നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • പൗരത്വ നിയമഭേദഗതി: പ്രതിഷേധത്തിന് ആഹ്വാനം ചെയ്തുള്ള ട്വീറ്റിൽ ഇന്ത്യയുടെ തെറ്റായ ഭൂപടം; മാപ്പു പറഞ്ഞ് ഫർഹാൻ അക്തർ

  പൗരത്വ നിയമഭേദഗതി: പ്രതിഷേധത്തിന് ആഹ്വാനം ചെയ്തുള്ള ട്വീറ്റിൽ ഇന്ത്യയുടെ തെറ്റായ ഭൂപടം; മാപ്പു പറഞ്ഞ് ഫർഹാൻ അക്തർ

  പൗരത്വ നിയമഭേദഗതിക്ക് എതിരെ മുംബൈയിൽ ഡിസംബർ 19ന് നടക്കുന്ന പ്രതിഷേധത്തിൽ എല്ലാവരും പങ്കെടുക്കണമെന്ന് ആഹ്വാനം ചെയ്യുന്നതായിരുന്നു ട്വീറ്റ്.

  ഫർഹാൻ അക്തർ

  ഫർഹാൻ അക്തർ

  • News18
  • Last Updated :
  • Share this:
   മുംബൈ: പൗരത്വ നിയമഭേദഗതിയിൽ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തുള്ള ട്വീറ്റിൽ ഇന്ത്യയുടെ തെറ്റായ ഭൂപടം ചേർത്ത് ബോളിവുഡ് താരം ഫർഹാൻ അക്തർ. രാവിലെയാണ് തെറ്റായ ഭൂപടം ഉൾപ്പെടുത്തിയുള്ള ട്വീറ്റ് പോസ്റ്റ് ചെയ്തത്. ഉച്ച കഴിഞ്ഞ് തെറ്റായ ഭൂപടം ഉൾപ്പെടുത്തിയതിൽ മാപ്പ് പറയുകയും ചെയ്തു.

   ഡിസംബർ 19ന് നടക്കുന്ന പ്രതിഷേധത്തിൽ പങ്കെടുക്കണമെന്ന് ആഹ്വാനം ചെയ്തു കൊണ്ടുള്ള ട്വീറ്റിലാണ് ഫർഹാൻ അക്തറിന് പിഴവ് സംഭവിച്ചത്. ബുധനാഴ്ച രാവിലെ ആയിരുന്നു ഫർഹാൻ അക്തർ ട്വീറ്റ് പോസ്റ്റ് ചെയ്തത്. പൗരത്വ നിയമഭേദഗതിക്ക് എതിരെ മുംബൈയിൽ ഡിസംബർ 19ന് നടക്കുന്ന പ്രതിഷേധത്തിൽ എല്ലാവരും പങ്കെടുക്കണമെന്ന് ആഹ്വാനം ചെയ്യുന്നതായിരുന്നു ട്വീറ്റ്.

       ട്വീറ്റിനൊപ്പം ഒരു ഗ്രാഫിക് ഇമേജും അദ്ദേഹം പങ്കു വെച്ചു. പൗരത്വ നിയമഭേദഗതി എന്താണ്, പൗരത്വ രജിസ്റ്റർ എന്താണ്, രണ്ടും എങ്ങനെയാണ് ബന്ധപ്പെട്ടിരിക്കുന്നത് എന്ന് ഇതിൽ വ്യക്തമാക്കുന്നുണ്ടായിരുന്നു. എന്നാൽ, ഈ ഗ്രാഫിക് ഇമേജിൽ ഉണ്ടായിരുന്ന ഇന്ത്യയുടെ ഭൂപടത്തിൽ ചില പിഴവുകൾ ഉണ്ടായിരുന്നു. ഇന്ത്യയുടെ ഭൂപടത്തിൽ ഇല്ലാത്ത കശ്മീരിൽ ചില ഭാഗങ്ങളും ഈ ഭൂപടത്തിൽ ഉണ്ടായിരുന്നു. ഇതിലാണ്, ഫർഹാൻ അക്തർ പിന്നീട് മാപ്പു പറഞ്ഞത്.

       'എന്തെങ്കിലും ഒന്നു പറയൂ, നിങ്ങളും ജാമിയയിൽ നിന്നല്ലേ'; ഷാരുഖ് ഖാനോട് റോഷൻ അബ്ബാസ്

   'ഡിസംബർ 19ന് നടക്കുന്ന പ്രതിഷേധ പരിപാടിയെക്കുറിച്ച് ഗ്രാഫിക് ഇമേജിനൊപ്പം രാവിലെ ഒരു ട്വീറ്റ് ചെയ്തിരുന്നു. അതിൽ പറഞ്ഞിരിക്കുന്ന വാക്കുകളിൽ ഉറച്ചു നിൽക്കുന്നു. എന്നാൽ, ഗ്രാഫിക് ഇമേജിലെ ഇന്ത്യയുടെ ഭൂപടം കൃത്യമല്ലാത്തതാണ്. കശ്മീരിലെ ഓരോ ഇഞ്ചും ഇന്ത്യയുടേതാണ്. കൃത്യമല്ലാത്ത ഈ ഭൂപടം തള്ളിക്കളയുകയാണ്. ഇക്കാര്യം നേരത്തെ ശ്രദ്ധിക്കാതിരുന്നതിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു. നോട്ടക്കുറവിൽ ആത്മാർത്ഥമായി ക്ഷമായാചനം നടത്തുന്നു' - ഉച്ച കഴിഞ്ഞുള്ള ട്വീറ്റിൽ ഫർഹാൻ അക്തർ വ്യക്തമാക്കി.
   Published by:Joys Joy
   First published: