കശ്മീർ പ്രശ്നം പരിഹരിക്കപ്പെടുന്നതു വരെ പുൽവാമ പോലെയുള്ള ആക്രമണങ്ങൾ തുടരുമെന്ന് ഫറൂഖ് അബ്ദുള്ള
പുൽവാമ ഭീകരാക്രമണത്തിന് കശ്മീരിലെ ജനത ഉത്തരവാദികളല്ലെന്നും എന്നാൽ കശ്മീർ പ്രശ്നം പരിഹരിക്കപ്പെടുന്നതു വരെ ഇത്തരത്തിലുള്ള ഭീകരാക്രമണങ്ങൾ തുടരുമെന്നും നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫറൂഖ് അബ്ദുള്ള.
news18india
Updated: February 18, 2019, 8:25 AM IST

ഫറൂഖ് അബ്ദുള്ള
- News18 India
- Last Updated: February 18, 2019, 8:25 AM IST
ജമ്മു: പുൽവാമ ഭീകരാക്രമണത്തിന് കശ്മീരിലെ ജനത ഉത്തരവാദികളല്ലെന്നും എന്നാൽ കശ്മീർ പ്രശ്നം പരിഹരിക്കപ്പെടുന്നതു വരെ ഇത്തരത്തിലുള്ള ഭീകരാക്രമണങ്ങൾ തുടരുമെന്നും നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫറൂഖ് അബ്ദുള്ള. കശ്മീർ പ്രശ്നം രാഷ്ട്രീയമായി പരിഹരിക്കപ്പെടുന്നതു വരെ ഇത്തരത്തിലുള്ള ആക്രമണങ്ങൾ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
കശ്മീർ താഴ്വരയിൽ വിദ്യാർത്ഥികൾക്ക് നേരെയും വ്യവസായികൾക്ക് നേരെയും ആക്രമണം നടത്തുന്നതിൽ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച ജമ്മു - ശ്രീനഗർ ദേശീയപാതയിൽ നടന്ന ചാവേറാക്രമണത്തിൽ 40 സി ആർ പി എഫ് ജവാൻമാർ കൊല്ലപ്പെട്ടതിൽ കശ്മീരിലെ സാധാരണ ജനതയ്ക്ക് പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു. പുൽവാമ ഭീകരാക്രമണം സ്കൂൾ സിലബസിന്റെ ഭാഗമാക്കണമെന്ന് രാജസ്ഥാൻ മന്ത്രി
ഭീകരാക്രമണത്തിൽ സി ആർ പി എഫ് ജവാൻമാർ കൊല്ലപ്പെട്ടതിനു പിന്നാലെ ജമ്മുവിൽ നടന്ന പ്രതിഷേധപ്രകടനങ്ങൾ അക്രമത്തിൽ കലാശിച്ചിരുന്നു. ഇതിനു പിന്നാലെ ജമ്മുവിൽ നിരോധനാജ്ഞയും ഏർപ്പെടുത്തിയിരുന്നു. നിരോധനാജ്ഞയെ തുടർന്ന് ജമ്മുവിലെ ബതിന്ദി മേഖലയിൽ മോസ്കിൽ കഴിയുന്നവരുമായി സംസാരിച്ചെന്നും അവരെല്ലാവരും തന്നെ നിസ്സഹായരാണെന്നും അദ്ദേഹം പറഞ്ഞു.
ഭീകരാക്രമണത്തെ തുടർന്ന് ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗ് ഡൽഹിയിൽ വിളിച്ചുചേർത്ത സർവകക്ഷിയോഗത്തിൽ ഫറൂഖ് അബ്ദുള്ളയും പങ്കെടുത്തിരുന്നു. "ഇത് കശ്മീരിലെ ജനതയുടെ തെറ്റല്ലെന്നും ഞങ്ങളുടെ ആഗ്രങ്ങൾ നിങ്ങൾ അഭിസംബോധന ചെയ്യാത്തത് നിങ്ങളുടെ തെറ്റാണ്' എന്നായിരുന്നു സർവകക്ഷിയോഗത്തിൽ ഫറൂഖ് അബ്ദുള്ള പറഞ്ഞത്.
അതേസമയം, ജമ്മു കശ്മീരിലെ പുൽവാമയിൽ സുരക്ഷാസൈന്യം ജെയ്ഷെ മുഹമ്മദ് ഭീകരരുമായി ഏറ്റുമുട്ടുകയാണ്. ഭീകരരുടെ താവളമായ കെട്ടിടം സൈന്യം വളഞ്ഞു. രണ്ടു പേരെ പിടികൂടിയതായാണ് സൂചന. നാല് സൈനികർക്ക് പരുക്കേറ്റിട്ടുണ്ട്. അതിനിടെ പുൽവാമ ആക്രമണത്തിനായി ഭീകരർ ഉപയോഗിച്ച ആശയവിനിമയ ഉപകരണങ്ങൾ രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി.
കശ്മീർ താഴ്വരയിൽ വിദ്യാർത്ഥികൾക്ക് നേരെയും വ്യവസായികൾക്ക് നേരെയും ആക്രമണം നടത്തുന്നതിൽ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച ജമ്മു - ശ്രീനഗർ ദേശീയപാതയിൽ നടന്ന ചാവേറാക്രമണത്തിൽ 40 സി ആർ പി എഫ് ജവാൻമാർ കൊല്ലപ്പെട്ടതിൽ കശ്മീരിലെ സാധാരണ ജനതയ്ക്ക് പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു.