• HOME
 • »
 • NEWS
 • »
 • india
 • »
 • Central Vista Avenue | കൊളോണിയൽ ഭൂതകാലത്തിനു വിട; സെൻട്രൽ വിസ്ത അവന്യൂവിന്റെ പ്രത്യേകതകൾ അറിയാം

Central Vista Avenue | കൊളോണിയൽ ഭൂതകാലത്തിനു വിട; സെൻട്രൽ വിസ്ത അവന്യൂവിന്റെ പ്രത്യേകതകൾ അറിയാം

2021 ഫെബ്രുവരിയിൽ ആണ് സെൻട്രൽ വിസ്ത പുനർവികസന പദ്ധതിയുടെ നിർമ്മാണം ആരംഭിച്ചത്

 • Last Updated :
 • Share this:
  വിജയ് ചൗക്ക് മുതൽ ഇന്ത്യാ ഗേറ്റ് വരെ നീളുന്ന നവീകരിച്ച സെൻട്രൽ വിസ്ത അവന്യൂ ( Central Vista Avenue) പ്രധാനമന്ത്രി നരേന്ദ്ര മോദി Narendra Modi) ഉദ്ഘാടനം ചെയ്തു. നഗരത്തിലെ ഏറ്റവും ജനപ്രിയമായ പൊതു ഇടമായി കണക്കാക്കപ്പെടുന്ന ഇവിടെ 1.1 ലക്ഷം ചതുരശ്ര മീറ്റർ ചുറ്റളവിൽ പച്ചപ്പുള്ള ചുവന്ന ഗ്രാനൈറ്റ് നടപ്പാത ഒരുക്കിയിട്ടുണ്ട്. രാജ്പഥിലെ (Rajpath) 133-ലധികം ലൈറ്റ് തൂണുകൾ,4,087 മരങ്ങൾ, 114 ആധുനിക സൈനേജുകൾ,പടി പടിയായി ഒരുക്കിയിരിക്കുന്ന പൂന്തോട്ടങ്ങൾ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്.

  ഔദ്യോഗിക കണക്കുകൾപ്രകാരം രാഷ്ട്രപതി ഭവനും ഇന്ത്യാ ഗേറ്റിനും ഇടയിലുള്ള ഉദ്യാനങ്ങളിലും കർത്തവ്യപഥിലും ഉൾപ്പെടെ 900-ലധികം ലൈറ്റ് തൂണുകൾ സ്ഥാപിച്ചിട്ടുണ്ട്. സെൻട്രൽ വിസ്റ്റയെ കൂടുതൽ കാൽനടയാത്രക്കാർക്ക് സൗഹൃദപരമാക്കാൻ ലക്ഷ്യമിട്ടാണ് ഈ നീക്കം. 422 ചുവന്ന ഗ്രാനൈറ്റ് ബെഞ്ചുകളുള്ള മുഴുവൻ പാതയിലും എട്ട് അമെനിറ്റി ബ്ലോക്കുകളും കാൽനടയാത്രക്കാർക്കായി നാല് അണ്ടർപാസുകളും നിർമ്മിച്ചിട്ടുണ്ട്.  കർത്തവ്യപഥിൽ 1,10,457 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള പുതിയ ചുവന്ന ഗ്രാനൈറ്റ് നടപ്പാതകളും സ്ഥാപിച്ചിട്ടുണ്ട്. നടപ്പാതയിൽ 987 കോൺക്രീറ്റ് ബോൾഡുകളാണ് സ്ഥാപിച്ചിരിക്കുന്നത്. 1,490 ആധുനിക രൂപത്തിലുള്ള മാൻഹോളുകൾ മാറ്റി ആധുനിക രീതിയിലുള്ളവ സ്ഥാപിക്കുകയും ചെയ്തു.

  പദ്ധതിയുടെ തുടക്കം

  2021 ഫെബ്രുവരിയിൽ ആണ് സെൻട്രൽ വിസ്ത പുനർവികസന പദ്ധതിയുടെ നിർമ്മാണം ആരംഭിച്ചത്. ആദ്യ ഘട്ടത്തിൽ പുതിയ പാർലമെന്റ് കെട്ടിടവും സെൻട്രൽ വിസ്തയുടെ പുനർവികസനവും നടത്തി. നവ ഇന്ത്യക്ക് അനുയോജ്യമായ ഒരു ഐക്കോണിക് അവന്യൂ നിർമ്മിക്കുക എന്നതാണ് 608 കോടി രൂപയുടെ സെൻട്രൽ വിസ്ത പുനർവികസന പദ്ധതിയുടെ ലക്ഷ്യമെന്നാണ് സർക്കാർ പറയുന്നത്.

  Also Read :- രാജ്‍പഥ് ഇനി കർത്തവ്യപഥ്; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

  മുകളിൽ പറഞ്ഞിരിക്കുന്ന നവീകരണങ്ങൾക്ക് പുറമെ കർത്തവ്യ പഥിന്റെ ഇരുവശത്തും ഏകദേശം 101 ഏക്കർ വ്യാപിച്ചുകിടക്കുന്ന പുൽത്തകിടികൾ ഒരുക്കിയിട്ടുണ്ട്. വെള്ളം കെട്ടിനിൽക്കുന്നത് തടയാൻ സ്‌റ്റോം വാട്ടർ ഡ്രെയിനുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. കർത്തവ്യ പഥിന്റെ ഇരുവശത്തുമുള്ള കനാലുകളിൽ എയറേറ്ററുകൾ ഘടിപ്പിച്ചിട്ടുണ്ട്.

  നവീകരിച്ച സ്ഥലത്ത് എട്ട് പുതിയ സൗകര്യങ്ങളോട് കൂടിയ ബ്ലോക്കുകളും ഉൾപ്പെടുന്നു. ഈ ബ്ലോക്കുകളിൽ സ്ത്രീകൾക്കായി 64 ടോയ്‌ലറ്റുകളും പുരുഷൻമാർക്കായി 32 ടോയ്‌ലറ്റുകളും ഭിന്നശേഷിക്കാർക്കായി 10 ടോയ്‌ലറ്റുകളും കുടിവെള്ള സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. 1,117 കാറുകൾക്കും 35 ബസുകൾക്കും ഉ ആപ്പ് അധിഷ്‌ഠിത ടാക്സികൾക്കും ഓട്ടോ റിക്ഷകൾക്കും ഉള്ള പാർക്കിങ് സൗകര്യവും ഉണ്ട്.

  നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ

  കർത്തവ്യപഥ്‌ന്റെ ഉദ്ഘടനത്തിനൊപ്പം നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമാ അനാച്ഛാദനവും പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. പ്രതിമയ്ക്ക് 28 അടി ഉയരമുണ്ട്. ഇന്ത്യാ ഗേറ്റിന് സമീപമുള്ള മേലാപ്പിന് താഴെയാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. 2022 ജനുവരി 21 ന് പ്രധാനമന്ത്രി നേതാജിയുടെ ഗ്രാനൈറ്റ് കൊണ്ട് നിർമ്മിച്ച മഹത്തായ പ്രതിമ ഇന്ത്യാ ഗേറ്റിൽ സ്ഥാപിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു.

  അരുൺ യോഗിരാജിന്റെ നേതൃത്വത്തിലുള്ള ശിൽപികളുടെ സംഘം പരമ്പരാഗത സാങ്കേതിക വിദ്യകളും ആധുനിക ഉപകരണങ്ങളും ഉപയോഗിച്ച് പൂർണ്ണമായും കൈകൊണ്ടാണ് ഈ പ്രതിമ നിർമ്മിച്ചത്. 280 മെട്രിക് ടൺ ഭാരമുള്ള ഒരു മോണോലിത്തിക്ക് കരിങ്കല്ലിൽ നിന്നാണ് ഈ പ്രതിമ കൊത്തിയെടുത്തിരിക്കുന്നതും. ഇതിൻറെ നിർമിതിക്കായി 1665 കിലോമീറ്റർ അകലെയുള്ള ഖമ്മം ജില്ലയിൽ നിന്ന് 140 ചക്രങ്ങളുള്ള 100 അടി ലോറിയിൽ 280 മെട്രിക് ടൺ മോണോലിത്തിക്ക് ഗ്രാനൈറ്റ് കല്ല് ഡൽഹിയിലെത്തിച്ചിരുന്നു. ഇതുപയോഗിച്ച്‌ 65 മെട്രിക് ടൺ ഭാരമുള്ള 28 അടി പ്രതിമ നിർമ്മിക്കാൻ ശിൽപികൾ ചെലവഴിച്ചത് 26,000 മണിക്കൂറിൻറെ അധ്വാനം ആണ്.

  ഏക് ഭാരത് - ശ്രേഷ്ഠ ഭാരത്, നാനാത്വത്തിൽ ഏകത്വം എന്നിവയുടെ ചൈതന്യം പ്രകടിപ്പിക്കുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 500 നർത്തകർ അണിനിരക്കുന്ന സാംസ്കാരികോത്സവം കർത്തവ്യ പഥിൽ നടന്നു. നാസിക് ധോൾ പതിക് താഷയുടെ തത്സമയ സംഗീതത്തോടൊപ്പം സംബൽപുരി, പന്തി, കൽബേലിയ, കാർഗം, ഡമ്മി കുതിര തുടങ്ങിയ ആദിവാസി നാടോടി കലാരൂപങ്ങൾ അവതരിപ്പിക്കുന്ന മുപ്പതോളം കലാകാരന്മാർ ഇന്ത്യാ ഗേറ്റിന് സമീപമുള്ള സ്റ്റെപ്പ് ആംഫി തിയേറ്ററിൽ അണിനിരക്കും. കൂടാതെ ഐഎൻഎയുടെ പരമ്പരാഗത ഗാനമായ ‘കദം കദം ബധയേ ജാ’യുടെ ഈണവും അനാച്ഛാദന ചടങ്ങിൽ ഉണ്ടായിരുന്നു. പരമ്പരാഗത മണിപ്പൂരി ശംഖ് വടയം, കേരളത്തിന്റെ പരമ്പരാഗത പഞ്ചവാദ്യം, ചെണ്ട എന്നിവയോടെയാണ് പ്രധാനമന്ത്രിയെ വരവേറ്റത്.

  എല്ലാ വർഷവും റിപ്പബ്ലിക് ദിനത്തിൽ രാജ്പഥിൽ തന്നെയാണ് പരേഡ് നടക്കുന്നത്. അത് കർത്തവ്യപഥ് എന്നാക്കി മാറ്റാൻ കേന്ദ്ര സർക്കാർ അടുത്തിടെ തീരുമാനിക്കുകയായിരുന്നു. ഇത് മൂന്നാം തവണയാണ് രാജ്പഥിന്റെ പേര് മാറ്റുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് ഈ റോഡിന്റെ പേര് കിംഗ്‌സ്‍ വേ എന്നായിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷം, അതിന്റെ പേര് 'രാജ്പഥ്' എന്നാക്കി മാറ്റി. കിങ്‍സ്‍‌വേയുടെ ഹിന്ദി രൂപമാണ് രാജ്പഥ്. എന്നാൽ ഈ പേരിലെ ബ്രിട്ടിഷ് സ്വാധീനം ഒഴിവാക്കുന്നതിന്റെ ഭാഗമായാണു 'കർത്തവ്യപഥ്' എന്നാക്കി മാറ്റുന്നത് . നേതാജി പ്രതിമ മുതൽ രാഷ്ട്രപതി ഭവൻ വരെയുള്ള പാതയും സമീപത്തെ പുൽത്തകിടിയും ഉൾപ്പെടെയുള്ള സ്ഥലമാണ് ഇനി കർത്തവ്യപഥ് എന്നപേരിൽ അറിയപ്പെടുക.
  Published by:Arun krishna
  First published: