• HOME
 • »
 • NEWS
 • »
 • india
 • »
 • Firecrackers Explode| സ്കൂട്ടറിൽ കൊണ്ടുപോയ പടക്കങ്ങൾ പൊട്ടിത്തെറിച്ചു; അച്ഛനും മകനും ദാരുണാന്ത്യം

Firecrackers Explode| സ്കൂട്ടറിൽ കൊണ്ടുപോയ പടക്കങ്ങൾ പൊട്ടിത്തെറിച്ചു; അച്ഛനും മകനും ദാരുണാന്ത്യം

പടക്കവുമായി അച്ഛനും മകനും സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു. ഇതിനിടയിൽ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്

screengrab

screengrab

 • Share this:
  പുതുച്ചേരി: ദീപാവലി ആഘോഷങ്ങൾക്കായി സ്കൂട്ടറിൽ കൊണ്ടുവന്ന പടക്കം (Firecrackers)പൊട്ടിത്തെറിച്ച് (Firecrackers Explode)അച്ഛനും മകനും ദാരുണാന്ത്യം. പുതുച്ചേരി-വില്ലുപുരം അതിർത്തിയിൽ ദീപാവലി (Diwali)ദിനത്തിലായിരുന്നു ദുരന്തം. റോഡിൽ സ്കൂട്ടർ ഓടിക്കുന്നതിനിടെയാണ് പടക്കം പൊട്ടിത്തെറിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

  അപകടമുണ്ടായി തത്ക്ഷണം അച്ഛനും മകനും മരണപ്പെട്ടു. കലൈനേശൻ, മകൻ പ്രദീപ് (7) ആണ് മരിച്ചത്. വില്ലുപുരം ജില്ലിയിലെ കൂനിമേട് എന്ന ഗ്രാമത്തിലേക്ക് പോകുന്ന വഴിക്കാണ് അപകടമുണ്ടായത്.

  കെട്ടുകണക്കിന് പടക്കവുമായി അച്ഛനും മകനും സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു. ഇതിനിടയിൽ പടക്കത്തിന് തീപിടിച്ചു. തുടർന്ന് സ്കൂട്ടർ അടക്കം പൊട്ടിത്തെറിച്ച് തകരുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്.

  കലൈനാശൻ സ്കൂട്ടർ ഓടിക്കുമ്പോൾ മകൻ പടക്കക്കെട്ടുമായി സ്കൂട്ടറിന്റെ മുന്നിലായിട്ടാണ് ഇരുന്നത്. ഓടിക്കൊണ്ടിരിക്കുന്ന വാഹനം പൊട്ടിത്തെറിക്കുന്നതാണ് പിന്നീട് കാണുന്നത്. അച്ഛനും മകനും സംഭവ സ്ഥലത്തു വെച്ചു തന്നെ മരണപ്പെട്ടു.

  അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ പുതുച്ചേരിയിലുള്ള ജവഹർലാൽ മെഡിക്കൽ കോളേജിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
  Also Read-കുട്ടികളെ കളിക്കാൻ വിളിച്ചതിന്റെ പേരിൽ മർദനം; അയൽവാസിയുടെ മർദ്ദനത്തിൽ പത്താം ക്ലാസുകാരന്റെ കണ്ണിന് പരിക്ക്

  സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി വില്ലുപുരം ജില്ലാ ഡിജിപി പാണ്ഡ്യൻ അറിയിച്ചതായി ഇന്ത്യ ടുഡേ റിപ്പോർട്ടിൽ പറയുന്നു.

  'തീവ്രവാദി' എന്ന് ശരീരത്തിൽ മുദ്രകുത്തി; ജയിൽ സൂപ്രണ്ടിനെതിരെ അന്വേഷണം

  തടവുകാരന്‍റെ ശ​രീ​ര​ത്തി​ൽ തീ​വ്ര​വാ​ദി​യെ​ന്ന് (Terrorist) മു​ദ്ര​കു​ത്തിയ സംഭവത്തിൽ ജയിൽ സൂപ്രണ്ടിനെതിരെ അന്വേഷണം. പ​ഞ്ചാ​ബി​ലെ (Punjab) ബ​ർ​ണാ​ല ജി​ല്ല​യി​ലെ വി​ചാ​ര​ണ ത​ട​വു​കാ​ര​ൻ ക​രം​ജി​ത്ത് സിം​ഗ്(28) ആ​ണ് പ​രാ​തി​ക്കാ​ര​ൻ. പഞ്ചാബ് ഉ​പ​മു​ഖ്യ​മ​ന്ത്രി സു​ഖ്ജീ​ന്ദ​ർ സിം​ഗ് ര​ൺ​ധാ​വ​യാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട​ത്. കൂടാതെ കരംജിത്തിന് ഉടൻ വൈദ്യസഹായം ലഭ്യമാക്കാനും ഉപമുഖ്യമന്ത്രി നിർദേശിച്ചിട്ടുണ്ട്. മ​ൻ​സ ജി​ല്ലയിലെ കോ​ട​തി​യി​ലാ​ണ് സംഭവം.

  ശരീരത്തിന്‍റെ പിൻഭാഗത്ത് മുതുകിലാണ് തീവ്രവാദി എന്ന് ഇരുമ്പ് ദണ്ഡ് കൊണ്ട് മുദ്ര കുത്തിയതെന്ന് കരംജിത്ത് ആരോപിക്കുന്നു. കൊലപാതകക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന തടവുകാരൻ മാൻസ ജില്ലയിലെ കോടതിയിലാണ് ആരോപണം ഉന്നയിച്ചത്. “തടവുകാരുടെ അവസ്ഥ പരിതാപകരമാണ്. എയ്ഡ്‌സും ഹെപ്പറ്റൈറ്റിസും ഉള്ളവരെ പ്രത്യേക വാർഡുകളിൽ പാർപ്പിക്കാറില്ല, മോശമായി പെരുമാറിയെന്ന കാര്യം ഞാൻ ഉന്നയിക്കാൻ ശ്രമിക്കുമ്പോഴെല്ലാം ജയിൽ സൂപ്രണ്ട് എന്നെ തല്ലുമായിരുന്നു," കരംജിത്ത് പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.

  സംഭവത്തിൽ ഉപമുഖ്യമന്ത്രിയുടെ നിർദേശം അനുസരിച്ച് ഫിറോസ്പൂർ ഡിഐജി തജീന്ദർ സിംഗ് മൗറാണ് അന്വേഷണം നടത്തുന്നത്. അതിനിടെ, ജയിൽ സൂപ്രണ്ട് ബൽബീർ സിംഗ് എല്ലാ ആരോപണങ്ങളും നിഷേധിക്കുകയും "കഥയുണ്ടാക്കി പറയാൻ കഴിയുന്ന കൊടും കുറ്റവാളിയാണ് കരംജിത്ത് സിങ്" എന്ന് ബൽബീർ സിങ് ആരോപിക്കുകയും ചെയ്തു.

  “ലഹരി മരുന്ന് കേസ് മുതൽ കൊലപാതകം വരെയുള്ള 11 കേസുകളിലാണ് കരംജിത്ത് വിചാരണ നേരിടുന്നത്, ഇപ്പോൾ അദ്ദേഹം ഞങ്ങൾക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ആണ് ഉന്നയിക്കുന്നത്. അയാളെ പാർപ്പിച്ചിരിക്കുന്ന സെല്ലുകളിൽ ഇടയ്ക്ക് പരിശോധന നടത്താറുണ്ട്. കഴിഞ്ഞ തവണ ഞങ്ങൾ അവന്റെ ബാരക്കിൽ ഒരു സെൽഫോൺ കണ്ടെത്തി. നേരത്തെ കരംജിത്തിനെ സംഗ്രൂർ ജില്ലയിൽ പാർപ്പിച്ചിരിക്കുമ്പോഴും ഇത്തരത്തിൽ അനധികൃതമായി ജയിലിൽ എത്തിച്ച കാര്യങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്.”- ബൽബീർ സിങ് പറഞ്ഞു.
  Published by:Naseeba TC
  First published: