HOME » NEWS » India » FEAR OF SPREADING CORONAVIRUS TO GRANDSON ELDERLY COUPLE COMMITS SUICIDE IN RAJASTHAN

കൊച്ചുമകന് കോവിഡ് ബാധിക്കുമോ എന്ന ആശങ്ക; കോവിഡ് പോസിറ്റീവായ വൃദ്ധ ദമ്പതികൾ ആത്മഹത്യ ചെയ്തു

തങ്ങളിൽ നിന്നും 18 വയസ്സുള്ള കൊച്ചു മകന് രോഗവ്യാപനം ഉണ്ടാകുമോ എന്ന ആശങ്കയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം

News18 Malayalam | news18-malayalam
Updated: May 3, 2021, 9:18 AM IST
കൊച്ചുമകന് കോവിഡ് ബാധിക്കുമോ എന്ന ആശങ്ക; കോവിഡ് പോസിറ്റീവായ വൃദ്ധ ദമ്പതികൾ ആത്മഹത്യ ചെയ്തു
പ്രതീകാത്മക ചിത്രം
  • Share this:
രാജസ്ഥാൻ: കൊച്ചു മകന് കോവിഡ് പോസിറ്റീവാകുമെന്ന ഭീതിയിൽ ട്രെയിനിന് മുന്നിൽ ചാടി വൃദ്ധ ദമ്പതികൾ ജീവനൊടുക്കി. രാജസ്ഥാനിലെ പുരോഹിത്ജി കി തപ്രി ഏരിയയിൽ താമസിക്കുന്ന എഴുപത് വയസ്സ് കഴിഞ്ഞ ദമ്പതികളാണ് ജീവനൊടുക്കിയത്. ഹീരലാൽ ബൈർവ(75), ഭാര്യ ശാന്തി ഭായ്(70) എന്നിവരാണ് മരിച്ചത്.

കൊച്ചു മകനും മരുമകൾക്കുമൊപ്പമാണ് ഇരുവരും താമസിച്ചിരുന്നത്. കോവിഡ് പോസിറ്റീവായിരുന്നു ഹീരാലാലും ഭാര്യയും. തങ്ങളിൽ നിന്നും 18 വയസ്സുള്ള കൊച്ചു മകന് രോഗവ്യാപനം ഉണ്ടാകുമോ എന്ന ഭയമാണ് ഇരുവരേയും ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത് എന്നാണ് കരുതുന്നത്. ഇവരുടെ മൂത്തമകൻ എട്ട് വർഷം മുമ്പ് മരിച്ചിരുന്നു. ഇയാളുടെ ഭാര്യയ്ക്കും മകനുമൊപ്പമായിരുന്നു ഇരുവരും താമസിച്ചിരുന്നത്.


ഏപ്രിൽ 29 നാണ് ഹീരാലാലിനും ശാന്തിഭായിക്കും കോവിഡ് സ്ഥിരീകരിച്ചത്. ഇതിനെ തുടർന്ന് വീട്ടിൽ ക്വാറന്റീനിലായിരുന്നു. ഞായറാഴ്ച്ച രാവിലെ ചമ്പൽ ഓവർ ബ്രിഡ്ജിന് സമീപമുള്ള റെയിൽവേ ട്രാക്കിൽ ട്രെയിനിന് മുന്നിൽ ചാടി മരിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

You may also like:വിവാഹ വേദിയിലെത്തി കല്യാണം മുടക്കി; ജില്ലാ മജിസ്ട്രേറ്റിനെ സസ്പെൻഡ് ചെയ്ത് ത്രിപുര സർക്കാർ

ഇരുവരുടേയും മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സംസ്കരിച്ചു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. തങ്ങളിൽ നിന്നും കൊച്ചുമകനും കുടുംബത്തിനും കോവിഡ് ബാധിക്കുമോ എന്ന ആശങ്കയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.

You may also like:കോട്ടയം ജനറൽ ആശുപത്രിയിൽ ഒറ്റ ദിവസം 15 കോവിഡ് മരണമെന്ന് വ്യാജപ്രചാരണം: കടുത്തുരുത്തി സ്വദേശി അറസ്റ്റിൽ

ഞായറാഴ്ച്ച പുലർച്ചെ വീട്ടിൽ നിന്നും ഇറങ്ങിയ ദമ്പതികൾ ട്രെയിനിന് മുന്നിൽ ചാടി മരിക്കുകയായിരുന്നു. ആത്മഹത്യാ കുറിപ്പൊന്നും പൊലീസിന് കണ്ടെത്താനായിട്ടില്ല. മറ്റൊരു സംഭവത്തിൽ ഇരുപത് വയസ്സുള്ള മറ്റൊരു യുവാവും ആത്മഹത്യ ചെയ്തു. ഇന്നലെ വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.

യുവാവിന് മാനസിക പ്രശ്നങ്ങളുള്ളതായി കുടുംബാംഗങ്ങൾ പറയുന്നു. ഇതിന് മുമ്പും ഗൗരവ് യാദവ് എന്ന യുവാവ് സ്വന്തം ശരീരം വേദനിപ്പിച്ചിരുന്നതായും അപകടമുണ്ടാക്കിയിരുന്നതായുമാണ് ബന്ധുക്കൾ പറയുന്നത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
Published by: Naseeba TC
First published: May 3, 2021, 9:18 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories