ചെന്നൈ: പുതുക്കോട്ട നാഗമലൈയില് നാലുവയസ്സുള്ള മകനെ രക്ഷിക്കുന്നതിനിടെ, അച്ഛന് പാമ്പുകടിയേറ്റ് മരിച്ചു. വീട്ടിനുള്ളിലേക്ക് ഇഴഞ്ഞുകയറിയ പാമ്പ് മകന്റെ നേര്‍ക്ക് നീങ്ങുന്നത് കണ്ട പിതാവ് പുറത്തേയ്ക്ക് വലിച്ചെറിയാന്‍ ശ്രമിക്കുന്നതിനിടെയാണ് കടിയേറ്റത്.
തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. എം മുരുഗേശനാണ് പാമ്പുകടിയേറ്റ് മരിച്ചത്. മകന്റെ അടുത്തേക്ക് പാമ്പ് ഇഴഞ്ഞു നീങ്ങുന്നത് കണ്ട മുരുഗേശന്‍ മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കടിയേറ്റത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല.
ആംബുലൻസ് ലഭിച്ചില്ല; ഭാര്യയെ ആശുപത്രിയിൽ എത്തിച്ചത് ഉന്തുവണ്ടിയിൽ; വയോധികയുടെ ദാരുണാന്ത്യത്തിൽ അന്വേഷണം
ഭാര്യയെ ഉന്തുവണ്ടിയിൽ തള്ളി ആശുപത്രിയിലേയ്ക്ക് പോകുന്ന വയോധികന്റെ ചിത്രം ഇന്റർനെറ്റിൽ വൈറലാകുന്നു. ഉത്തർപ്രദേശ് സ്വദേശിയായ ഒരു വയോധികനാണ് ഉന്തുവണ്ടിയിൽ ഭാര്യയെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ അദ്ദേഹത്തിന് തന്റെ ഭാര്യയെ രക്ഷിക്കാനായില്ല. ഭാര്യ മരിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ ദുരവസ്ഥ വ്യക്തമാകുന്ന ചിത്രങ്ങൾ ഇന്റർനെറ്റിൽ വൈറലാകുകയും ചെയ്തു.
കടുത്ത ദാരിദ്രത്തിൽ കഴിയുന്ന സകുൽ പ്രജാപതി എന്ന മനുഷ്യനാണ് തന്റെ ഭാര്യയെ നഷ്ടപ്പെട്ടതെന്ന് എൻഡിടിവി റിപ്പോർട്ട് വ്യക്തമാക്കുന്നു. ലഖ്നൗവിൽ നിന്ന് 400 കിലോമീറ്റർ അകലെയുള്ള ബല്ലിയയിലാണ് സംഭവം. പ്രജാപതി ഭാര്യയെ വീട്ടിൽ നിന്ന് 4 കിലോമീറ്റർ അകലെയുള്ള ഒരു ക്ലിനിക്കിലേക്കാണ് ആദ്യം കൊണ്ടുപോയത്. എന്നാൽ അവിടെ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ അവർ നിർദ്ദേശിച്ചു. ക്ലിനിക്ക് അദ്ദേഹത്തിന് ആംബുലൻസ് നൽകിയില്ലെന്നാണ് റിപ്പോർട്ട്. ക്ലിനിക്കിലെ ഡോക്ടർമാർ രോഗിയ്ക്ക് മരുന്നുകൾ നൽകിയെങ്കിലും 15 കിലോമീറ്റർ അകലെയുള്ള ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആംബുലൻസ് നൽകിയില്ല.
വാഹനസൗകര്യം ഇല്ലാത്തതിനെ തുടർന്ന് വയോധികൻ ഭാര്യയെ ഉന്തുവണ്ടിയിൽ കിടത്തി തള്ളിയാണ് ക്ലിനിക്കിൽ എത്തിച്ചത്. രോഗിയെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഒരു മിനി ട്രക്ക് ഏർപ്പാടാക്കാൻ ഏകദേശം അഞ്ച് മണിക്കൂർ എടുത്തു. അപ്പോഴേക്കും നേരം ഏറെ വൈകിയിരുന്നു. ഇവരുടെ നില ഇതോടെ കൂടുതൽ വഷളായി. ചികിത്സ വൈകിയതോടെ രോഗി മരണത്തിന് കീഴടങ്ങി. മാർച്ച് 28 നാണ് ഈ സംഭവം നടന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ നിയുക്ത മുഖ്യമന്ത്രി മെഡിക്കൽ ആൻഡ് ഹെൽത്ത് ഡയറക്ടർ ജനറലിനോട് ഉത്തരവിട്ടു.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.