നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ceiling collapses| രാത്രിയിൽ വീടിന്റെ മേൽക്കൂര തകർന്നുവീണു; ഉറങ്ങിക്കിടന്ന അച്ഛനും മകനും മരിച്ചു

  ceiling collapses| രാത്രിയിൽ വീടിന്റെ മേൽക്കൂര തകർന്നുവീണു; ഉറങ്ങിക്കിടന്ന അച്ഛനും മകനും മരിച്ചു

  രാത്രി ഉറങ്ങിക്കിടക്കുമ്പോഴാണ് അപകടമുണ്ടായത്.

  • Share this:
   ഡൽഹി: വീടിന്റെ മേൽക്കൂര തകർന്നു (ceiling collapses)വീണ് ഉറങ്ങിക്കിടന്ന അച്ഛനും മകനും മരണപ്പെട്ടു. ഡൽഹിയിലെ ബീഗംപൂർ മേഖലയിൽ ഇന്ന് പുലർച്ചെയാണ് സംഭവം. രാത്രി ഉറങ്ങിക്കിടക്കുമ്പോഴാണ് അപകടമുണ്ടായത്.

   കാദർ(65), മകൻ സോനു (30)എന്നിവരാണ് മരണപ്പെട്ടത്. മുറിയിൽ ഉണ്ടായിരുന്ന മറ്റ് രണ്ടു പേരിൽ ഒരാൾ പരിക്കുകളോടെ രക്ഷപ്പെട്ടു. നാലാമത്തെയാൾക്ക് യാതൊരു പരിക്കുമേറ്റിട്ടില്ലെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ടിൽ പറയുന്നു.

   സ്ഥലത്ത് അഗ്നിശമന സേന എത്തിയാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. പുലർച്ചെ 4.24നാണ് ഇരുനില വീടിന്റെ ഒന്നാം നിലയിലെ മുറിയുടെ സീലിംഗ് തകർന്നു വീണത്.   നവജാതശിശുവിനെ മോഷ്ടിച്ചത് വിവാഹവാഗ്ദാനം ചെയ്തു വഞ്ചിച്ച കാമുകനെ ബ്ലാക്ക് മെയിൽ ചെയ്യാൻ
   Also Read-Say no to Bribery | പാലക്കാട് കോങ്ങാട് കൈക്കൂലി വാങ്ങിയ രണ്ട് വില്ലേജ് ഫീൽഡ് സ്റ്റാഫ് അറസ്റ്റിൽ

   കോട്ടയം മെഡിക്കല്‍ കോളജില്‍ (Kottayam Medical College) നിന്ന് മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ (New Born Baby) യുവതി തട്ടിയെടുത്തത് കാമുകനെ ബ്ലാക്‌മെയില്‍ (Blackmail) ചെയ്യാൻ. കുഞ്ഞിനെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ അറസ്റ്റിലായ നീതുവിനെ വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ച കാമുകൻ ഇബ്രാഹിം ബാദുഷ എന്നയാളെ ബ്ലാക്ക്‌മെയില്‍ ചെയ്യാനായിരുന്നു നീക്കമെന്നാണ് കണ്ടെത്തല്‍. വിവാഹ വാഗ്ദാനം നല്‍കി നീതുവില്‍ നിന്നും 30 ലക്ഷം രൂപയും സ്വര്‍ണവും ബാദുഷ തട്ടിയെടുത്തിരുന്നു. ഇത് തിരികെ വാങ്ങുക കൂടിയായിരുന്നു നീതുവിന്റെ ലക്ഷ്യം.

   Also Read-Murder case | പൂജപ്പുരയിൽ അച്ഛനെയും മകനെയും കൊലപ്പെടുത്തിയ കേസിൽ സ്‌പെഷൽ പ്രോസിക്യൂട്ടറെ നിയമിച്ചു

   ഇബ്രാഹിം ബാദുഷയുടെ സ്ഥാപനത്തില്‍ ജോലിക്കാരിയായിരുന്നു നീതു. ഇതിനിടെ ഇവര്‍ രണ്ടുപേരും ചേര്‍ന്ന് മറ്റൊരു സ്ഥാപനം തുടങ്ങി. ഇതിനിടെയാണ് സാമ്പത്തിക ഇടപട്.  ഇരുവരും തമ്മിലുള്ള ബന്ധത്തിൽ നീതു ഗർഭം ധരിക്കുകയും ഇത് അലസിപ്പോവുകയും ചെയ്തിരുന്നു. മെഡിക്കല്‍ കോളജില്‍ നിന്നും തട്ടിയെടുത്ത കുഞ്ഞിനെ ബാദുഷയുടെ കുഞ്ഞെന്ന് വരുത്തി തീര്‍ത്ത് ബ്ലാക് മെയില്‍ ചെയ്യാനായിരുന്നു നീക്കം. സംഭവത്തില്‍ ഇബ്രാഹിം ബാദുഷയും പൊലീസ് കസ്റ്റഡിയിലുണ്ട്. കുട്ടിയെ മോഷ്ടിക്കാന്‍ മെഡിക്കല്‍ കോളജിന് സമീപത്തെ ഹോട്ടലില്‍ മുറിയെടുത്ത് ആസൂത്രണം നടത്തി. പല തവണ നീതു ഗൈനക്കോളജി വിഭാഗത്തിലെത്തിയതായും വിവരമുണ്ട്.
   Published by:Naseeba TC
   First published: