നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • രണ്ടുമക്കള്‍ കണ്‍മുന്നില്‍ മുങ്ങിമരിച്ചു; സങ്കടം താങ്ങാനാവാതെ അച്ഛന്‍ ആത്മഹത്യ ചെയ്തു

    രണ്ടുമക്കള്‍ കണ്‍മുന്നില്‍ മുങ്ങിമരിച്ചു; സങ്കടം താങ്ങാനാവാതെ അച്ഛന്‍ ആത്മഹത്യ ചെയ്തു

    കുട്ടികളുടെ മൃതശീരരം പൊലീസ് ഉദ്യോഗസ്ഥര്‍ ചുമലിലേറ്റി രണ്ടു കിലോമീറ്റര്‍ നടന്നാണ് റോഡിലെത്തിച്ചത്.

    (പ്രതീകാത്മക ചിത്രം)

    (പ്രതീകാത്മക ചിത്രം)

    • Share this:
      ചെന്നൈ: കുട്ടികള്‍ ക്ഷേത്ര കുളത്തില്‍ മുങ്ങിമരിക്കുന്നത് കണ്ടുനില്‍ക്കേണ്ടിവന്ന അച്ഛന്‍ ആത്മഹത്യ ചെയ്തു. വെല്ലൂര്‍ ആമ്പൂരിലെ കുന്നിന്‍ മുകളിലെ ക്ഷേത്രത്തില്‍ വിനായക ചതുര്‍ഥിക്കെത്തിയ ലോകേശ്വരന്റെയും മീനാക്ഷിയുടെയും മക്കള്‍ ജസ്വന്ത്(8) ഹരിപ്രീത(6) എന്നിവരാണ് മുങ്ങിമരിച്ചത്.

      കൈലാസഗിരി കുന്നിന്‍ മുരുകന്‍ കോവിലെ കുളത്തിലാണ് കുട്ടികള്‍ മരിച്ചത്. അമ്മ ക്ഷേത്രത്തിലെ പൂജകളില്‍ പങ്കെടുക്കുന്നതിനിട അച്ഛനും മക്കളും കുളത്തിന്റെ കരയില്‍ വിശ്രമിക്കുകയായിരുന്നു.

      എന്നാല്‍ അതിനിടെ ഹരിപ്രീത കുളത്തിലേക്ക് കാല്‍വഴുതിവീഴുകയായിരുന്നു. അനിയത്തിയെ രക്ഷിക്കനായി ജസ്വന്തും എടുത്തുചാടി. ഇരുവരെയും രക്ഷിക്കാനായി പിതാവ് ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

      ഒരു മണിക്കൂറിനുശേഷം അഗ്നിശമനസേന എത്തിയാണ് കുട്ടികളെ പുറത്തെടുത്തത്. കുട്ടികളുടെ മൃതശീരരം പൊലീസ് ഉദ്യോഗസ്ഥര്‍ ചുമലിലേറ്റി രണ്ടു കിലോമീറ്റര്‍ നടന്നാണ് റോഡിലെത്തിച്ചത്. മാതാപിതാക്കളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. രാത്രി മുഴുവന്‍ ആമ്പൂര്‍ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിക്ക് മുന്നില്‍ ഇവര്‍ ഉണ്ടായിരുന്നു.

      രാവിലെ ആശുപത്രിയില്‍ നിന്ന് ഇറങ്ങിയ ലോകേശ്വരന്‍ നേരെ പോയത് റെയില്‍വേ സ്‌റ്റേഷനിലേക്കാണ്. പ്ലാറ്റ്ഫ്‌ളോമിലെ കടയില്‍ നിന്ന് വാങ്ങിയ ജ്യൂസില്‍ കീടനാശിനി കലക്കി കുടിക്കുകയായിരുന്നു. ബാക്കി വന്നത് ഭാര്യ കഴിക്കാന്‍ ശ്രമിച്ചെങ്കിലും അതിന് അനുവദിക്കാതെ തള്ളിതാഴെയിട്ട് ലോകേശ്വര്‍ കുഴഞ്ഞുവീണു. ആശുപത്രിയിലെത്തിച്ചെങ്കിലും ലോകേശ്വരന്‍ മരിച്ചിരുന്നു. ഉത്തരാഖണ്ഡ് സ്വദേശികളായ ലോകേശ്വരനും ഭാര്യയും പത്ത് വര്‍ഷമായി ആമ്പൂരിലാണ് താമസിക്കുന്നത്.

      (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
      Published by:Jayesh Krishnan
      First published:
      )}