• HOME
  • »
  • NEWS
  • »
  • india
  • »
  • Presidential Election 2022 | ശരദ് പവാറിന് പിന്നാലെ ഫാറൂഖ് അബ്ദുല്ലയും പിന്മാറി ; പ്രതിപക്ഷത്തിന്‍റെ രാഷ്ട്രപതി സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അനിശ്ചതത്വം

Presidential Election 2022 | ശരദ് പവാറിന് പിന്നാലെ ഫാറൂഖ് അബ്ദുല്ലയും പിന്മാറി ; പ്രതിപക്ഷത്തിന്‍റെ രാഷ്ട്രപതി സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അനിശ്ചതത്വം

രാഷ്ട്രപതി സ്ഥാനാർഥിയായി തന്റെ പേര് പരിഗണിച്ചതിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയോട് നന്ദിയുണ്ടെന്നും അബ്ദുല്ല പ്രസ്താവനയിൽ വ്യക്തമാക്കി

Farooq Abdullah

Farooq Abdullah

  • Share this:
    രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ നിന്ന് എന്‍സിപി നേതാവ് ശരദ് പിന്മാറിയതിന് പിന്നാലെ മത്സരത്തിന് തയാറല്ലെന്ന് വ്യക്തമാക്കി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറുഖ് അബ്ദുല്ലയും. ഇതോടെ പ്രതിപക്ഷത്തിന്‍റെ രാഷ്ട്രപതി സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അനിശ്ചിതത്വം തുടരുകയാണ്.

    ജമ്മു കശ്മീരിന്റെ നിലവിലെ സാഹചര്യത്തിൽ തന്റെ പ്രവര്‍ത്തനം അവിടെ ആവശ്യമാണ്, അതിനാല്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ല പറഞ്ഞു. ട്വിറ്ററിൽ പങ്കുവെച്ച പ്രസ്താവനയിൽ കൂടിയായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

    തീരുമാനത്തെക്കുറിച്ച് മുതിർന്നവരോടും സഹപ്രവർത്തകരോടും ചർച്ച ചെയ്തു. രാജ്യത്തെ ഏറ്റവും ഉയർന്ന ഓഫീസിൽ ഇരിക്കുക എന്നത് വളരെ അഭിമാനമാണ്. എന്നാൽ ജമ്മു കശ്മീർ ഏറ്റവും നിർണായക ഘട്ടത്തിൽ കൂടിയാണ് പോയിക്കൊണ്ടിരിക്കുന്നത്. ഈ സമയത്ത് തന്റെ സാന്നിധ്യം അവിടെ ആവശ്യമാണെന്ന് ഫാറൂഖ് അബ്ദുല്ല പ്രസ്താവനയിൽ അറിയിച്ചു.

    രാഷ്ട്രപതി സ്ഥാനാർഥിയായി തന്റെ പേര് പരിഗണിച്ചതിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയോട് നന്ദിയുണ്ടെന്നും അബ്ദുല്ല പ്രസ്താവനയിൽ വ്യക്തമാക്കി

    രാഷ്ട്രപതി സ്ഥാനാർഥിയായി പ്രതിപക്ഷ പാർട്ടികൾ പ്രധാനമായും ഉയർത്തിക്കാട്ടിയിരുന്നത് ശരത് പവാറിനെയായിരുന്നു. എന്നാൽ താൻ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി ശരദ് പവാർ പിന്മാറുകയായിരുന്നു. പവാറിന് ശേഷം പ്രതിപക്ഷം സജീവമായി പരിഗണിച്ച മറ്റൊരു പേര് ഫാറൂഖ് അബ്ദുല്ലയുടേതായിരുന്നു. എന്നാൽ പ്ര ഫാറൂഖ് അബ്ദുല്ലയും രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയതോടെ പ്രതിപക്ഷത്തിന്‍റെ അടുത്ത നീക്കം സങ്കീര്‍ണമാകും. ജൂലൈ 18നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ് നടക്കുക. നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ (Ram Nath Kovind) ഔദ്യോഗിക കാലാവധി ജൂലൈ 24 നാണ് അവസാനിക്കുക.

    ഒടുവിൽ ആ 'ഒറ്റയാൻ' മാത്രം; എതിരില്ലാതെ റെഡ്ഡി; 1977 ലെ രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ പ്രത്യേകത?


    1977-ൽ അന്നത്തെ ഇന്ത്യൻ രാഷ്ട്രപതിയുടെ പെട്ടെന്നുള്ള മരണത്തെ തുടർന്ന് രാഷ്ട്രപതി സ്ഥാനത്തേക്ക് ഒരു അടിയന്തര തിരഞ്ഞെടുപ്പ് നടന്നിരുന്നു. ഒരു ഇന്ത്യൻ രാഷ്ട്രപതി മത്സരം കൂടാതെ തിരഞ്ഞെടുക്കപ്പെട്ട ഒരേയൊരു സംഭവമാണ് അത്. മൊത്തം 37 സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നു. എന്നാൽ നീലം സഞ്ജീവ റെഡ്ഡിയാണ് (Neelam Sanjiva Reddy) ഇന്ത്യയുടെ രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത്.

    1977 ഫെബ്രുവരി 11ന് അന്നത്തെ ഇന്ത്യൻ രാഷ്ട്രപതി ആയിരുന്ന ഫക്രുദ്ദീൻ അലി അഹമ്മദിന്റെ (Fakhruddin Ali Ahmed) പെട്ടെന്നുള്ള മരണത്തെ തുടർന്നാണ് ഇന്ത്യയുടെ പ്രഥമ പൗരനെ തിരഞ്ഞെടുക്കാനുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഭരണഘടനയുടെ ആർട്ടിക്കിൾ 65(1) പ്രകാരം വൈസ് പ്രസിഡന്റ് ആയിരുന്ന ബി.ഡി ജറ്റി (BD Jatti) ആക്ടിംഗ് പ്രസിഡന്റായി ചുമതലയേറ്റു. ചട്ടം അനുസരിച്ച്, ആറ് മാസത്തിനുള്ളിൽ രാഷ്ട്രപതി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നടത്തേണ്ടതായിരുന്നു.

    Also Read- അഗ്നിപഥ്: റിക്രൂട്ട്മെന്റുകൾ കൂടും; ഒരാൾക്കു പകരം നാല് പേർക്ക് അവസരം ലഭിക്കുമെന്ന് നേവി ചീഫ് അഡ്മിറൽ

    പക്ഷേ, 1977 ഫെബ്രുവരി 10ന് രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നതിനാൽ രാഷ്ട്രപതി തിരഞ്ഞെടുപ്പു നടത്തുന്നതിന് ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കാനായില്ല. അങ്ങനെ അത് 1977 മെയ് 13 വരെ നീണ്ടു. അതിനുശേഷം, 11 സംസ്ഥാനങ്ങളിൽ ജൂൺ-ജൂലൈ മാസങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നു. ഒടുവിൽ, 1977 ജൂലൈ 4-ന്, രാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കുകയും ആഗസ്റ്റ് 6-ന് പോളിംഗ് നടത്തുകയും ചെയ്തു. ന്യൂസ് 18 പരിശോധിച്ച ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നുള്ള രേഖകൾ പ്രകാരം, മൊത്തം 37 സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നു.

    സൂക്ഷ്മപരിശോധനക്കു ശേഷം, റിട്ടേണിംഗ് ഓഫീസറായിരുന്ന അന്നത്തെ ലോക്സഭാ സെക്രട്ടറി അവതാർ സിംഗ് റിഖി (Avtar Singh Rikhy), 36 സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രികകൾ നിരസിച്ചു. നീലം സഞ്ജീവ റെഡ്ഡിയുടെ നാമനിർദേശ പത്രിക മാത്രമാണ് പരി​ഗണിക്കപ്പെട്ടത്. അതിനാൽ, മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ പട്ടിക തയ്യാറാക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യേണ്ട ആവശ്യമുണ്ടായിരുന്നില്ല. ജൂലൈ 21-ന്, റിട്ടേണിംഗ് ഓഫീസർ 1952 ലെ പ്രസിഡൻഷ്യൽ, വൈസ് പ്രസിഡൻഷ്യൽ ഇലക്ഷൻ ആക്റ്റ് സെക്ഷൻ 8(1) പ്രകാരം തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുകയും നീലം സഞ്ജീവ റെഡ്ഡി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

    Also Read- സെക്കന്തരാബാദിലെ അഗ്‌നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധം; ആസൂത്രകന്‍ കസ്റ്റഡിയില്‍; ട്രെയിനിംഗ് സെന്ററിന്റെ നടത്തിപ്പുകാരന്‍

    നീലം സഞ്ജീവ റെഡ്ഡിയെ ഇന്ത്യയുടെ രാഷ്ട്രപതിയായി തിരഞ്ഞെടുത്തു കൊണ്ടുള്ള പ്രഖ്യാപനം ജൂലൈ 21 ന് ചീഫ് ഇലക്ഷൻ കമ്മീഷണർ ഒപ്പിട്ട് ആഭ്യന്തര സെക്രട്ടറിക്ക് അയച്ചു. 1977 ജൂലൈ 25 ന് അദ്ദേഹം രാഷ്ട്രപതി സ്ഥാനമേറ്റെടുത്തു.

    1977ലെ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ, ലോക്‌സഭയിലെയും (524), രാജ്യസഭയിലെയും (232) 22 സംസ്ഥാന നിയമസഭകളിലെയും (3,776) തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഉൾപ്പെടെ ആകെ 4,532 വോട്ടർമാർ ഉണ്ടായിരുന്നു. ഓരോ പാർലമെന്റ് അംഗത്തിനും 702 വോട്ടുകൾ ഉണ്ടായിരുന്നു. സംസ്ഥാന നിയമസഭകളിലെ ഓരോ അംഗത്തിന്റെയും വോട്ടുകളുടെ എണ്ണം ഓരോ സംസ്ഥാനത്തിനും വ്യത്യസ്തമായിരുന്നു. ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് ഇത് തീരുമാനിച്ചത്.

    ഏറ്റവും കുറവ് വോട്ടുകൾ ഉണ്ടായിരുന്നത് സിക്കിമിൽ നിന്നുള്ള എംഎൽഎമാർക്കും (ഏഴ്), കൂടുതൽ വോട്ടുകൾ ഉണ്ടായിരുന്നത് ഉത്തർപ്രദേശിൽ നിന്നുള്ള എംഎൽഎമാർക്കും (208) ആയിരുന്നു. 1971ലെ സെൻസസിന്റെ അടിസ്ഥാനത്തിലാണ് വോട്ടിന്റെ മൂല്യം കണക്കാക്കിയത്.
    Published by:Arun krishna
    First published: