HOME » NEWS » India » FATHER OF ENVIRONMENT ACTIVIST LICYPRIYA KANGUJAM ARRESTED FOR FRAUD CASE JK

‘ഇന്ത്യയുടെ ഗ്രെറ്റ തൻ‌ബെർഗ്’ പരിസ്ഥിതി പ്രവർത്തക ലിസിപ്രിയ കങ്കുജത്തിന്റെ പിതാവ് തട്ടിപ്പ് കേസിൽ അറസ്റ്റിൽ

ലിസിപ്രിയയുടെ പിതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതോടെ 2015 മുതലുള്ള തട്ടിപ്പിന്റെ ചുരുളുകളാണ് അഴിയുന്നത്

News18 Malayalam | news18-malayalam
Updated: June 3, 2021, 2:51 PM IST
‘ഇന്ത്യയുടെ ഗ്രെറ്റ തൻ‌ബെർഗ്’ പരിസ്ഥിതി പ്രവർത്തക ലിസിപ്രിയ കങ്കുജത്തിന്റെ പിതാവ് തട്ടിപ്പ് കേസിൽ അറസ്റ്റിൽ
ലിസിപ്രിയ ,ഗ്രെറ്റ തൻ‌ബെർഗ്
  • Share this:


ഇന്ത്യയിലെ ബാല പരിസ്ഥിതി പ്രവര്‍ത്തക ലിസിപ്രിയ കങ്കുജത്തിന്റെ പിതാവ് കനര്‍ജിത്ത് കങ്കുജം എന്ന കെകെ സിംഗ് വഞ്ചനാക്കുറ്റത്തിന് അറസ്റ്റില്‍. ഈ ആഴ്ച ആദ്യം ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ വച്ചാണ് കങ്കുജത്തെ അറസ്റ്റ് ചെയ്തത്. അന്താരാഷ്ട്രതലത്തില്‍ ''ഇന്ത്യയുടെ ഗ്രെറ്റ തന്‍ബെര്‍ഗ്'' എന്നറിയപ്പെടുന്ന ഒന്‍പതു വയസ്സുകാരിയായ ലിസിപ്രിയ എന്ന പരിസ്ഥിതി പ്രവര്‍ത്തകയുടെ പിതാവ് എന്നതിലുപരി അറസ്റ്റിന് മുമ്പ് ഇദ്ദേഹത്തെക്കുറിച്ച് ആര്‍ക്കും വലിയ അറിവുണ്ടായിരുന്നില്ല. എന്നാല്‍ ഇയാള്‍ നേതൃത്വം നല്‍കുന്ന സംഘടനയായ ഇന്റര്‍നാഷണല്‍ യൂത്ത് കമ്മിറ്റിയിലേക്ക് സംഭാവന എന്ന പേരില്‍ പണം തട്ടിയ കേസിലാണ് കനര്‍ജിത്ത് അറസ്റ്റിലായിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരാണ് ലിസിപ്രിയയ്ക്കുള്ളത്. ചെറുപ്രായത്തില്‍ തന്നെ പ്രശസ്തയായി മാറിയ ലിസി പ്രിയ പ്രശസ്തരായ ആളുകളെ കണ്ടുമുട്ടുകയും കോവിഡ് 19 നായി ധനസമാഹരണം നടത്തുകയും ചെയ്തിരുന്നു. ഇന്ത്യയുടെ പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിസംബോധന ചെയ്യുകയും ചെയ്ത ബാല പരിസ്ഥിതി പ്രവര്‍ത്തക കൂടിയാണ് മണിപ്പൂര്‍ സ്വദേശിയായ ലിസിപ്രിയ.

Also Read-പ്ലസ്ടു പരീക്ഷ മൂല്യനിർണയത്തിനുള്ള നിബന്ധനകൾ തീരുമാനിക്കാൻ കേന്ദ്രസർക്കാറിന് രണ്ടാഴ്ചത്തെ സമയം നൽകി സുപ്രീം കോടതി

എന്നാല്‍ ഇപ്പോള്‍, ലിസിപ്രിയയുടെ പിതാവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതോടെ 2015 മുതലുള്ള തട്ടിപ്പിന്റെ ചുരുളുകളാണ് അഴിയുന്നത്. നിരവധി പേരില്‍ നിന്ന് ലഭിച്ച പരാതികളെ തുടര്‍ന്നാണ് അറസ്റ്റ്. 12 രാജ്യങ്ങളില്‍ നിന്നുള്ള നൂറോളം കുട്ടികളുടെ പരാതികളും ഇതില്‍ ഉള്‍പ്പെടുന്നു. തിങ്കളാഴ്ച പോലീസ് ഉദ്യോഗസ്ഥര്‍ ന്യൂഡല്‍ഹിയിലെ ലിസിപ്രിയയുടെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു. ഇവിടെ നിന്ന് ''തെളിവുകളായി ചില രേഖകള്‍'' കണ്ടെത്തിയതായാണ് വിവരം. കനര്‍ജിത്ത് കങ്കുജത്തെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് മണിപ്പൂരിലെ ഒരു അന്വേഷണ ഉദ്യോഗസ്ഥന്‍ വൈസ് വേള്‍ഡ് ന്യൂസിനോട് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകയാണ്.

ഇന്ത്യ, നേപ്പാള്‍, ഇന്തോനേഷ്യ, അസര്‍ബൈജാന്‍, നൈജീരിയ, ക്രൊയേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ക്കായി അന്താരാഷ്ട്ര തലത്തിലുള്ള സെമിനാറുകള്‍ നടത്തുന്നതായും മറ്റും അവകാശപ്പെട്ടാണ് ഇയാള്‍ പണം തട്ടിയിട്ടുള്ളത്. യൂറോപ്പിലെയും ഏഷ്യയിലെയും യുവജന പരിപാടികള്‍ക്കായി 300 ഡോളറും മറ്റുമാണ് ഓരോരുത്തരില്‍ നിന്ന് ഈടാക്കിയിട്ടുള്ളത്. കുറഞ്ഞത് 44,685 ഡോളറിന്റെ നിന്ന് തട്ടിപ്പ് നടത്തിയതായി നൂറോളം വിദ്യാര്‍ത്ഥികള്‍ അവകാശപ്പെടുന്നു.

Also Read-Karnataka lockdown| കർണാടകയിൽ ലോക്ക്ഡൗൺ ജൂണ്‍ 14വരെ നീട്ടി

നേപ്പാളില്‍ നിന്നുള്ള യുവജന പ്രവര്‍ത്തകനായ പ്രജേഷ് ഖനാല്‍ പോലീസില്‍ നല്‍കിയ പരാതിയാണ് കനര്‍ജിത്ത് കങ്കുജത്തിന്റെ അറസ്റ്റിലേക്ക് നയിച്ചത്. ഇയാളുമായി മെസഞ്ചറിലും ഇമെയിലിലും മാത്രമേ ആശയവിനിമയം നടത്തിയിട്ടുള്ളൂവെന്നും സംസാരത്തില്‍ വളരെ സത്യസന്ധനാണെന്നേ തോന്നുകയുള്ളൂവെന്നും പ്രജേഷ് ഖനാല്‍ എന്ന 20 കാരന്‍ വൈസ് വേള്‍ഡ് ന്യൂസിനോട് പറഞ്ഞു. ഒരു എക്‌സ്‌ചേഞ്ച് പ്രോഗ്രാമിനായി ഖനാല്‍ 460 ഡോളറാണ് കനര്‍ജിത്തിന് നല്‍കിയത്. ഈ തുക ഇതുവരെയും തിരികെ ലഭിച്ചിട്ടില്ലെന്നും പ്രജേഷ് പറയുന്നു.

ഒന്നിലധികം തട്ടിപ്പുകള്‍ നടത്തിയ ഇയാള്‍ മണിപ്പൂരിലെ ചാള്‍സ് ശോഭരാജിനെപ്പോലെയാണെന്ന് പോലീസിനെ അന്വേഷണത്തിന് സഹായിച്ച മണിപ്പൂരി പത്രപ്രവര്‍ത്തകന്‍, പജോല്‍ ചൗബ പറയുന്നു. 1970 കളിലെ കുപ്രസിദ്ധനായ കൊലയാളിയാണ് ചാള്‍സ് ശോഭരാജ്. നിരവധി പേരെ കൊന്ന സീരിസ് കില്ലറായിരുന്നു ചാള്‍സ് ശോഭരാജ്.

Published by: Jayesh Krishnan
First published: June 3, 2021, 2:51 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories