• HOME
  • »
  • NEWS
  • »
  • india
  • »
  • Farooq Khan | ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവര്‍ണറുടെ ഉപദേഷ്ടാവ് ഫറൂഖ് ഖാൻ രാജിവെയ്ക്കുന്നു; BJPയില്‍ നിർണായക ചുമതല ലഭിച്ചേക്കുമെന്ന് സൂചന

Farooq Khan | ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവര്‍ണറുടെ ഉപദേഷ്ടാവ് ഫറൂഖ് ഖാൻ രാജിവെയ്ക്കുന്നു; BJPയില്‍ നിർണായക ചുമതല ലഭിച്ചേക്കുമെന്ന് സൂചന

കേന്ദ്രഭരണ പ്രദേശത്തെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഖാന് ബിജെപിയില്‍ സുപ്രധാന ചുമതല ലഭിച്ചേക്കുമെന്നാണ് സൂചന

ഫറൂഖ് ഖാൻ

ഫറൂഖ് ഖാൻ

  • Share this:
    ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ (Manoj Sinha) ഉപദേഷ്ടാവ് ഫറൂഖ് ഖാന്‍ (Farooq Khan) രാജി സമര്‍പ്പിച്ചു. 1990 കളുടെ തുടക്കത്തില്‍ ജമ്മു കശ്മീരിലെ (Jammu Kashmir) തീവ്രവാദ പ്രവർത്തനങ്ങളുടെ നട്ടെല്ല് തകര്‍ക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച മുൻ ഐപിഎസ് ഉദ്യോഗസ്ഥനായ ഖാന്‍ മുമ്പ് ബിജെപിയുടെ (BJP) ദേശീയ സെക്രട്ടറി പദവിയും പാര്‍ട്ടിയുടെ ന്യൂനപക്ഷ സെല്ലിലെ വിവിധ പദവികളും വഹിച്ചിട്ടുണ്ട്. കേന്ദ്രഭരണ പ്രദേശത്തെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഖാന് ബിജെപിയില്‍ സുപ്രധാന ചുമതല ലഭിച്ചേക്കുമെന്നാണ് സൂചന.

    കേന്ദ്രഭരണ പ്രദേശമായതിന് ശേഷമുള്ള, ജമ്മു കശ്മീരിലെ ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കാനുള്ള ചുമതല ഈ 67കാരനെ ഏല്‍പ്പിക്കാനാണ് സാധ്യത. തിരഞ്ഞെടുപ്പ് പട്ടിക ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മേയ് മാസത്തോടെ പട്ടിക പൂര്‍ത്തിയാക്കി ഒക്ടോബറിനു ശേഷം തിരഞ്ഞെടുപ്പ് നടത്താമെന്നാണ് അധികൃതരുടെ പ്രതീക്ഷ. മുമ്പ് സംസ്ഥാനമായിരുന്ന ജമ്മു കശ്മീരിന് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 പ്രകാരമുണ്ടായിരുന്ന പ്രത്യേക പദവി 2019 ഓഗസ്റ്റില്‍ റദ്ദാക്കുകയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി അതിനെ വിഭജിക്കുകയും ചെയ്തിരുന്നു. 2019 ജൂലൈയില്‍ അന്നത്തെ ലെഫ്റ്റനന്റ് ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ ഉപദേഷ്ടാവായി ഖാനെ നിയമിച്ചു.

    അതിനു മുമ്പ് ലക്ഷദ്വീപിന്റെ ഭരണാധികാരിയായിരുന്നു ഖാന്‍. 1984ല്‍ ജമ്മു കശ്മീരില്‍ പോലീസ് സബ് ഇന്‍സ്പെക്ടറായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഖാന്‍ പിന്നീട് പോലീസ് ഇന്‍സ്‌പെക്ടര്‍ ജനറലായി. 1994ല്‍ ഇന്ത്യന്‍ പോലീസ് സര്‍വീസിലേക്ക് (ഐപിഎസ്) സ്ഥാനക്കയറ്റം ലഭിച്ചു.

    1994ല്‍ പോലീസിന്റെ സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സിന്റെ (എസ്ടിഎഫ്) തലവനായി എത്തിയതോടെയാണ് അദ്ദേഹം ജനശ്രദ്ധ നേടിയത്. ജമ്മു കശ്മീര്‍ പോലീസില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അദ്ദേഹം എസ്ടിഎഫ് രൂപീകരിക്കുകയും തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നിർണായക പങ്ക് വഹിക്കുകയും ചെയ്തു. ജമ്മുവിലെ പൂഞ്ച് സ്വദേശിയായ ഖാന്‍ ജമ്മു മേഖലയിലെ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറലായിരുന്നു. 2003ല്‍ പ്രസിദ്ധമായ രഘുനാഥ ക്ഷേത്രത്തില്‍ തീവ്രവാദികള്‍ നടത്തിയ ഉപരോധം അവസാനിപ്പിക്കാന്‍ അദ്ദേഹം പ്രത്യേക സംഘത്തെ നയിച്ചു.

    ഐജിപിയായും ഉദംപൂരിലെ ഷേര്‍-ഇ-കശ്മീര്‍ പോലീസ് അക്കാദമി തലവനായും സേവനമനുഷ്ഠിക്കെ 2013ൽ വിരമിച്ച ഖാൻ 2014ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തില്‍ ബിജെപിയില്‍ ചേര്‍ന്നു. വിലയേറിയ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലും സൈന്യത്തില്‍ നിന്നും മറ്റ് സുരക്ഷാ ഏജന്‍സികളില്‍ നിന്നും നിരവധി അംഗീകാരങ്ങളും ലഭിച്ച ഖാന്റെ ബിജെപിയിലേക്കുള്ള പ്രവേശനം പൂഞ്ച്, രജൗരി പ്രദേശങ്ങളിലെ മുസ്ലീം വോട്ടര്‍മാരെ ആകര്‍ഷിക്കാനുള്ള നീക്കമായാണ് പൊതുവെ വിലയിരുത്തപ്പെട്ടത്. മഹാരാജ ഹരിസിങ്ങിന്റെ സൈന്യത്തിലുണ്ടായിരുന്ന അദ്ദേഹത്തിന്റെ മുത്തച്ഛന്‍ കേണല്‍ (റിട്ടയേര്‍ഡ്) പീര്‍ മുഹമ്മദ് ഖാന്‍ ജമ്മു കശ്മീര്‍ ജനസംഘത്തിന്റെ ആദ്യ സംസ്ഥാന അധ്യക്ഷനായിരുന്നു.

    Summary: Farooq Khan, adviser to the lieutenant governor of Jammu and Kashmir resigned. Likely to be posted in a key position in BJP
    Published by:user_57
    First published: