ഫാറൂഖ് അബ്ദുള്ള ഓഗസ്റ്റ് മുതൽ വീട്ടുതടങ്കലിൽ; തടവിലാക്കിയത് പൊതുസുരക്ഷാ നിയമപ്രകാരം

ഒരു വ്യക്തിയെ വിചാരണ കൂടാതെ രണ്ട് വർഷം വരെ തടങ്കലിൽ വയ്ക്കാൻ സർക്കാരിനെ അനുവദിക്കുന്നതാണ് ഈ നിയമം

news18-malayalam
Updated: September 16, 2019, 3:38 PM IST
ഫാറൂഖ് അബ്ദുള്ള ഓഗസ്റ്റ് മുതൽ വീട്ടുതടങ്കലിൽ; തടവിലാക്കിയത് പൊതുസുരക്ഷാ നിയമപ്രകാരം
ഒരു വ്യക്തിയെ വിചാരണ കൂടാതെ രണ്ട് വർഷം വരെ തടങ്കലിൽ വയ്ക്കാൻ സർക്കാരിനെ അനുവദിക്കുന്നതാണ് ഈ നിയമം
  • Share this:
ന്യൂഡൽഹി: കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞതുമുതൽ വീട്ടുതടങ്കലിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയ്ക്കെതിരെ ചുമത്തിയത് പൊതുസുരക്ഷാ നിയമം. കശ്മീരിലെ ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ സിഎൻഎൻ ന്യൂസ് 18നോട് പറഞ്ഞതാണ് ഇക്കാര്യം. കേന്ദ്രസർക്കാരാണ് ഫാറുഖ് അബ്ദുല്ലയ്ക്കെതിരെ പി.എസ്.എ പ്രകാരം കേസെടുത്ത് വീട്ടുതടങ്കലിലാക്കിയത്.

ഒരു വ്യക്തിയെ വിചാരണ കൂടാതെ രണ്ട് വർഷം വരെ തടങ്കലിൽ വയ്ക്കാൻ സർക്കാരിനെ അനുവദിക്കുന്നതാണ് ഈ നിയമം. ഫാറൂഖ് അബ്ദുല്ലയുടെ പിതാവായ ഷെയ്ഖ് അബ്ദുല്ലയുടെ ഭരണകാലത്താണ് ഈ നിയമം ആദ്യമായി കശ്മീരിൽ നടപ്പാക്കിയത്. ഫാറൂഖ് അബ്ദുള്ള വീട്ടുതടങ്കലിൽ തുടരും. ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണുന്നതിൽ അദ്ദേഹത്തിന് വിലക്കൊന്നുമില്ല.

ആവശ്യമെങ്കിൽ കശ്മീരിലേക്ക് പോകുമെന്ന് ചീഫ് ജസ്റ്റിസ്; ഗുലാം നബി ആസാദിന് കശ്മീർ സന്ദർശിക്കാം

ജമ്മു കശ്മീരിന്റെ പ്രത്യേക പദവി അവസാനിപ്പിക്കുന്നതിനുള്ള ബിൽ അവതരിപ്പിക്കുന്നതിന്‍റെ തലേദിവസം മുതലാണ് ഫാറൂഖ് അബ്ദുള്ളയെ വീട്ടുതടങ്കലിലാക്കിയത്. അബ്ദുള്ളയെ കോടതിയിൽ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ തിങ്കളാഴ്ച സുപ്രീം കോടതി കേന്ദ്രസർക്കാരിൽ നിന്നും ജമ്മു കശ്മീർ ഭരണകൂടത്തിൽനിന്നും മറുപടി ആരാഞ്ഞിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി, ജസ്റ്റിസുമാരായ എസ് എ ബോബ്ഡെ, എസ്എ നസീർ എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്രത്തിനും സംസ്ഥാനത്തിനും നോട്ടീസ് നൽകി. ഇതുസംബന്ധിച്ച് രാജ്യസഭാ എംപിയും എംഡിഎംകെ നേതാവുമായ വൈക്കോയുടെ അപേക്ഷ സെപ്റ്റംബർ 30 ന് പരിഗണിക്കാൻ സുപ്രീം കോടതി തീരുമാനിച്ചു.

“നിയമവിരുദ്ധമായി തടങ്കലിൽ വയ്ക്കപ്പെട്ടതിനാൽ നാഷണൽ കോൺഫറൻസ് നേതാവ് കൂടിയായ ഫാറൂഖ് അബ്ദുള്ളയ്ക്ക് ലഭിക്കേണ്ട ഭരണഘടനാ അവകാശങ്ങൾ നഷ്ടപ്പെട്ടു''- വൈകോ കോടതിയിൽ വാദിച്ചു. കഴിഞ്ഞ നാല് പതിറ്റാണ്ടായി താൻ ഫാറൂഖ് അബ്ദുല്ലയുടെ ഉറ്റ സുഹൃത്താണെന്ന് വൈകോ കോടതിയിൽ പറഞ്ഞു.

ഫാറൂഖ് അബ്ദുള്ളയുടെ പ്രസംഗങ്ങളും നിലപാടുകളും പൊതുസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കശ്മീർ പൊലീസ് അറിയിച്ചതോടെയാണ് അദ്ദേഹത്തിനെതിരെ പി.എസ്.എ ചുമത്തി വീട്ടുതടങ്കലിലാക്കിയത്.
First published: September 16, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading