advertisement

ഹരിയാനയിൽ കർഷകർക്ക് നേരെ ഉണ്ടായ ലാത്തിച്ചാർജിൽ പ്രതിഷേധിച്ചുള്ള സമരം അവസാനിച്ചു

Last Updated:

ആഗസ്റ്റ് 28നാണ് ഹരിയാനയിലെ കർണലിൽ പൊലീസും കർഷകരും തമ്മിൽ സംഘർഷം ഉണ്ടായത്

പ്രതിഷേധം അവസാനിച്ചതായി സമരനേതാക്കൾ പ്രഖ്യാപിക്കുന്നു
പ്രതിഷേധം അവസാനിച്ചതായി സമരനേതാക്കൾ പ്രഖ്യാപിക്കുന്നു
ഹരിയാനയിൽ കർഷകർക്ക് നേരെ ഉണ്ടായ ലാത്തിച്ചാർജിൽ പ്രതിഷേധിച്ച്‌ സംയുക്ത കിസാൻ മോർച്ച നടത്തുന്ന മിനി സെക്രട്ടറിയേറ്റ് ഉപരോധം അവസാനിച്ചു. ഹരിയാന ഭരണകൂടവുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. ലാത്തിച്ചാർജിന്  നിർദേശം നൽകിയ SDM ആയുഷ് സിൻഹ അവധിയിൽ പ്രവേശിക്കുമെന്ന്  അഡീഷണൽ ചീഫ് സെക്രട്ടറി ദേവേന്ദർ സിംഗ് കർഷകർക്ക് ഉറപ്പു നൽകി.
ലാത്തി ചാർജിൽ ജുഡീഷ്യൽ അന്വേഷണം നടത്തും. വിരമിച്ച ഹൈക്കോടതി ജഡ്ജിയായിരിക്കും അന്വേഷണം നടത്തുക. പൊലീസ് ലാത്തിച്ചാർജിൽ കൊല്ലപ്പെട്ട സുശീൽ കാജലിന്റെ രണ്ട് കുടുംബാംഗങ്ങൾക്ക് ജോലി നൽകും. പരിക്കേറ്റവർക്ക് രണ്ടു ലക്ഷം രൂപ വീതം ധനസഹായവും പ്രഖ്യാപിച്ചു. സുശീൽ കാജലിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്നതും പരിഗണിക്കുമെന്ന് സർക്കാർ ഉറപ്പ് നൽകി.
ലാത്തിച്ചാർജിൽ നിബന്ധനകൾക്ക് അനുസൃതമായി അന്വേഷണത്തിന് തയ്യാറെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി അനിൽ വിജ്‌ നേരത്തെ വ്യക്തമാക്കിയിരുന്നു. ആഗസ്റ്റ് 28നാണ് ഹരിയാനയിലെ കർണലിൽ പൊലീസും കർഷകരും തമ്മിൽ സംഘർഷം ഉണ്ടായത്. ലാത്തിച്ചാർജിൽ ഒരു കർഷകൻ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
advertisement
ബി.​ജെ.​പി​യു​ടെ യോ​ഗ​ത്തി​ൽ പ​​ങ്കെ​ടു​ക്കാ​ൻ പാ​ർ​ട്ടി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ ഒ.​പി. ധ​ങ്ക​ർ സ​ഞ്ച​രി​ച്ച വാ​ഹ​ന​വ്യൂ​ഹം ത​ട​​യാ​ൻ ശ്ര​മി​ച്ച​തി​നെ തു​ട​ർ​ന്ന് കർഷക സം​ഘ​ത്തി​ന് നേ​രെയാണ് പൊ​ലീ​സ് ലാ​ത്തി​ച്ചാ​ർ​ജ് നടത്തിയത്. ഇതിൽ പ്രതിഷേധിച്ചു കൊണ്ടായിരുന്നു കർണാലിൽ കർഷകർ മഹാപഞ്ചായത്ത് നടത്താൻ തീരുമാനിച്ചത്. ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചെങ്കിലും ആയിരക്കണക്കിന് കർഷകർ സമരത്തിനെത്തി. തുടർന്ന് കർണാലിലെ മിനി സെക്രട്ടറിയേറ്റ് കർഷകർ ഉപരോധിക്കുകയായിരുന്നു. സമരം അഞ്ചാം ദിവസവും തുടരുന്നതിനിടെയാണ് ചർച്ചയിൽ തീരുമാനമായത്.
സമരത്തെ തുടർന്ന് കർണാലിലും സമീപപ്രദേശങ്ങളിലും  റദ്ദാക്കിയ ഇന്റർനെറ്റ് സംവിധാനങ്ങൾ പുനഃസ്ഥാപിച്ചിരുന്നു. കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട പ്രതിഷേധം കൂടുതൽ വ്യാപിപ്പിക്കാൻ സംയുക്ത കിസാൻ മോർച്ച തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഈ മാസം 29 ന് ഉത്തർപ്രദേശിൽ മഹാപഞ്ചായത്തുകൾ നടക്കും. 18 ഉപജില്ലാ കേന്ദ്രങ്ങളിൽ ആണ് മഹാപഞ്ചായത് നടക്കുക. യു.പി. തെരെഞ്ഞെടുപ്പിൽ ബിജെപിക്ക് എതിരായ വികാരം ശക്തമാക്കുകയാണ് കിസാൻ മോർച്ചയുടെ ലക്ഷ്യം.
advertisement
Summary: After five days of intense back and forth, the deadlock over the farmers protests in Karnal was finally resolved with the crop growers agreeing to a probe into August 28 lathi-charge by a retired judge
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ഹരിയാനയിൽ കർഷകർക്ക് നേരെ ഉണ്ടായ ലാത്തിച്ചാർജിൽ പ്രതിഷേധിച്ചുള്ള സമരം അവസാനിച്ചു
Next Article
advertisement
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം
ICC T20 World Cup Final |ഫൈനലിലും തിളങ്ങി സഞ്ജു; കിവീസിനെ 96 റൺസിന് തകർത്ത് ഇന്ത്യയ്ക്ക് മൂന്നാം ടി20 കിരീടം 
  • ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യക്ക് മൂന്നാം ടി20 ലോകകപ്പ് കിരീടം സ്വന്തമായി

  • സഞ്ജു സാംസൺ 46 പന്തിൽ 89 റൺസ് നേടി, തുടർച്ചയായി മൂന്ന് അർദ്ധസെഞ്ച്വറി നേടിയ രണ്ടാമൻ

  • ജസ്പ്രീത് ബുംറ നാല് വിക്കറ്റുകൾ വീഴ്ത്തി, അക്സർ പട്ടേൽ മൂന്ന് വിക്കറ്റും നേടി, ബൗളർമാർ തകർപ്പൻ

View All
advertisement