എവറസ്റ്റ് കീഴടക്കിയെന്ന അംഗീകാരത്തിനായി വ്യാജ രേഖകൾ സമർപ്പിച്ച മൂന്ന് ഇന്ത്യൻ പർവതാരോഹകർക്കെതിരെ നടപടി സ്വീകരിച്ച് നേപ്പാൾ. അടുത്ത അഞ്ച് വർഷത്തേക്ക് മൂന്ന് പേരെയും വിലക്കിയാണ് നേപ്പാളിന്റെ നടപടി. നരേന്ദർ സിങ് യാദവ്, സീമ റാണി ഗോസ്വാമി, ഇവരുടെ ടീം ലീഡർ നബ കുമാർ എന്നിവർക്കെതിരെയാണ് നടപടി.
അടുത്ത ആറ് വർഷത്തേക്ക് നേപ്പാളിൽ പർവതാരോഹണത്തിനാണ് ഇവർക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. 2016 ൽ എവറസ്റ്റ് കീഴടക്കാതെ സർട്ടിഫിക്കറ്റ് സ്വന്തമാക്കിയെന്നാണ് ഇവർക്കെതിരെയുള്ള ആരോപണം.
എവറസ്റ്റ് കീടക്കിയെന്ന അംഗീകാരത്തിനായി വ്യാജ രേഖകൾ സമർപ്പിക്കുകയായിരുന്നു. 8,848.86 മീറ്ററുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് താണ്ടിയെന്ന് വ്യാജ രേഖ സമർപ്പിച്ച് നരേന്ദറും സീമയും 2016 ൽ നേപ്പാൾ വിനോദ സഞ്ചാര വകുപ്പിന്റെ സർട്ടിഫിക്കറ്റ് സ്വന്തമാക്കിയത്.
ഇതിന് കൂട്ടു നിന്ന ഇവരുടെ ടീം ലീഡറാണ് നബ കുമാർ. ഇരുവരുടേയും സർട്ടിഫിക്കറ്റ് വിനോദ സഞ്ചാര വകുപ്പ് പിൻവലിക്കുകയും ചെയ്തു.
You may also like:ഫെബ്രുവരി 14 വരെ കാത്തിരിക്കൂ; കൺമണിയുടെ ചിത്രം പങ്കുവെക്കുന്നതിനെ കുറിച്ച് മേഘ്ന രാജ്
സംഭവത്തിൽ ആരോപണം ഉയർന്നതോടെയാണ് വിനോദ സഞ്ചാര വകുപ്പ് അന്വേഷണം നടത്തിയത്. തുടർന്ന് വ്യാജ രേഖ സമർപ്പിച്ചാണ് അംഗീകാരം നേടിയതെന്ന് കണ്ടെത്തുകയായിരുന്നു. വ്യാജ രേഖ ഹാജരാക്കി അധികൃതരെ കബളിപ്പിച്ചതിന് നബ കുമാറിന്റെ സെവൻ സമ്മിറ്റ് ട്രെക് പ്രൈവറ്റ് ലിമിറ്റഡിന് 50,000 പിഴയും ചുമത്തിയിട്ടുണ്ട്.
You may also like:കോവിഡ് കാരണം ജോലി പോയതോടെ പ്രതിശ്രുതവധു ‘തേച്ചു’; സ്കൂൾ ബസ് മനോഹരമായ വീടാക്കി മാറ്റി യുവാവ്
ടീമിന്റെ ലെയ്സൺ ഓഫീസർ പവൻ കുമാറിന് കടുത്ത താക്കീതും നേപ്പാൾ സർക്കാർ നൽകി. ഇത്തരം പ്രവർത്തികൾ ഇനിയും തുടർന്നാൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. ട്രക് മേൽനോട്ടക്കാരനായ നഗ ഷെർപയ്ക്ക് പതിനായിരം രൂപ പിഴയും ചുമത്തി.
യാദവും സീമയും എവറസ്റ്റ് താണ്ടിയെന്ന വ്യാജ രേഖ സമർപ്പിച്ചത് ഷെർപയായിരുന്നു. ഇതാദ്യമായല്ല, വ്യാജ രേഖകൾ നൽകി എവറസ്റ്റ് ആരോഹകർ എന്ന ബഹുമതി നേടിയ സംഭവം നടക്കുന്നത്.
2016 ൽ ഇന്ത്യൻ ദമ്പതികളായ ദിനേഷ്, താരകേശ്വരി റാത്തോർ എന്നിവർ വ്യാജ രേഖ നൽകി സർട്ടിഫിക്കറ്റ് സ്വന്തമാക്കാൻ ശ്രമിച്ചിരുന്നു. ഇത്തരം പ്രവണതകൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടികളാണ് നേപ്പാൾ ടൂറിസം വകുപ്പ് സ്വീകരിച്ചിരുന്നു.
ഇതിന്റെ ഭാഗമായി പർവതാരോഹകരിൽ ജിപിഎസ് ഘടിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങൾ ചെയ്തിരുന്നെങ്കിലും ഫലപ്രദമായിട്ടില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.