നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • കർഷകൻ ആത്മഹത്യ ചെയ്ത നിലയിൽ: ധരിച്ചിരിക്കുന്നത് ബിജെപിയുടെ ടീഷർട്ട്

  കർഷകൻ ആത്മഹത്യ ചെയ്ത നിലയിൽ: ധരിച്ചിരിക്കുന്നത് ബിജെപിയുടെ ടീഷർട്ട്

  നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്‍റെ റാലി തുടങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു സംഭവം

  • Share this:
   മുംബൈ: ബിജെപിയുടെ ടീഷർട്ട് ധരിച്ച് കർഷകൻ ആത്മഹത്യ ചെയ്ത സംഭവം വിവാദമാകുന്നു. മഹാരാഷ്ട്രയിലെ ബുൽദാന ജില്ലയിലാണ് സംഭവം. രാജു തൽവാരെ(35) എന്ന കർഷകനാണ് ആത്മഹത്യ ചെയ്തത്. കടത്തെ തുടർന്നാണ് ആത്മഹത്യയെന്നാണ് വിവരം.

   കൃഷി സ്ഥലത്തെ മരത്തിൽ തൂങ്ങിമരിച്ച നിലയിലാണ് രാജു തൽവാരെയുടെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു. രാജു തൽവാരെയുടെ മരണത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

   നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന്‍റെ റാലി തുടങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു സംഭവം. മഹാരാഷ്ട്ര കൃഷിമന്ത്രി ഡോ. സഞ്ജയ് കുട്ടെയുടെ മണ്ഡലത്തിലാണ് സംഭവം നടന്നത്.
   First published:
   )}