ചത് ഡോക്ടറും സുഹൃത്തുക്കളും

'അടുത്ത പാട്ടോടുകൂടി 300 കിലോമീറ്റർ വേഗതയിൽ എത്തും' എന്ന് പറയുന്നതും കേൾക്കാം

  • Share this:
കഴിഞ്ഞ ദിവസമാണ് അമിതവേഗതയിൽ ഓടിച്ച ബിഎംഡബ്ല്യൂ കാർ കണ്ടെയ്നർ ലോറിയിൽ ഇടിച്ച് നാല് പേർ ദാരുണമായി മരണപ്പെട്ടത്. ഫെയ്സ്ബുക്കിൽ ലൈവിട്ടായിരുന്നു കാർ ഓടിച്ചിരുന്നത്. അപകടത്തിന് തൊട്ടുമുമ്പുള്ള ഫെയ്സ്ബുക്ക് വീഡിയോ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഉത്തർപ്രദേശിലെ സുല്‍ത്താന്‍പൂരില്‍ പുര്‍വാഞ്ചല്‍ എക്സ്പ്രസ് ഹൈവേയിലാണ് വെള്ളിയാഴ്ച്ച അപകടം നടന്നത്. ബിഎംഡബ്ല്യൂവിൽ ഉണ്ടായിരുന്ന നാല് പേരും തത്ക്ഷണം മരണപ്പെട്ടു. 230 കിലോമീറ്റർ വേഗതിയിലാണ് വാഹനം ഓടിച്ചിരുന്നതെന്ന് ഫെയ്സ്ബുക്കിലെ ലൈവിൽ നിന്ന് വ്യക്തമാണ്. 300 കിലോമീറ്റർ വേഗതയിൽ എത്താനുള്ള ശ്രമത്തിനിടിയിൽ എതിർദിശയിൽ നിന്ന് വന്ന കണ്ടെയ്നർ ലോറിയിൽ ഇടിച്ചുകയറുകയായിരുന്നു.

Also Read- അമിത വേഗതയിൽ കാർ ഓടിച്ച് എഫ്ബി ലൈവ്; 230 കി.മീ വേഗതയിൽ BMW കണ്ടെയ്നറുമായി കൂട്ടിയിടിച്ച് 4 മരണം

വീഡിയോയിൽ നാല് പേരും മരിക്കുമെന്ന് കൂട്ടുകാരിൽ ഒരാൾ പറയുന്നത് കേൾക്കാം. 'അടുത്ത പാട്ടോടുകൂടി 300 കിലോമീറ്റർ വേഗതയിൽ എത്തും' എന്ന് പറയുന്നതും കേൾക്കാം. വാഹനമോടിക്കുന്നയാളോട് സ്പീഡ് കൂട്ടാൻ കൂട്ടുകാർ പറയുന്നതും വീഡിയോയിൽ വ്യക്തമാണ്.


35 നും 37 നും ഇടയിൽ പ്രായമുള്ള യുവാക്കളാണ് അപകടത്തിൽ മരിച്ചത്. ഇതിൽ വാഹനം ഓടിച്ചിരുന്നത് ബിഹാറിലെ സ്വകാര്യ മെഡിക്കൽ കോളേജിലെ പ്രൊഫസറായ ഡോ. ആനന്ദ് പ്രകാശ്(35) ആണ്. എഞ്ചിനീയറായ ദീപക് കുമാർ, ബിസിനസ്സുകാരനായ മുകേഷ്, റിയൽഎസ്റ്റേറ്റ് ബിസിനസ്സ് നടത്തുന്ന അഖിലേഷ് സിംഗ് എന്നിവരാണ് കൊല്ലപ്പെട്ട മറ്റ് മൂന്ന് പേർ. നാല് പേരും ബിഹാറിൽ നിന്നുള്ളവരാണ്.

അപകടത്തിൽ ബിഎംഡബ്ല്യൂ പൂർണമായും തകർന്നു. 100 കിമീ വേഗപരിധിയുണ്ടായിരുന്ന പാതയിലാണ് 230 കിലോമീറ്റർ സ്പീഡ്ഡിൽ യുവാക്കൾ വാഹനം ഓടിച്ചത്.
Published by:Naseeba TC
First published: