• HOME
  • »
  • NEWS
  • »
  • india
  • »
  • Scary revenge | പിതാവ് പാമ്പിനെ തല്ലിക്കൊന്നു; മണിക്കൂറുകൾക്കുള്ളിൽ മറ്റൊരു പാമ്പ് കടിച്ച് 12 കാരനായ മകൻ മരിച്ചു

Scary revenge | പിതാവ് പാമ്പിനെ തല്ലിക്കൊന്നു; മണിക്കൂറുകൾക്കുള്ളിൽ മറ്റൊരു പാമ്പ് കടിച്ച് 12 കാരനായ മകൻ മരിച്ചു

രാത്രി രണ്ട് മണിയോടെ വീട്ടില്‍ ഉറങ്ങുകയായിരുന്ന കിഷോരി ലാലിന്റെ മകന്‍ രോഹിതിനെ മറ്റൊരു പാമ്പ് കടിക്കുകയായിരുന്നു.

  • Share this:
    മധ്യപ്രദേശിലെ (Madhya Pradesh) സെഹോറില്‍ പിതാവ് പാമ്പിനെ (snake) തല്ലിക്കൊന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ മറ്റൊരു പാമ്പ് കടിച്ച് 12 കാരനായ മകന്‍ മരിച്ചു. ബുധ്നി ജോഷിപൂരില്‍ താമസിക്കുന്ന കിഷോര്‍ ലാലിന്റെ മകന്‍ രോഹിത്താണ് പാമ്പ് കടിയേറ്റ് മരണപ്പെട്ടത്.

    കൂലിപ്പണിക്കാരനായ കിഷോറിന്റെ വീടിനു പരിസരത്ത് കണ്ട പാമ്പിനെ തല്ലിക്കൊന്ന് മറവ് ചെയ്യ്തിരുന്നു. രാത്രി രണ്ട് മണിയോടെ വീട്ടില്‍ ഉറങ്ങുകയായിരുന്ന കിഷോരി ലാലിന്റെ മകന്‍ രോഹിതിനെ മറ്റൊരു പാമ്പ് കടിക്കുകയായിരുന്നു.

    ഉടന്‍ തന്നെ ഹോഷംഗബാദിലെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ അവിടെ ആവശ്യത്തിന് സൗകര്യം ഇല്ലാത്തതിനാല്‍ ഭാപ്പാലിലെ ആശുപത്രിയിലെക്ക് കൊണ്ടു പോകുന്നതിനിടെ രോഹിത് മരിക്കുകയായിരുന്നു.  രോഹിത്തിനെ കടിച്ച പാമ്പിനെ വീട്ടുകാര്‍ തല്ലിക്കൊന്നിട്ടുണ്ട്.

    Death | സ്വർണത്തരികൾ ലഭിക്കുമെന്ന് പ്രതീക്ഷിച്ച് മാൻഹോളിലിറങ്ങി; യുവാക്കൾ ശ്വാസം മുട്ടി മരിച്ചു

    സ്വര്‍ണത്തരികള്‍ ലഭിക്കുമെന്ന് പ്രതീക്ഷിച്ച് മാന്‍ഹോളിലിറങ്ങിയ (Manhole) രണ്ട് യുവാക്കൾ ശ്വാസം മുട്ടി മരിച്ചു. ഗുജറാത്തിലെ (Gujarat) സൂറത്തില്‍ (Surat) ഭാഗൽ പ്രദേശത്ത് വ്യാഴാഴ്ചയാണ് സംഭവം നടന്നത്. രോഹിത് റാത്തോഡ് (24), കരൺ റാത്തോഡ് (27) എന്നീ യുവാക്കളാണ് മാൻഹോളിനകത്ത് ശ്വാസം കിട്ടാതെ മരിച്ചത്.

    ഭാഗലിന് സമീപത്തുള്ള അംബാജി ക്ഷേത്രത്തിനു സമീപം ചെറിയ സ്വര്‍ണാഭരണ നിര്‍മാണ ശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ നിർമാണ ശാലകളിൽ നിന്നും വരുന്ന മലിന ജലത്തോടൊപ്പം സ്വർണത്തരികളുമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇവർ മാൻഹോളിലേക്ക് ഇറങ്ങിയത്.

    പ്രദേശത്ത് നിരവധി സ്വര്‍ണാഭരണ നിർമാണ ശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ നിന്നും അഴുക്കുചാലിലേക്ക് സ്വർണത്തരികളെത്താന്‍ സാധ്യതതയുണ്ടെന്ന് കരുതിയാണ് രോഹിത്തും കരണും പുലര്‍ച്ചെ ഒരു മണിയോടെ മാന്‍ഹോളിലേക്ക് ഇറങ്ങിയത്. 10 അടിയോളം താഴ്ചയുള്ള മാന്‍ഹോളിലിറങ്ങിയ യുവാക്കള്‍ ശ്വാസതടസം നേരിട്ടതോടെയാണ് അപകടം മനസിലാക്കിയത്. സഹായത്തിനായി ഇവര്‍ നിലവിളച്ചതോടെയാണ് പ്രദേശവാസികള്‍ വിവരമറിഞ്ഞതെന്നും അവരാണ് തങ്ങളെ വിവരമറിയിച്ചതെന്നും ആഗ്നിശമനസേനാ ഉദ്യോഗസ്ഥർ പറഞ്ഞു.

    Also read- വീട്ടിൽ പോയി തിരിച്ചെത്തിയപ്പോൾ ആൺസുഹൃത്ത് സ്വീകരിച്ചില്ല; യുവതിയും മക്കളും വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ

    'നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടർന്നാണ് ഞങ്ങൾ സ്ഥലത്തെത്തിയത്. രക്ഷാപ്രവർത്തനത്തിന് തടസ്സം നിന്നിരുന്ന അഴുക്കുചാലിലെ പൈപ്പ് വെട്ടിമാറ്റിയാണ് ഇരുവരെയും പുറത്തെത്തിച്ചത്. പുറത്തെടുക്കുമ്പോൾ അബോധാവസ്ഥയിലായിരുന്ന യുവാക്കളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.' - ചീഫ് ഫയർ ഓഫീസർ ബസന്ത് പരീഖ് പറഞ്ഞു.

    സ്വർണം ലഭിക്കുമെന്ന് കരുതി നിരവധി പേര്‍ ഇത്തരത്തില്‍ എത്താറുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. 'പ്രദേശത്ത് നിരവധി സ്വർണാഭരണ നിർമാണ ശാലകൾ ഉള്ളതിനാൽ സ്വർണത്തരികൾ മലിനജലത്തോടൊപ്പം കലർന്ന് അഴുക്കുചാലിലൂടെ ഒഴുകിയെത്തും.ഇവ എടുക്കാനായി പുലർച്ചെ ഒരു മണിയോടെയാണ് രണ്ട് യുവാക്കളെത്തിയത്. മാൻഹോളിലേക്ക് ഇറങ്ങിയ ആദ്യത്തെയാൾ ബോധരഹിതനായതോടെ ഇയാളെ രക്ഷിക്കാനായാണ് രണ്ടാമത്തെയാൾ ഇറങ്ങിയത്.' - പ്രദേശവാസികളിൽ ഒരാൾ പറഞ്ഞു.
    Published by:Jayashankar AV
    First published: