• HOME
  • »
  • NEWS
  • »
  • india
  • »
  • വണ്ടിയും വള്ളവും മാത്രമല്ല വേണ്ടിവന്നാൽ ആനപ്പുറത്തും ; ബൃഹത്തായ തെരഞ്ഞെടുപ്പ് ഇങ്ങനെ

വണ്ടിയും വള്ളവും മാത്രമല്ല വേണ്ടിവന്നാൽ ആനപ്പുറത്തും ; ബൃഹത്തായ തെരഞ്ഞെടുപ്പ് ഇങ്ങനെ

കാൽനടയായും റോഡ് മാർഗവും ട്രെയിനുകളിലും ഹെലികോപ്റ്ററിലും ബോട്ട് മാർഗവും എന്തിനേറെ ആനപ്പുറത്തുവരെ ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് നടത്തിപ്പിനായി എത്തുന്നുണ്ട്.

വോട്ട്

വോട്ട്

  • News18
  • Last Updated :
  • Share this:
    ന്യൂഡൽഹി: ഏപ്രിലിൽ ആരംഭിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിനായുള്ള പ്രതീക്ഷയിലാണ് രാജ്യം. ലോകത്തിലെ ഏറ്റവും ബൃഹത്തായ ഈ ജനാധിപത്യ പ്രക്രിയയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടർച്ചയായ രണ്ടാം തവണയും ജനവിധി തേടാനൊരുങ്ങുകയാണ്. മോദിയും രാഹുലും തമ്മിലാണ് ഇത്തവണയും പോരാട്ടം.

    also read: പ്രചരണത്തിന് സൈനികരുടെ ചിത്രങ്ങൾ ഉപയോഗിക്കരുത്: നിർദേശങ്ങളുമായി ഇലക്ഷൻ കമ്മീഷന്‍

    തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതോടെ വേനൽ ചൂടിനൊപ്പം രാജ്യത്ത് തെരഞ്ഞെടുപ്പു ചൂടും ഏറും. 130 കോടി ജനങ്ങളുള്ള രാജ്യത്ത് വിവിധ ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കനത്ത സുരക്ഷയിലായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക.

    കോടിക്കണക്കിന് വോട്ടർമാർ

    2014ൽ നടന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ 83 കോടിയിലധികം ജനങ്ങളാണ് സമ്മതിദാന അവകാശം രേഖപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ മേൽനോട്ടത്തിലാണ് തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്നത്. ലോക്സഭയിലെ 545 സീറ്റുകളിൽ 543 എണ്ണത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അവശേഷിക്കുന്ന രണ്ട് സീറ്റുകൾ രാഷ്ട്രപതി നാമനിർദേശം ചെയ്യുന്ന ആംഗ്ലോ ഇന്ത്യൻ പ്രതിനിധികൾക്കുള്ളതാണ്. 2014ൽ ഓരോ മണ്ഡലത്തിലും ശരാശരി 15 സ്ഥാനാർഥികൾ ഉണ്ടായിരുന്നുവെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന വിവരം.

    വണ്ടിയും വള്ളവും മാത്രമല്ല ആനപ്പുറത്തും

    2014ലെ ലോക്സഭ തെരഞ്ഞെടുപ്പിന് 9,27,553 പോളിംഗ് സ്റ്റേഷനുകളാണ് ഉണ്ടായിരുന്നത്. വോട്ടർമാർ പോളിംഗ് സ്റ്റേഷന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിൽ നിന്നായിരിക്കണം എന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാനദണ്ഡം. ബൃഹത്തായ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ 50 ലക്ഷം സർക്കാർ ഉദ്യോഗസ്ഥരും സുരക്ഷാ ജീവനക്കാരുമാണ് നിയമിക്കപ്പെട്ടിരിക്കുന്നത്. കാൽനടയായും റോഡ് മാർഗവും ട്രെയിനുകളിലും ഹെലികോപ്റ്ററിലും ബോട്ട് മാർഗവും എന്തിനേറെ ആനപ്പുറത്തുവരെ ഉദ്യോഗസ്ഥർ തെരഞ്ഞെടുപ്പ് നടത്തിപ്പിനായി എത്തുന്നുണ്ട്.

    പരിമിതമായ സൗകര്യങ്ങൾ മാത്രമുളള ഒറ്റപ്പെട്ട മേഖലകളിൽ വരെ ബൂത്തുകളുണ്ട്. കഴിഞ്ഞ വർഷം തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട വിവരങ്ങൾ അനുസരിച്ച് 80,000 പോളിംഗ് സ്റ്റേഷനുകളിൽ മൊബൈൽ കണക്ഷൻ ഇല്ലെന്നാണ്. 20,000 ബൂത്തുകൾ ഉൾവനങ്ങളിലും കാട്ടിലുമായി ഉണ്ടെന്നും ഇത് വ്യക്തമാക്കുന്നു. 2009ലെ പൊതു തെരഞ്ഞെടുപ്പിൽ ഒരേ ഒരു വോട്ടറിനായി ഗുജറാത്തിലെ ഗിർ വനത്തിൽ പോളിംഗ് സ്റ്റേഷൻ തയ്യാറാക്കിയിരുന്നു.

    വിവിധ ഘട്ടങ്ങളിലായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുന്നതെങ്കിലും വോട്ടെണ്ണൽ ഒറ്റ ദിവസം തന്നെയായിരിക്കും. 3870 കോടി രൂപയാണ് 2014ലെ തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് ചെലവായതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്ക്.

    വിവാദങ്ങൾ

    തെരഞ്ഞെടുപ്പിനായി വലിയ ക്രമീകരണങ്ങൾ ഒരുക്കുമ്പോഴും അടുത്തകാലത്തായി ചില സമ്മർദങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ നേരിടുന്നുണ്ട്. തെരഞ്ഞെടുപ്പിനായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടാണിത്. 2014ൽ 18 ലക്ഷം വോട്ടിംഗ് മെഷീനുകളാണ് തെരഞ്ഞെടുപ്പിനായി ഉപയോഗിച്ചത്. ഇതിൽ ക്രമക്കേട് ഉണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. മെഷീനുകളിൽ വിവിപാക്ട് ഉപയോഗിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ തുടരുകയാണ്.

    First published: