ജയ്പുര്‍: ഫാഷന്‍ മോഡലായ യുവതി ആറാം നിലയില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. രാജസ്ഥാനിലെ ജോധ്പുര്‍ സ്വദേശി ഗണേശ് ഉപാധ്യയുടെ മകള്‍ ഗുന്‍ഗുന്‍ ഉപാധ്യയാണ് ഹോട്ടല്‍ കെട്ടിടത്തില്‍ നിന്ന് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
ആത്മഹത്യാശ്രമത്തിന് മുമ്പ് യുവതി പിതാവിനെ ഫോണില്‍വിളിച്ചിരുന്നതായാണ് പോലീസ് പറയുന്നത്. താന്‍ ജീവനൊടുക്കാന്‍ പോവുകയാണെന്നാണ് പിതാവിനെ ഫോണില്‍ വിളിച്ചുപറഞ്ഞത്. ശനിയാഴ്ച രാത്രി ജോധ്പുരിലെ ഹോട്ടല്‍ ലോര്‍ഡ്സ് ഇന്നില്‍വെച്ചാണ് ഗുന്‍ഗുന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
മകളുടെ ഫോണ്‍ വന്നതിന് പിന്നാലെ പിതാവ് വിവരം പോലീസിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്തി പോലീസ് സംഘം ഹോട്ടലില്‍ എത്തുകയായിരുന്നു.
Also Read-Accident Death | യാത്ര ചെയ്യുന്നതിനിടെ ബൈക്കില്‍ ഷാള്‍ കുരുങ്ങി; പത്തു വയസുകാരിയ്ക്ക് ദാരുണാന്ത്യം
യുവതിയുടെ നെഞ്ചിനും കാലുകള്‍ക്കും ഗുരുതരമായ പരിക്കേറ്റിട്ടുണ്ടെന്നാണ് പോലീസ് നല്‍കുന്നവിവരം. ആത്മഹത്യാശ്രമത്തിന്റെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമല്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ യുവതിയുടെ മൊഴിയെടുക്കാനാകില്ലെന്നും പോലീസ് പറഞ്ഞു.
(
ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
Accident | ഒന്പതാംക്ലാസുകാരന് ഓടിച്ച കാര്‍ പാഞ്ഞുകയറി നാല് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം; പിതാവിനെതിരെ നരഹത്യയ്ക്ക് കേസ്
ഹൈദരാബാദ്: ഒന്‍പതാം ക്ലാസുകാരന് ഓടിച്ച കാര്‍ പാഞ്ഞുകയറി നാല് സ്ത്രീകള്‍ ദാരുണാന്ത്യം. തെലങ്കാനയിലെ കരിംനഗറില്‍ ഞായറാഴ്ചയാണ് അപകടം നടന്നത്. കറോടിച്ച വിദ്യാര്‍ഥിയുടെ പിതാവിനെ അറസ്റ്റ് ചെയ്ത് നരഹത്യയ്ക്ക് കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. പാഞ്ഞെത്തിയ കാര്‍ റോഡരികിലെ കുടിലുകള്‍ ഇടിച്ച് തെറിപ്പിച്ച ശേഷം കാര്‍ ഡ്രൈനേജ് കനാലിലേക്ക് വീണു.
മൂന്ന് സ്ത്രീകള്‍ സംഭവസ്ഥലത്ത് വെച്ചും ഒരാള്‍ ആശുപത്രിയില്‍ വെച്ചും മരണപ്പെട്ടു. വാഹനം ഓടിച്ചയാള്‍ അപകടം നടന്ന ഉടന്‍ സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് വാഹനം ഓടിച്ചതെന്ന് കണ്ടെത്തുകയായിരുന്നു.
Also Read-Drug haul | കണ്ണൂർ പയ്യന്നൂരിൽ വൻ മയക്കുമരുന്ന് വേട്ട; രണ്ടുപേർ അറസ്റ്റിൽ
വിദ്യാര്‍ഥിയുടെ പിതാവിനെയും കാറിലുണ്ടായിരുന്ന സുഹൃത്തുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥി കാര്‍ ഓടിക്കുന്ന വിവരം പിതാവിന് അറിവുണ്ടായിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.