News18 MalayalamNews18 Malayalam
|
news18-malayalam
Updated: September 19, 2020, 12:39 PM IST
ശർബരി ദത്ത
കൊൽക്കത്ത: പ്രമുഖ ഫാഷൻ ഡിസൈനർ ശർബരി ദത്തയെ (63) ദുരൂഹ സാഹചര്യത്തിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ശരീരത്തിൽ മുറിവുകൾ കണ്ടതായി പൊലീസ് പറയുന്നു. എന്നാൽ ഹൃദയാഘാതം മൂലമാണ് മരണമെന്ന് കുടുംബ ഡോക്ടർ അറിയിച്ചതായി ശർബരിയുടെ മകൻ അമലിൻ ദത്ത പറഞ്ഞു.
Also Read-
'നിന്റെ നാളുകൾ എണ്ണപ്പെട്ടു'; കണ്ണൂരിൽ കെഎസ്യു നേതാവിന്റെ വീട്ടുമുറ്റത്ത് റീത്ത്വൈകിട്ട് ഫോൺ കോൾ വരാത്തതിനാൽ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് രാത്രി 11.30ന് ശർബരിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയതെന്നും മകൻ പറഞ്ഞു. വ്യാഴാഴ്ച പകൽ ശർബരി ദത്തയെ പുറത്തൊന്നും കണ്ടില്ലെന്നും അടുത്ത കുടംബാംഗങ്ങൾ പറഞ്ഞു.
Also Read-
കോട്ടയം പൂവരണിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: രണ്ട് മരണം
ബംഗാളി കവിയായ അജിത് ദത്തയുടെ മകളാണ് ശർബരി. പുരുഷൻമാർക്കുള്ള ഇന്ത്യൻ പരമ്പരാഗത വസ്ത്ര രൂപകൽപനയിലൂടെയാണ് ഇവർ ശ്രദ്ധേയയായത്. സച്ചിൻ ടെൻഡുൽക്കർ, സൗരവ് ഗാംഗുലി, അഭിഷേക് ബച്ചൻ ഉൾപ്പെടെയുള്ള സിനിമാതാരങ്ങൾ തുടങ്ങി ഒട്ടേറെ പ്രശസ്തരുടെ വസ്ത്രം രൂപകൽപന ചെയ്തിട്ടുണ്ട്.
Published by:
Rajesh V
First published:
September 19, 2020, 12:39 PM IST