മംഗളൂരു: മംഗളൂരുവിനടുത്ത് യുവാവിവനെ വെട്ടികൊലപ്പെടുത്തിയ കേസിലെ പ്രതികളെ തിരിച്ചറിഞ്ഞെന്ന് പൊലീസ്. മംഗൽപെട്ട ചൊർക്കള സ്വദേശി ഫാസിലിനെ വ്യാഴാഴ്ചയാണ് കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. അതേസമയം മംഗളൂരിവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സൂരത്ത്ക്കൽ, മുല്‍ക്കി, ബജ്പെ, പനമ്പൂർ പൊലീസ് സ്റ്റേഷൻ പരിധികളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സുള്ള്യ കൊലപാതകവുമായി സംഭവത്തിന് ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നതായി സിറ്റി പൊലീസ് കമ്മീഷൺ പറഞ്ഞു. യുവമോര്‍ച്ച നേതാവിന്റെ കൊലപാതകത്തിന് പിന്നാലെയാണ് മറ്റൊരു കൊലപാതകം നടന്നത്. മംഗളൂരുവിൽ തുണിക്കട നടത്തുന്നയാളാണ് ഫാസിൽ. ഇയാളുടെ കടയുടെ മുന്നിൽ വച്ചാണ് അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയത്.
അതേസമയം യുവമോർച്ച പ്രവർത്തകൻ പ്രവീണിന്റെ കൊലപ്പെടുത്താനായി പ്രതികൾ ഉപയോഗിച്ചത് വ്യാജ നമ്പർ പ്ലേറ്റ് ഉള്ള ബൈക്ക്. വ്യാജ കേരള രജിസ്ട്രേഷനുള്ള ബൈക്കിൽ എത്തിയാണ് കൊലപാതകം നടത്തിയത്. കേസിൽ മുഖ്യപ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. കാസർഗോഡ് സ്വദേശികൾ ഉൾപ്പെടെ കൂടുതൽ പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ ചോദ്യം ചെയ്യൽ ഇന്നും തുടരു. രണ്ട് സംഭവങ്ങളിലും പ്രത്യേക സംഘത്തെ രൂപീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
പ്രവീണിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സാക്കിർ സാവനൂർ ,മുഹമ്മദ് ഷഫീഖ് എന്നിവരാണ് അറസ്റ്റിലായത്. കാസർഗോഡ് സ്വദേശികൾ ഉൾപ്പെടെ ഇരുപതോളം പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരെല്ലാം എസ്.ഡി.പി.ഐ - പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണെന്നാണ് പൊലീസ് നൽകുന്ന സൂചന.
കേരള - കര്‍ണാടക അതിര്‍ത്തിയോടു ചേര്‍ന്ന സുള്ള്യ താലൂക്കിലെ ബെള്ളാരെയില്‍ ചൊവ്വാഴ്ച രാത്രിയാണു പ്രവീണ്‍ കൊല്ലപ്പെട്ടത്. ബെള്ളാരെയില്‍ കോഴിക്കട നടത്തുകയായിരുന്ന പ്രവീണ്‍ കടയടച്ച് വീട്ടിലേക്കു പോകാന്‍ ഇറങ്ങിയപ്പോള്‍ ബൈക്കില്‍ എത്തിയ അക്രമികളാണു വെട്ടി കൊലപ്പെടുത്തിയത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.