നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • ഡിസംബർ ഒന്നു മുതൽ രാജ്യത്തെ ടോൾ പ്ലാസകളിൽ നടപ്പാകുന്ന ഫാസ് ടാഗ് സംവിധാനം എന്താണ് ?

    ഡിസംബർ ഒന്നു മുതൽ രാജ്യത്തെ ടോൾ പ്ലാസകളിൽ നടപ്പാകുന്ന ഫാസ് ടാഗ് സംവിധാനം എന്താണ് ?

    രാജ്യത്തെ എല്ലാ ടോൾ പ്ലാസകളിലും ഈ ഏകീകൃത സംവിധാനം അടുത്തമാസം ഒന്നു മുതല്‍ നടപ്പിലാവുകയാണ്.

    News 18

    News 18

    • News18
    • Last Updated :
    • Share this:
      തിരുവന്തപുരം: ഫാസ് ടാഗ് സംവിധാനം രാജ്യത്തെ ടോൾ പ്ലാസകളില്‍ ഡിസംബര്‍ ഒന്നു മുതല്‍ നടപ്പിലാവും. ഇനി ഡിജിറ്റല്‍ പേയ്‌മെന്‍റ് സംവിധാനത്തിലൂടെ മുന്‍കൂറായി പണമടച്ച് ടോൾ ഗേറ്റിലൂടെ വാഹനത്തിന് കടന്നുപോകാം.

      ഒറ്റ വാചകത്തിൽ പറഞ്ഞാല്‍ പ്രീപെയ്ഡ് രീതിയില്‍ പണമടച്ച് ടോള്‍ഗേറ്റിലൂടെ വാഹനങ്ങൾക്ക് തടസമില്ലാതെ യാത്ര ചെയ്യാനാവുന്ന സംവിധാനമാണ് ഫാസ് ടാഗ്. വിന്‍ഡ് സ്‌ക്രീനില്‍ ഒട്ടിക്കുന്ന ഇലക്ടോണിക്‌സ് ചിപ്പ് ഘടിപ്പിച്ച ടാഗ് വഴി ടോള്‍ നിരക്ക് വാഹനങ്ങള്‍ ക,ടന്നുപോകുമ്പോള്‍ തന്നെ ഈടാക്കും.

      ഇതിനായി റേഡിയോ ഫ്രീക്വന്‍സി ഐഡന്‍റിഫിക്കേഷന്‍ സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുന്നത്. ഓരോ വാഹന ഉപഭോക്താവും ഫാസ് ടാഗ് അക്കൗണ്ട് ആരംഭിച്ച് ഇതില്‍ മുന്‍കൂറായി പണം നിക്ഷേപിച്ചിരിക്കണം. സമയലാഭം, ഇന്ധനലാഭം, കടലാസ് രഹിത പേയ്‌മെന്‍റ്, ടോള്‍പ്ലാസകളിലെ തിരക്ക് ഇല്ലാതാക്കൽ എന്നിങ്ങനെ നേട്ടങ്ങള്‍ പലതുണ്ട് പുതിയ സംവിധാനത്തിന്.

      'ഫാസ് ടാഗ്' ഇല്ലാതെ അതിനായുള്ള ട്രാക്കിലൂടെ കടന്നു പോയാൽ ഇരട്ടി ടോൾ

      രാജ്യത്തെ എല്ലാ ടോൾ പ്ലാസകളിലും ഈ ഏകീകൃത സംവിധാനം അടുത്തമാസം ഒന്നു മുതല്‍ നടപ്പിലാവുകയാണ്. നിലവില്‍ ഒരു ടോള്‍ബൂത്തിലൂടെ മണിക്കൂറില്‍ ശരാശരി 240 വാഹനങ്ങളാണ് കടന്നു പോകുന്നത്. പുതിയ രീതി നടപ്പിലാവുന്നതോടെ മണിക്കൂറില്‍ 1200 വാഹനങ്ങള്‍ക്ക് കടന്നുപോകാനാവും.

      ടോള്‍പ്ലാസകളിലും തെരഞ്ഞെടുക്കപ്പെട്ട ബാങ്കുകളിലും ഫാസ് ടാഗ് ലഭ്യമാണ്. ഇപ്പോൾ പുറത്തിറങ്ങുന്ന എല്ലാ വാഹനങ്ങളിലും ഡീലര്‍മാര്‍ തന്നെ ഫാസ് ടാഗ് ലഭ്യമാക്കുന്നുണ്ട്. ഫാസ് ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ ടോള്‍ഗേറ്റിലൂടെ കടന്നുപോയാല്‍ ടോൾനിരക്കിന്‍റെ ഇരട്ടി തുക പിഴയായി നല്‍കേണ്ടി വരും.

      ഡിസംബര്‍ ഒന്നു മുതല്‍ ഇത് കർശനമായി നടപ്പിലാക്കാനാണ് ദേശീയപാത അതോറിറ്റിയുടെ നിര്‍ദ്ദേശം.
      First published:
      )}