• HOME
  • »
  • NEWS
  • »
  • india
  • »
  • PM Cares Fund | യുക്രെയ്നിൽ നിന്ന് മകൾ സുരക്ഷിതയായി തിരിച്ചെത്തി; പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായി പിതാവ്

PM Cares Fund | യുക്രെയ്നിൽ നിന്ന് മകൾ സുരക്ഷിതയായി തിരിച്ചെത്തി; പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായി പിതാവ്

മാണ്ടിയിലെ സുന്ദർനഗർ നഗരത്തിലെ മറ്റൊരു വിദ്യാർത്ഥി ശിവാംഗിയും ഡൽഹിയിൽ തിരിച്ചെത്തി

  • Share this:
    റഷ്യയും (Russia) യുക്രെയ്നും (Ukraine) തമ്മിലുള്ള യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ നിരവധി പേരാണ് യുക്രെയ്ൻ വിട്ട് സ്വന്തം രാജ്യങ്ങളിലേക്ക് (Countries) ജീവനും കൊണ്ട് ചേക്കേറിയത്. ഇന്ത്യയിൽ (India) നിന്ന് യുക്രെയ്നിൽ ഉപരി പഠനത്തിന് പോയ വിദ്യാർത്ഥികളിൽ (Students) നിരവധി പേരെ തിരിച്ചെത്തിക്കാൻ നമുക്ക് സാധിച്ചു. യുക്രെയ്നിൽ യുദ്ധബാധിത പ്രദേശങ്ങളിൽ കുടുങ്ങിയ ഹിമാചൽ പ്രദേശിലെ (Himachal Pradesh) 32 വിദ്യാർത്ഥികളുടെ ആദ്യ സംഘം ഞായറാഴ്ച വൈകുന്നേരം പ്രത്യേക വിമാനത്തിൽ ഡൽഹി വിമാനത്താവളത്തിൽ തിരിച്ചെത്തി. അവരിൽ ഒരു വിദ്യാർത്ഥിനി തിരിച്ചെത്താൻ കഴിഞ്ഞതിന്റെ സന്തോഷത്തിൽ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കും (PM Cares Fund) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും (Chief Minister’s Relief Fund) സംഭാവന ചെയ്തു.

    അങ്കിത താക്കൂർ (Ankita Thakur) എന്ന വിദ്യാർത്ഥിനിയുടെ കുടുംബമാണ് സർക്കാരിന്റെ ദുരിതാശ്വാസ നിധികളിലേക്ക് സംഭാവന നൽകിയത്. അങ്കിത തിങ്കളാഴ്ചയാണ് വീട്ടിൽ തിരിച്ചെത്തിയത്. യുക്രെയ്നിൽ കുടുങ്ങിക്കിടന്ന വിദ്യാർത്ഥികളുടെ രക്ഷാ പ്രവർത്തനങ്ങൾക്ക് ശേഷം അങ്കിത എച്ച്ആർടിസി വോൾവോ ബസ്സിൽ ഹാമിർപൂർ ബസ് സ്റ്റേഷനിൽ എത്തിയപ്പോൾ അങ്കിതയുടെ പിതാവ് മകളെ കണ്ട് വികാരാധീനനായി. മകൾ തിരിച്ചെത്തിയ സന്തോഷത്തിൽ അദ്ദേഹം പ്രധാനമന്ത്രിയുടെ പരിചരണ ഫണ്ടിലേക്ക് 21000 രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11000 രൂപയും സംഭാവന ചെയ്തു.

    യുക്രെയ്നിലെ റഷ്യൻ സൈനിക ആക്രമണത്തെത്തുടർന്ന് അങ്കിതയ്ക്ക് പഠനം ഉപേക്ഷിച്ച് മടങ്ങേണ്ടി വന്നു. ഹമീർപൂർ ജില്ലയിലെ അമ്രോഹ് സ്വദേശിയാണ് അങ്കിത. പിതാവ് ജെബി സിംഗ് ആയുർവേദ ആരോഗ്യ കേന്ദ്രമായ ജലെഡിയിലെ ഡോക്ടറാണ്. അങ്കിതയുടെ അമ്മ അനിത ദേവി വീട്ടമ്മയാണ്. യുക്രെയ്നിൽ നിന്ന് കുഴപ്പങ്ങളൊന്നുമില്ലാതെ തിരിച്ചെത്തിയ സന്തോഷത്തിൽ കുടുംബം അങ്കിതയുടെ ആരതി നടത്തുകയും എല്ലാവരും ചേർന്ന് പ്രാർഥിച്ചശേഷം അവരെ സ്വാഗതം ചെയ്തുകൊണ്ട് കേക്ക് മുറിക്കുകയും ചെയ്തു.

    Also read- War in Ukraine | യുക്രെയിനില്‍ വെടിയേറ്റ ഇന്ത്യന്‍ വിദ്യാര്‍ഥിയെ പോളണ്ടിലെത്തിച്ചു; ഇന്ന് ഡല്‍ഹിയിലെത്തിക്കും

    മാണ്ടിയിലെ സുന്ദർനഗർ നഗരത്തിലെ മറ്റൊരു വിദ്യാർത്ഥി ശിവാംഗിയും ഡൽഹിയിൽ തിരിച്ചെത്തി. 10 ദിവസം മുമ്പ് തന്റെ മകളുടെ ടിക്കറ്റ് വാങ്ങി വെച്ചെന്ന് ശിവാംഗിയുടെ പിതാവ് യദ്വീന്ദർ ശർമ്മ പറഞ്ഞു. ടിക്കറ്റിനായി അദ്ദേഹം 30,000 രൂപ നൽകിയെന്നും മകൾ സുരക്ഷിതമായി വീട്ടിലെത്തിയതിൽ ആശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

    റിപ്പോർട്ടുകൾ പ്രകാരം, ഹിമാചൽ പ്രദേശ് സർക്കാർ ഷിംല, മാണ്ടി, കുളു, കാംഗ്ര, ചമ്പ, ഹാമിർപൂർ, സിർമൗർ, ബിലാസ്പൂർ എന്നീ സ്ഥലങ്ങളിലേക്ക് മടങ്ങിവരുന്നവരെ കൊണ്ടുപോകാൻ ബസ്സുകൾ അയച്ചിരുന്നു. യുക്രെയ്നിൽ കുടുങ്ങിക്കിടക്കുന്ന 130 വിദ്യാർത്ഥികളുടെ പട്ടിക കൂടി സംസ്ഥാന സർക്കാർ സമർപ്പിച്ചിട്ടുണ്ട്.

    ഹിമാചൽ പ്രദേശ് നിയമസഭയുടെ നിലവിലെ ബജറ്റ് സമ്മേളനത്തിൽ യുക്രെയ്നിൽ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളെക്കുറിച്ചുള്ള ആശങ്കകൾ ചർച്ചയായിരുന്നു. ഇതേത്തുടർന്ന് മുഖ്യമന്ത്രി ജയ് റാം താക്കൂർ നേരിട്ട് ഇക്കാര്യം വിദേശ കാര്യ മന്ത്രാലയവുമായി ചർച്ച ചെയ്യുകയുണ്ടായി.
    Published by:Naveen
    First published: