നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • നേതൃതീരുമാനം അംഗീകരിക്കാൻ കഴിയില്ല: കമൽ ഹാസന്റെ പാർട്ടി വിട്ട് പ്രമുഖ നേതാവ്

  നേതൃതീരുമാനം അംഗീകരിക്കാൻ കഴിയില്ല: കമൽ ഹാസന്റെ പാർട്ടി വിട്ട് പ്രമുഖ നേതാവ്

  നേതൃത്വത്തിന്റെ തീരുമാനങ്ങൾ അംഗീകരിക്കാൻ കഴിയാത്തത് കൊണ്ടാണ് രാജിയെന്നാണ് ഇയാൾ അറിയിച്ചിരിക്കുന്നത്.

  kamalhaasan

  kamalhaasan

  • Share this:
   ചെന്നൈ : കമൽ ഹാസന്റെ മക്കൾ നീതി മയ്യം പാർട്ടി നേതാവ് സി.കെ.കുമാരവേല്‍ പാർട്ടി വിട്ടു. നേതൃത്വത്തിന്റെ തീരുമാനങ്ങൾ അംഗീകരിക്കാൻ കഴിയാത്തത് കൊണ്ടാണ് രാജിയെന്നാണ് ഇയാൾ അറിയിച്ചിരിക്കുന്നത്. ലേക്സഭാ,തമിഴ്നാട് നിയമസഭ ഉപതെരഞ്ഞെടുപ്പുകളിലേക്കുള്ള സ്ഥാനാർഥികളെ ബുധനാഴ്ച പ്രഖ്യാപിക്കാനിരിക്കെയാണ് പാർട്ടിയിലെ പ്രമുഖ നേതാക്കളിൽ ഒരാളായ കുമാരവേലിന്റെ പുറത്ത് പോക്ക്.

   Also Read-മനോഹർ പരീക്കർ: എംഎൽഎയായ ആദ്യ ഐഐടിക്കാരൻ

   അതേസമയം തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് വേണമെന്ന കുമാരവേലിന്റെ ആവശ്യം പാർട്ടി നിരസിച്ചതിൽ പ്രതിഷേധിച്ചാണ് രാജിയെന്നും റിപ്പോർട്ടുണ്ട്. പുതുച്ചേരി അടക്കം തമിഴ്നാട്ടിലെ നാല്‍പ്പത് ലോക്സഭാ മണ്ഡലങ്ങളിലേക്കും ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 18 നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാർഥികളെ അടുത്ത ഒരു ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കാനിരിക്കെയാണ് പാർട്ടിയിലെ പ്രമുഖ അംഗത്തിന്റെ രാജി.

   First published:
   )}