• HOME
 • »
 • NEWS
 • »
 • india
 • »
 • Republic Day 2021| ട്രാക്ടർ റാലിക്ക് അനുമതി ലഭിച്ചതായി കർഷകർ; രണ്ട് ലക്ഷത്തിലധികം ട്രാക്ടറുകൾ അണിനിരത്തും

Republic Day 2021| ട്രാക്ടർ റാലിക്ക് അനുമതി ലഭിച്ചതായി കർഷകർ; രണ്ട് ലക്ഷത്തിലധികം ട്രാക്ടറുകൾ അണിനിരത്തും

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരും കേന്ദ്രസര്‍ക്കാരുമായി വെള്ളിയാഴ്ച നടന്ന 11-ാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു.

News18 Malayalam

News18 Malayalam

 • Last Updated :
 • Share this:
  ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ പരേഡ് നടത്താന്‍ ഡല്‍ഹി പൊലീസ് അനുമതി നല്‍കിയെന്ന് അവകാശപ്പെട്ട് കര്‍ഷക സംഘടനാ നേതാക്കള്‍. ഘാസിപുര്‍, സിംഗു, ടിക്രി അതിര്‍ത്തികളില്‍നിന്നാകും ട്രാക്ടര്‍ പരേഡുകള്‍ ആരംഭിക്കുകെയന്നും വിശദാംശങ്ങള്‍ ഞായറാഴ്ച തീരുമാനിക്കുമെന്നും കര്‍ഷക സംഘടനാ നേതാവ് അഭിമന്യു കോഹര്‍ പറഞ്ഞു. കര്‍ഷക സംഘടനകളും പൊലീസും തമ്മില്‍ നടന്ന ചര്‍ച്ചയ്ക്ക് ശേഷമാണ് അഭിമന്യുവിന്റെ പ്രതികരണം. രണ്ടുലക്ഷം ട്രാക്ടറുകളെ അണിനിരത്തുമെന്നും കർഷക നേതാക്കൾ പറയുന്നു.

  Also Read- വയനാട്ടിൽ വിനോദസഞ്ചാരത്തിന് എത്തിയ യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു

  റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ ട്രാക്ടര്‍ പരേഡ് നടത്താന്‍ ഡല്‍ഹി പൊലീസ് അനുമതി നല്‍കിയതായി അഭിമന്യു അവകാശപ്പെട്ടു. അതേസമയം, ആയിരക്കണക്കിന് കര്‍ഷകര്‍ ട്രാക്ടര്‍ പരേഡില്‍ പങ്കെടുക്കുമെന്ന് മറ്റൊരു കാര്‍ഷിക സംഘടനാ നേതാവ് ഗുര്‍നാം സിങ് ചദുനി പറഞ്ഞു. ഡല്‍ഹി അതിര്‍ത്തിയില്‍ സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡുകള്‍ ജനുവരി 26ന് നീക്കം ചെയ്യപ്പെടുമെന്നും ഡല്‍ഹിയില്‍ പ്രവേശിച്ചതിനു ശേഷം കര്‍ഷകര്‍ ട്രാക്ടര്‍ റാലികള്‍ നടത്തുമെന്ന് കാര്‍ഷിക സംഘടനാ നേതാവായ ദര്‍ശന്‍ ലാല്‍ കൂട്ടിച്ചേര്‍ത്തു.

  കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരും കേന്ദ്രസര്‍ക്കാരുമായി വെള്ളിയാഴ്ച നടന്ന 11-ാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. നിയമങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കണമെന്ന നിലപാടിലാണ് കര്‍ഷകരുള്ളത്.

  അതേസമയം, ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ട് കർഷകരുമായി അവസാനഘട്ട ചർച്ചകൾ നടക്കുകയാണെന്ന് ഡൽഹി പൊലീസ് അഡീഷണൽ പി ആർ ഒ അനിൽ മിത്തൽ പറഞ്ഞു.

  Also Read- വാക്സിൻ കയറ്റുമതി: ഇന്ത്യയെയും മോദിയെയും പ്രശംസിച്ച് ലോകാരോഗ്യസംഘടനയും ലോകനേതാക്കളും

  ഞായറാഴ്ച സംസ്ഥാനത്ത് നിന്ന് ഒരു ലക്ഷത്തിലധികം ട്രാക്ടറുകൾ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി കർഷക യൂണിയൻ യോഗത്തിൽ അധ്യക്ഷത വഹിച്ച കീർത്തി കിസാൻ യൂണിയൻ പ്രസിഡന്റ് നിർഭയ് സിംഗ് ദുഡിക്കെ പറഞ്ഞു. റിപ്പബ്ലിക് ദിനത്തിൽ നടക്കാനിരിക്കുന്ന ട്രാക്ടർ പരേഡിനെക്കുറിച്ച് ചർച്ച ചെയ്യുകയായിരുന്നു യോഗത്തിന്റെ പ്രധാന ലക്ഷ്യം, സിംഗുവിൽ മൂന്ന് മണിക്കൂർ നീണ്ട യോഗത്തിന് ശേഷം സിംഗ് പറഞ്ഞു.

  ജനുവരി 26 ന് ദേശീയ തലസ്ഥാനത്ത് നടക്കുന്ന ട്രാക്ടർ പരേഡിൽ പങ്കെടുക്കാൻ പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നുമുള്ള നിരവധി കർഷകർ തങ്ങളുടെ ട്രാക്ടറിലും മറ്റ് വാഹനങ്ങളിലും പുറപ്പെട്ടുകഴിഞ്ഞതായാണ് റിപ്പോർട്ട്. ഭക്ഷ്യ വസ്തുക്കളും കിടക്കകളും മറ്റ് അവശ്യവസ്തുക്കളുമായാണ് ട്രാക്ടറുകൾ ഡൽഹിയിലേക്ക് പുറപ്പെട്ടത്.

  Also Read- അമ്മയുടെ കാമുകനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച പതിനഞ്ചുകാരനും സുഹൃത്തുക്കളും പിടിയിൽ

  ട്രാക്ടറുകൾ യൂണിയനുകളുടെ പതാകകളും ട്രാക്ടറുകളിൽ കെട്ടിയിട്ടുണ്ട്. 'കിസാൻ ഏക്താ സിന്ദാബാദ്', 'കർഷകനില്ല, ഭക്ഷണം ഇല്ല' തുടങ്ങിയ മുദ്രാവാക്യങ്ങളുള്ള പോസ്റ്ററുകളും പതിച്ചിട്ടുണ്ട്. ട്രാക്ടർ പരേഡ് സമാധാനപരമായിരിക്കുമെന്ന് കർഷക നേതാക്കൾ പറഞ്ഞു. 30,000 ത്തോളം ട്രാക്ടറുകളും ട്രോളികളും ഇന്ന് ഖാനൗരി (പഞ്ചാബിലെ സംഗ്രൂരിൽ), ദബ്വാലി (ഹരിയാനയിലെ സിർസ ജില്ല) എന്നിവിടങ്ങളിൽ നിന്ന് ഡൽഹിയിൽ ട്രാക്ടർ പരേഡിൽ പങ്കെടുക്കാൻ നീങ്ങിയതായി കർഷക നേതാക്കൾ പറഞ്ഞു.

  കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്നും വിളകൾക്ക് താങ്ങുവില നിയമപരമായി ഉറപ്പുനൽകണമെന്നും ആവശ്യപ്പെട്ട് പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നുമുള്ള ആയിരക്കണക്കിന് കർഷകർ ആഴ്ചകളായി ദില്ലി അതിർത്തിയിൽ തമ്പടിക്കുകയാണ്. പുതിയ നിയമങ്ങൾ മിനിമം സപ്പോർട്ട് പ്രൈസ് (എംഎസ്പി) സംവിധാനത്തെ ദുർബലപ്പെടുത്തുമെന്ന് അവർ വാദിക്കുന്നു. എന്നാൽ എം‌എസ്‌പി സമ്പ്രദായം നിലനിൽക്കുമെന്നും പുതിയ നിയമങ്ങൾ കർഷകർക്ക് ഉൽ‌പ്പന്നങ്ങൾ വിൽക്കാൻ കൂടുതൽ സാധ്യതകൾ നൽകുന്നുവെന്നുമാണ് കേന്ദ്രം പറയുന്നത്.
  Published by:Rajesh V
  First published: