HOME » NEWS » India » FARMERS WERE PROMISED RS 15 LAKH GIVEN RS 2000 SAYS MADHYA PRADESH CM KAMAL NATH

കർഷകർക്ക് വാഗ്ദാനം ചെയ്തത് 15 ലക്ഷം, നൽകിയത് 2000 രൂപയെന്ന് മുഖ്യമന്ത്രി കമൽനാഥ്

'ലോക്സഭാ തെരഞ്ഞെടുപ്പിന് രണ്ടുമാസം മുൻപ് ഇത്തരമൊരു നീക്കവുമായി വരുന്നതിന് പിന്നിലെ യാഥാർത്ഥ്യം മനസിലാക്കാനുള്ള കഴിവ് വോട്ടർമാർക്കുണ്ട്'

news18
Updated: February 25, 2019, 11:08 PM IST
കർഷകർക്ക് വാഗ്ദാനം ചെയ്തത് 15 ലക്ഷം, നൽകിയത് 2000 രൂപയെന്ന് മുഖ്യമന്ത്രി കമൽനാഥ്
മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്
  • News18
  • Last Updated: February 25, 2019, 11:08 PM IST
  • Share this:
ന്യൂഡൽഹി: പ്രധാനമന്ത്രി കിസാൻ പദ്ധതിപ്രകാരം കർഷകർക്ക് പ്രതിവർഷം 6000 രൂപ ഇൻസെന്റീവായി നൽകുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തിന് മറുപടിയുമായി മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്. ലോക്സഭാ തെരഞ്ഞെടുപ്പിന് രണ്ടുമാസം മുൻപ് ഇത്തരമൊരു നീക്കവുമായി വരുന്നതിന് പിന്നിലെ യാഥാർത്ഥ്യം മനസിലാക്കാനുള്ള കഴിവ് വോട്ടർമാർക്കുണ്ടെന്ന് കമൽനാഥ് പറഞ്ഞു. ന്യൂസ് 18 സംഘടിപ്പിച്ച റൈസിംഗ് ഇന്ത്യ ഉച്ചകോടിയിൽ സംസ്ഥാനങ്ങളിലെ വിഷയങ്ങളെകുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'കർഷകർക്ക് 6000 രൂപ പ്രതിവർഷം മൂന്ന് തവണയായി നൽകുമെന്നാണ് പറയുന്നത്. പക്ഷേ വാഗ്ദാനം ചെയ്തിരുന്നത് 15 ലക്ഷം രൂപയാണ്'- കമൽനാഥ് പറഞ്ഞു. ഇത്ര ചുരുങ്ങിയ തുകയിൽ വീഴാൻ രാജ്യത്തെ കർഷകരൊക്കെ വിഡ്ഢികളാണെന്നാണോ കരുതുന്നതെന്നും കമൽനാഥ് ചോദിച്ചു. മധ്യപ്രദേശിലെ കാർഷിക കടങ്ങൾ എഴുതി തള്ളിയത് 25 ലക്ഷം കർഷകർക്കാണ് ആശ്വാസം പകരുന്നതെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത പത്ത് ദിവസത്തിനുള്ളിൽ ഇത് പ്രാവർത്തികമാകുമെന്നും കമൽനാഥ് കൂട്ടിച്ചേർ‌ത്തു.

First published: February 25, 2019, 11:08 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories