• HOME
  • »
  • NEWS
  • »
  • india
  • »
  • ഫട്നാവിസ് നാണംകെട്ട് ഇറങ്ങിപ്പോകും; രാഷ്ട്രപതിക്കും ഗവർണർക്കും ആർഎസ്എസ് പ്രവർത്തകന്റെ നിലവാരം: കെ.സി വേണുഗോപാൽ

ഫട്നാവിസ് നാണംകെട്ട് ഇറങ്ങിപ്പോകും; രാഷ്ട്രപതിക്കും ഗവർണർക്കും ആർഎസ്എസ് പ്രവർത്തകന്റെ നിലവാരം: കെ.സി വേണുഗോപാൽ

ഇരുട്ടിന്റെ മറവിൽ നിന്ദ്യമായ രീതിയില്‍ സത്യപ്രതിജ്ഞ ചെയ്ത രാഷ്ട്രീയ വഞ്ചനയ്ക്ക് കൂട്ടുനിന്ന രാഷ്ട്രപതിയും ഗവർണറും ആർ‌എസ്‌എസ് പ്രവർത്തകരുടെ നിലവാരത്തിലേക്ക് താഴ്ന്നത് ലജ്ജാകരമാണ്- കെ. സി വേണുഗോപാൽ പറഞ്ഞു.

കെ.സി വേണുഗോപാൽ

കെ.സി വേണുഗോപാൽ

  • Share this:
    ന്യൂഡൽഹി: നാടകീയ രംഗങ്ങളിലൂടെ ശനിയാഴ്ച പുലർച്ചെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദേവേന്ദ്ര ഫഡ്‌നാവിസിന് നാണംകെട്ട് ഇറങ്ങിപ്പോകേണ്ടിവരുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ. സി വേണുഗോപാൽ. എൻസിപിയിലെ വളരെ കുറച്ച് എംഎൽഎമാരുടെ പിന്തുണയാണ് ഫട്നാവിസിന്റെ നേതൃത്വത്തിലുള്ള സർക്കാരിനുള്ളതെന്നും വേണുഗോപാൽ പറഞ്ഞു.

    ഇരുട്ടിന്റെ മറവിൽ നിന്ദ്യമായ രീതിയില്‍ സത്യപ്രതിജ്ഞ ചെയ്ത രാഷ്ട്രീയ വഞ്ചനയ്ക്ക് കൂട്ടുനിന്ന രാഷ്ട്രപതിയും ഗവർണറും ആർ‌എസ്‌എസ് പ്രവർത്തകരുടെ നിലവാരത്തിലേക്ക് താഴ്ന്നത് ലജ്ജാകരമാണ്- കെ. സി വേണുഗോപാൽ പറഞ്ഞു.

    also read:എംഎൽഎമാരെ ജയ്പൂരിലേക്ക് മാറ്റി കോൺഗ്രസും ശിവസേനയും; എൻസിപി എംഎൽഎമാർ മുംബൈ ഹോട്ടലിൽ

    വളരെ കുറച്ച് എംഎൽഎമാർ മാത്രമാണ് ബിജെപിയുടെ ചതിക്കുഴിയിൽ വീണിരിക്കുന്നത്. മറ്റെല്ലാവരും കോൺഗ്രസിനും എൻസിപിക്കും ഒപ്പമുണ്ട്. ഈ അവിശുദ്ധവും അഴിമതി നിറഞ്ഞതുമായ രാഷ്ട്രീയ സഖ്യം അധികം താമസിയാതെ വീഴും. വേണുഗോപാൽ പ്രസ്താവനയിൽ വ്യക്തമാക്കി.

    വിശ്വാസവോട്ടെടുപ്പിൽ ഫട്നാവിസിന് ഭൂരിപക്ഷം തെളിയിക്കാനാകില്ലെന്നും നിയമവിരുദ്ധമായി സ്ഥാപിതമായ ബിജെപി സർക്കാരിന് നാണംകെട്ട് ഇറങ്ങിപ്പോകേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    എന്തുവിലകൊടുത്തും അധികാരം പിടിച്ചെടുക്കാനുള്ള രാഷ്ട്രീയ അധാർമികതയാണ് ബിജെപി കാണിച്ചതെന്നും അധികാരം ദുരുപയോഗം ചെയ്ത് എല്ലാ ഭരണഘടനാ വ്യവസ്ഥകളും ലംഘിച്ച് നടത്തുന്ന ഈ നിയമവിരുദ്ധവും അഴിമതി നിറഞ്ഞതുമായ രാഷ്ട്രീയ വഞ്ചനയ്‌ക്കെതിരെ കോൺഗ്രസ് പോരാടുമെന്നും വേണുഗോപാൽ വ്യക്തമാക്കി.

    ഫ്ട്നാവിസും അജിത്പവാറും അർധരാത്രിയാണ് ഗവർണറെ കണ്ടത്. മന്ത്രിസഭാ യോഗം ചേരാതെയാണ് രാഷ്ട്രപതി ഭരണം പിൻവലിച്ചത്- അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ളവരുടെ പങ്ക് ഇതിനുപിന്നിലുണ്ടെന്നും വേണുഗോപാൽ പറഞ്ഞു.
    First published: