ന്യൂഡല്‍ഹി : ലോക്സഭയിലേയും (
Lok Sabha) രാജ്യസഭയിലേയും (
Rajya Sabh) നടപടികള്‍ സംപ്രേക്ഷണം ചെയ്യുന്ന സന്‍സദ് ടിവിയുടെ (Sansad tv) അക്കൗണ്ട് പൂട്ടി യൂട്യൂബ്. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിലെ വീഴ്ച ചൂണ്ടിക്കാട്ടിയാണിത് അക്കൗണ്ടിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അതേസമയം എന്ത് വീഴ്ചയാണുണ്ടായതെന്ന് യൂട്യൂബ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇതു സംബന്ധിച്ച് ഗൂഗിളിന് അയച്ച ഇ മെയിലിന് ഇതുവരെ മറുപടിയും ലഭിച്ചിട്ടില്ല.
യൂട്യൂബ് ചാനല്‍ ഏത് മാര്‍ഗനിര്‍ദ്ദേശങ്ങളാണ് ലംഘിച്ചതെന്ന് വ്യക്തമല്ല.
എന്ത് തരം കണ്ടെന്റ് ആണ് അനുവദിക്കുകയെന്ന് യൂട്യൂബിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്. എല്ലാവര്ക്കും ഒരേ നിയമമാണ് ബാധകമെന്നും ഓട്ടമാറ്റിക് സോഫ്റ്റ്വെയര് വഴിയും അല്ലാതെയും ഇത് പരിശോധിക്കപ്പെടുമെന്നും മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കുന്നുണ്ട്.
സംഭവുമായി ബന്ധപ്പെട്ട് ഗൂഗിളുമായി ആശയവിനിമയം നടത്താനുള്ള ശ്രമത്തിലാണ് സന്‍സദ് ടിവി ചാനല്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
Fodder Scam Case | കാലിത്തീറ്റ കുംഭകോണം: അഞ്ചാമത്തെ കേസിലും ലാലു പ്രസാദ് യാദവ് കുറ്റക്കാരൻ; ശിക്ഷാവിധി 18ന്
കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട അഞ്ചാമത്തെ കേസിലും ആര്‍ജെഡി മേധാവി ലാലു പ്രസാദ് യാദവ് കുറ്റക്കാരനെന്ന് കോടതി. 139.35 കോടിയുടെ ദൊറാന്‍ഡ ട്രഷറി കേസിലാണ് റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി ലാലു കുറ്റക്കാനാണെന്ന് വിധിച്ചിരിക്കുന്നത്. ഈ മാസം 18 ന് ശിക്ഷ വിധിക്കും. തെളിവുകളുടെ അഭാവത്തില്‍ കേസില്‍ പ്രതികളായ 24 പേരെ കോടതി വെറുതെ വിട്ടു.
കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് 1996 ല്‍ സിബിഐ രജിസ്റ്റര്‍ ചെയ്തത് 53 കേസുകളാണ്. ഇതില്‍ ലാലു പ്രസാദ് യാദവ് 5 കേസുകളിലാണ് പ്രതി ചേര്‍ക്കപ്പെട്ടിരുന്നത്. ദൊറാന്‍ഡ ട്രഷറിയില്‍ നിന്ന് പണം അനധികൃതമായി പിന്‍വലിച്ച കേസില്‍ 170 പ്രതികളാണ് ഉണ്ടായിരുന്നത്. ഏറ്റവും അധികം പണം പിന്‍വലിച്ചതും ദൊറാന്‍ഡ ട്രഷറിയില്‍ നിന്നായിരുന്നു. വിധി പ്രസ്താവിച്ച സമയത്ത് ലാലു റാഞ്ചിയിലെ പ്രത്യേക കോടതിയില്‍ ഹാജരായിരുന്നു.
Also Read-
Ashwani Kumar Quits Congress| മുൻ കേന്ദ്രമന്ത്രി അശ്വനി കുമാർ കോൺഗ്രസ് വിട്ടു
കാലിത്തീറ്റ കുംഭകോണവും ആയി ബന്ധപ്പെട്ട ആദ്യ നാലു കേസുകളിളും തടവു ശിക്ഷ വിധിക്കപ്പെട്ട ലാലുവിന് ജാമ്യം ലഭിച്ചിരുന്നു. ഇതുവരെ 14 വർഷത്തെ ജയിൽ ശിക്ഷയാണ് ലാലു പ്രസാദ് യാദവിന് ലഭിച്ചത്. 2017 ഡിസംബര്‍ മുതല്‍ മൂന്നര വര്‍ഷത്തിലേറെ ജയില്‍വാസം അനുഭവിച്ച ശേഷമാണു ലാലുവിന് ജാമ്യം അനുവദിച്ചത്. 73 കാരനായ ലാലു ജയിൽ ശിക്ഷാ കാലയളവില്‍ കൂടുതലും ജാർഖണ്ഡിലെ രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുർന്ന് കഴിഞ്ഞ വർഷം ജനുവരിയിൽ ഡൽഹിയിലേക്ക് മാറ്റിയിരുന്നു. ആദ്യ നാല് കേസുകളിലെ ശിക്ഷയ്ക്ക് എതിരെ ലാലു പ്രസാദ് യാദവ് നല്കിയ അപ്പീല്‍ നിലവില്‍ ജാര്‍ഖണ്ഡ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.