കോവാക്സിന്റെ ഘടനയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ചില പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. കോവാക്സിനിൽ നവജാത പശു കുട്ടികളിൽ നിന്നും ശേഖരിക്കുന്ന സെറം ഉൾപ്പെടുന്നു എന്ന് ഈ റിപ്പോർട്ടുകളിൽ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ വളച്ചൊടിച്ചും, തെറ്റായ രീതിയിലുമാണ് യാഥാർത്ഥ്യങ്ങളെ ഇത്തരം പോസ്റ്റുകളിൽ ചിത്രീകരിച്ചിരിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
വെറോ സെല്ലുകളുടെ തയ്യാറാക്കലിനും വളർച്ചയ്ക്കും വേണ്ടി മാത്രമാണ് നവജാത പശു കുട്ടികളിൽ നിന്നും എടുക്കുന്ന സെറം ഉപയോഗിക്കുന്നത്. ആഗോള തലത്തിൽതന്നെ വെറോ സെൽ വളർച്ചയ്ക്കായി ഉപയോഗിക്കുന്ന ഒരു സ്റ്റാൻഡേർഡ് ചേരുവയാണ് കന്നുകാലികളിൽ നിന്നും മറ്റ് മൃഗങ്ങളിൽ നിന്നും എടുക്കുന്ന വിവിധതരം സെറങ്ങൾ.
വാക്സിനുകളുടെ ഉത്പാദനത്തിന് സഹായിക്കുന്ന കോശങ്ങളുടെ രൂപീകരണത്തിനായി വെറോ സെല്ലുകൾ ഉപയോഗിച്ചുവരുന്നു. പോളിയോ, റെയ്ബീസ്, ഇൻഫ്ലുവൻസ വാക്സിനുകളുടെ ഉത്പാദനത്തിനായി ദശാബ്ദങ്ങളായി ഉപയോഗിച്ചുവരുന്ന ഒരു സാങ്കേതികവിദ്യയാണ് ഇത്.
വളർച്ചയ്ക്ക് ശേഷം, ഈ വെറോ സെല്ലുകൾ, നവജാത പശു കുട്ടികളുടെ സെറത്തിന്റെ സാന്നിധ്യം പൂർണമായും നീക്കം ചെയ്യുന്നതിനായി, ജലം, രാസവസ്തുക്കൾ (‘ബഫർ’ എന്നു സാങ്കേതികമായി അറിയപ്പെടുന്നു) എന്നിവ ഉപയോഗിച്ച് നിരവധി തവണ കഴുകുന്നു. അതിന് ശേഷം വാക്സിൻ ഉത്പാദനത്തിന്റെ അടുത്തഘട്ടത്തിന്റെ ഭാഗമായി വെറോ സെല്ലുകളിൽ കൊറോണവൈറസിനെ പ്രവേശിപ്പിക്കുന്നു.
Also Read-
കൊവാക്സിനിൽ കന്നുകുട്ടിയുടെ രക്തം ഉപയോഗിച്ചിട്ടുണ്ടോ? വിശദീകരണവുമായി കേന്ദ്രവും ഭാരത് ബയോടെക്കുംഇവയുടെ വളർച്ചാ സമയത്ത് വെറോ സെല്ലുകൾ പൂർണ്ണമായും നശിപ്പിക്കപ്പെടുന്നു. പിന്നീട് വളർത്തിയെടുത്ത വൈറസിനെ നിർവീര്യമാക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുന്നു. ഇങ്ങനെ നിർവീര്യമാക്കപ്പെട്ട വൈറസിനെ ആണ് വാക്സിൻ ഉത്പാദനത്തിനായി ഉപയോഗിക്കുന്നത്. വാക്സിന്റെ അന്തിമ രൂപീകരണത്തിൽ പശു കുട്ടികളിൽ നിന്നുള്ള സെറം ഉപയോഗപ്പെടുത്തുന്നില്ല.
അതുകൊണ്ടുതന്നെ അന്തിമ ഉത്പന്നമായ കൊവാക്സിനിൽ നവജാത പശു കുട്ടികളിൽ നിന്നുള്ള സെറം ഉൾപ്പെടുന്നില്ല. മാത്രമല്ല ഇങ്ങനെ ഉത്പാദിപ്പിക്കുന്ന വാക്സിന്റെ ചേരുവകളിൽ ഒന്നും തന്നെ ഈ സെറം ഉൾപ്പെടുന്നുമില്ല.
കൊവാക്സിൻ നിർമ്മാതാവായ ഭാരത് ബയോടെകും ഇക്കാര്യത്തിൽ ഒരു പ്രസ്താവന പുറത്തിറക്കി, “വൈറൽ വാക്സിനുകളുടെ നിർമ്മാണത്തിൽ പുതുതായി ജനിച്ച കാളക്കുട്ടിയുടെ സെറം ഉപയോഗിക്കുന്നു. ഇത് കോശങ്ങളുടെ വളർച്ചയ്ക്ക് ഉപയോഗിക്കുന്നു, പക്ഷേ നോവൽ കൊറോണ വൈറസിന്റെ വളർച്ചയിലോ അന്തിമ രൂപീകരണത്തിലോ ഇത് ഉപയോഗിക്കുന്നില്ല. മറ്റ് എല്ലാ മാലിന്യങ്ങളും നീക്കംചെയ്ത് നിർജ്ജീവമാക്കിയ വൈറസ് ഘടകങ്ങൾ മാത്രമാകുമ്പോഴാണ് COVAXIN®️ ഉൽപാദനം അന്തിമഘട്ടത്തിൽ എത്തുന്നത്. ". നിരവധി ദശാബ്ദങ്ങളായി ആഗോളതലത്തിൽ വാക്സിനുകൾ നിർമ്മിക്കുന്നതിൽ കന്നുകുട്ടികളുടെ ഉൾപ്പടെ മൃഗങ്ങളുടെ രക്തം വ്യാപകമായി ഉപയോഗിക്കുന്നു. കഴിഞ്ഞ ഒമ്പത് മാസം മുതൽ നവജാത കാളക്കുട്ടിയുടെ രക്തത്തിന്‍റെ ഉപയോഗത്തെക്കുറിച്ച് സുതാര്യമായി രേഖപ്പെടുത്തിയിട്ടുണ്ട്, ”- കമ്പനി വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.