പദ്മഭൂഷൺ, പത്മശ്രീ, കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്കാരം, മദ്രാസ് മ്യൂസിക്ക് അക്കാദമിയുടെ സംഗീത കലാനിധി പുരസ്കാരം, സ്വാതി സംഗീത പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.
ചെന്നൈ: പ്രശസ്ത വയലിനിസ്റ്റ് ടി. എൻ കൃഷ്ണൻ അന്തരിച്ചു. 92 വയസായിരുന്നു. ചെന്നൈയിലായിരുന്നു അന്ത്യം. വയലിനിൽ അനുപമ താളപ്രപഞ്ചം സൃഷ്ടിച്ച അദ്ദേഹം രാജ്യത്തിനകത്തും പുറത്തുമായി 25,000ത്തിലധികം കച്ചേരികൾ നടത്തിയിട്ടുണ്ട്.
പാലക്കാട് നെന്മാറ അയിരൂര്‍ സ്വദേശിനിയായ കമലയാണ് ഭാര്യ. മക്കള്‍: വിജി കൃഷ്ണന്, ശ്രീറാം കൃഷ്ണന്. ശ്രീറാം കൃഷ്ണന് അറിയപ്പെടുന്ന വയലിനിസ്റ്റാണ്.പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞ ഡോ. എന്‍. രാജം, കൃഷ്ണന്റെ സഹോദരിയാണ്.
തൃപ്പൂണിത്തുറ ഭാഗവതര്‍മഠത്തില്‍ എ. നാരായണ അയ്യരുടെയും അമ്മിണി അമ്മാളിന്റെയും മകനായി 1928 ഒക്ടോബര്‍ ആറിനാണ് അദ്ദേഹം ജനിച്ചത്. ലാൽഗുഡി ജയരാമൻ, എം.എസ്. ഗോപാലകൃഷ്ണൻ എന്നിവരടങ്ങുന്ന കർണാടക സംഗീതത്തിന്റെ വയലിൻ-ത്രയത്തിന്റെ ഭാഗമായിരുന്നു ടി എൻ കൃഷ്ണൻ.
അച്ഛനായിരുന്നു സംഗീതത്തില്‍ ഗുരു. മൂന്നാംവയസ്സു മുതല്‍ വയലിന് പഠിച്ചു തുടങ്ങിയ കൃഷ്ണന്, ഏഴാം വയസ്സില്‍ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ അരങ്ങേറ്റം കുറിച്ചു. ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍, അരിയക്കുടി രാമാനുജ അയ്യങ്കാര്‍, ശെമ്മാങ്കുടി ശ്രീനിവാസയ്യര്‍, മുസിരി സുബ്രഹ്മണ്യയ്യര്‍, മധുരൈ മണി അയ്യര്‍ തുടങ്ങിയ പ്രമുഖര്‍ക്കൊപ്പം വയലിൻ വായിച്ചിട്ടുണ്ട്.
പത്മശ്രീ(1973), പത്മഭൂഷണ്‍(1992), സംഗീത നാടക അക്കാദമി അവാര്‍ഡ്(1974),ഫെല്ലോഷിപ്പ്, സംഗീത കലാനിധി (1980), ചെന്നൈ ഇന്ത്യന്‍ ഫൈന്‍ ആര്‍ട്സ് സൊസൈറ്റിയുടെ സംഗീത കലാശിഖാമണി പുരസ്കാരം തുടങ്ങി നിപവധി പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചു.
Published by:Gowthamy GG
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.