ബാലാകോട്ടിലേക്ക് പറക്കൂ; കണ്ണ് കൊണ്ട് കാണൂ: പ്രതിപക്ഷത്തിന് മറുപടിയുമായി ദേവേന്ദ്ര ഭട്നാവിസ്

സംശയമുള്ള നേതാക്കളെ റോക്കറ്റിൽ ബന്ധിപ്പിച്ച് അങ്ങോട്ടേക്കയക്കൂ. അവർക്ക് അവരുടെ കണ്ണ് കൊണ്ട് തന്നെ അത് കാണാം- ഭട്നാവിസ് പറഞ്ഞു.

news18
Updated: April 23, 2019, 7:01 PM IST
ബാലാകോട്ടിലേക്ക് പറക്കൂ; കണ്ണ് കൊണ്ട് കാണൂ: പ്രതിപക്ഷത്തിന് മറുപടിയുമായി ദേവേന്ദ്ര ഭട്നാവിസ്
ദേവേന്ദ്ര ഫഡ്‌നാവിസ്
  • News18
  • Last Updated: April 23, 2019, 7:01 PM IST
  • Share this:
മുംബൈ: ബാലാകോട്ട് ഭീകരാക്രമണത്തിന് തെളിവ് ചോദിക്കുന്ന പ്രതിപക്ഷത്തിന് മറുപടിയുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഭട്നാവിസ്. റോക്കറ്റിൽ കേറി ബാലാകോട്ടിലേക്ക് പോയാൽ സ്വന്തം കണ്ണുകൊണ്ട് തന്നെ അത് കാണാമെന്നും ഭട്നാവിസ് പറഞ്ഞു. തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

also read: ശ്രീലങ്കയിലെ ഭീകരാക്രമണം; ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു

സംശയമുള്ള നേതാക്കളെ റോക്കറ്റിൽ ബന്ധിപ്പിച്ച് അങ്ങോട്ടേക്കയക്കൂ. അവർക്ക് അവരുടെ കണ്ണ് കൊണ്ട് തന്നെ അത് കാണാം- ഭട്നാവിസ് പറഞ്ഞു. പാൽഗറിലെ വിറാറിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിന്റെ പ്രവർത്തനങ്ങളെ പ്രതിപക്ഷം സംശയിക്കുന്നുവെന്നും സൈന്യത്തിന്റെ ശക്തിയെയും ധൈര്യത്തെയും അവർ സംശയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മഹാസഖ്യത്തെ മഹാ കിച്ചടിയെന്ന് അദ്ദേഹം പരിഹസിച്ചു. പ്രതിപക്ഷത്തിന് വ്യോമസേനയുടെ ശക്തി എന്തെന്നറിയില്ലെന്നും അതിനാലാണ് ബാലാകോട്ട് ആക്രമണത്തിൽ സംശയം പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബാലാകോട്ടിൽ അയക്കുന്ന റോക്കറ്റുകളിൽ പ്രതിപക്ഷ നേതാക്കളെയും ബന്ധിപ്പിക്കാം. അപ്പോൾ ആക്രമണം നേരിട്ട് കാണാം- ഫട്നാവിസ് പറഞ്ഞു.

ബിജെപി നേതാവ് പങ്കജ് മുണ്ടെയും സമാനമായ പരാമർശം നടത്തിയിരുന്നു. വ്യോമാക്രമണത്തിൽ സംശയമുള്ളവർ രാഹുൽ ഗാന്ധിയെ ബോംബിനൊപ്പം ചുറ്റി അയൽ രാജ്യത്തേക്ക് അയക്കുക. അപ്പോൾ മാത്രമെ പ്രതിപക്ഷത്തിന് നമ്മൾ എന്ത് ചെയ്തെന്ന് മനസിലാവുകയുള്ളു- മുണ്ടെ പറഞ്ഞു.

First published: April 23, 2019, 6:54 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading