HOME /NEWS /India / കേന്ദ്രസർക്കാരിനെതിരായ വ്യാജ വാര്‍ത്തകള്‍ പരിശോധിക്കാൻ ഫാക്ട് ചെക്കിംഗ് യൂണിറ്റ് രൂപീകരിക്കും: മന്ത്രി രാജീവ് ചന്ദ്രശേഖര്‍

കേന്ദ്രസർക്കാരിനെതിരായ വ്യാജ വാര്‍ത്തകള്‍ പരിശോധിക്കാൻ ഫാക്ട് ചെക്കിംഗ് യൂണിറ്റ് രൂപീകരിക്കും: മന്ത്രി രാജീവ് ചന്ദ്രശേഖര്‍

''സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെ കൂടി ചേർത്ത് കൊണ്ട് സർക്കാർ മുൻകൈയെടുത്ത് നടത്തുന്ന ആദ്യ സംരംഭം ആയിരിക്കുമിത്''

''സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെ കൂടി ചേർത്ത് കൊണ്ട് സർക്കാർ മുൻകൈയെടുത്ത് നടത്തുന്ന ആദ്യ സംരംഭം ആയിരിക്കുമിത്''

''സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെ കൂടി ചേർത്ത് കൊണ്ട് സർക്കാർ മുൻകൈയെടുത്ത് നടത്തുന്ന ആദ്യ സംരംഭം ആയിരിക്കുമിത്''

  • Share this:

    ന്യൂഡൽഹി: ഐടി നിയമം 2021ലെ ഭേദഗതികൾക്ക് പിന്നാലെ പുതിയ പരിഷ്‌കാരവുമായി കേന്ദ്ര ഐടി മന്ത്രാലയം. കേന്ദ്രസർക്കാരിനെതിരെയുള്ള വാർത്തകൾ പരിശോധിക്കാൻ ഒരു ഫാക്ട് ചെക്കിംഗ് യൂണിറ്റ് സ്ഥാപിക്കുമെന്ന് ഐടി വകുപ്പ് മന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

    കേന്ദ്രസർക്കാരിനെതിരെയുള്ള വ്യാജ വാർത്തകൾ കൃത്യമായി പരിശോധിക്കുകയാണ് ഈ വിഭാഗത്തിന്റെ ചുമതല. അത്തരം പ്രമേയങ്ങളടങ്ങിയ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് നിയന്ത്രണങ്ങളേർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

    നിരവധി തെറ്റായ വിവരങ്ങൾ 2022ൽ തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇവയെ നിയന്ത്രിക്കുകയാണ് ലക്ഷ്യമെന്ന് രാജീവ് ചന്ദ്രശേഖർ അറിയിച്ചത്. സർക്കാരിന്റെ ഭാഗത്ത് നിന്ന് സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഒരു ഫാക്ട് ചെക്കിംഗ് ടീമിന്റെ സേവനം ഇപ്പോൾ അത്യാവശ്യമാണ്. സോഷ്യൽ മീഡിയ വിഭാഗവും ഇതേ ആവശ്യം മുന്നോട്ട് വെച്ചിട്ടുണ്ട്. അത്തരമൊരു വിഭാഗത്തെ ഉടൻ രൂപീകരിക്കും. അത് പ്രസ് ഇൻഫർമേഷൻ ബ്യൂറോ ആകണോ അതോ പുതിയ വിഭാഗത്തെ ഈ ആവശ്യത്തിനായി നിയമിക്കണോ എന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.

    Also Read- സുഖോയ് യുദ്ധവിമാനത്തിൽ പറന്ന് രാഷ്ട്രപതി ദ്രൗപദി മുർമു

    തെറ്റിദ്ധാരണ പരത്തുന്ന ഉള്ളടക്കത്തെക്കുറിച്ച് പരാതിയുയർന്നാൽ ഐടി നിയമത്തിലെ വകുപ്പ് 79 അനുസരിച്ച് ലഭിക്കുന്ന പരിരക്ഷ ഇടനില പ്ലാറ്റ്‌ഫോമിലുള്ളവർക്ക് ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

    സോഷ്യൽ മീഡിയ കമ്പനികകൾക്ക് വിശ്വാസ്യമായ ഒരു ടീമായിരിക്കും ഇത്. വിശ്വസനീയമായ രീതിയിൽ സുതാര്യമായിട്ടായിരിക്കും ഈ ടീം പ്രവർത്തിക്കുക. തെറ്റിദ്ധാരണ പരത്തുന്ന വിവരങ്ങളെ നിയന്ത്രിക്കുകയാണ് ലക്ഷ്യം. അത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമല്ല,’ അദ്ദേഹം പറഞ്ഞു.

    സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെ കൂടി ചേർത്ത് കൊണ്ട് സർക്കാർ മുൻകൈയെടുത്ത് നടത്തുന്ന ആദ്യ സംരംഭം ആയിരിക്കുമിത്. വ്യാജ വാർത്തകൾ കൊണ്ടുള്ള വെല്ലുവിളികൾ നേരിടുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    ” രാജ്യത്തെ ജനങ്ങളുടെ മൗലിക അവകാശങ്ങൾ ഹനിക്കാൻ ഒരു പ്ലാറ്റ്‌ഫോമിനും അധികാരമില്ല. ഇതാദ്യമായാണ് സർക്കാർ ഇങ്ങനെയൊരു നടപടി കൈക്കൊള്ളുന്നത്,’ അദ്ദേഹം കൂട്ടിച്ചേർത്തു.

    സെക്ഷൻ 79 പ്രകാരമുള്ള കേസുകളിൽ നിന്ന് ഐടി നിയമങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകൾക്ക് സംരക്ഷണം നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

    സംരക്ഷണം വേണമെങ്കിൽ ഉള്ളടക്കവുമായി ബന്ധപ്പെട്ട് കൃത്യമായ ജാഗ്രത പുലർത്തണമെന്ന് നിയമത്തിൽ പറയുന്നുണ്ട്. ജാഗ്രത പാലിക്കേണ്ടതില്ലെന്ന് സോഷ്യൽ മീഡിയ കരുതുകയാണെങ്കിൽ അതിനിരയായ കക്ഷികൾക്ക് നിയമനടപടി സ്വീകരിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു. നിയമം ഉടൻ പ്രാബല്യത്തിലാകുമെന്നും നീതിയുടെ എല്ലാവരിലും എത്തിക്കുന്ന രീതിയിൽ നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    Also Read- ഓൺലൈൻ വാതുവെപ്പിനും, ചൂതാട്ടത്തിനും ഇനി പരസ്യങ്ങൾ വേണ്ട; മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ

    ”ഇവ വളരെ വ്യക്തവും ന്യായവുമാണ്. എല്ലാ ഇടനില പ്ലാറ്റ്‌ഫോമുകളും ഈ പരിഷ്‌കാരത്തെ സ്വീകരിച്ചിട്ടുണ്ട്. ചില പ്രതിപക്ഷ അംഗങ്ങൾ മാത്രമാണ് ഇതിന് നേരെ മുഖം തിരിക്കുന്നത്. മാധ്യമങ്ങൾ തെറ്റായ വിവരം നൽകിയാൽ അത് പരിശോധിക്കാൻ നിയമങ്ങളുണ്ട്. എന്നാൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് വലിയ പരിരക്ഷയാണുള്ളത്,’ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

    ഉള്ളടക്കം നീക്കം ചെയ്യാൻ ഇടനില പ്ലാറ്റ്‌ഫോമുകളോട് സർക്കാർ ആവശ്യപ്പെടില്ല. അവ വ്യാജമാണെന്ന് മുദ്രകുത്തുക മാത്രമേ ചെയ്യൂ. അത്തരം ഉള്ളടക്കം നിലനിർത്തണോ എന്ന് തീരുമാനിക്കാനുള്ള അധികാരം അതത് പ്ലാറ്റ്‌ഫോമുകൾക്കാണ്. എന്നാൽ സെക്ഷൻ 79 പ്രകാരമുള്ള സംരക്ഷണം അത്തരക്കാർക്ക് നഷ്ടമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

    First published:

    Tags: Fact check, Fake news, Fake news social media, Union government