നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • രാഹുൽ നടത്തിയത് തരംതാണ രാഷ്ട്രീയമെന്ന് മനോഹർ പരീക്കർ

  രാഹുൽ നടത്തിയത് തരംതാണ രാഷ്ട്രീയമെന്ന് മനോഹർ പരീക്കർ

  റഫാൽ ഇടപാടിനെക്കുറിച്ച് ഒന്നുമറിയില്ലെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കരാറിൽ മാറ്റം വരുത്തിയതെന്നും പരീക്കർ പറഞ്ഞതായി രാഹുൽ ഗാന്ധി പറഞ്ഞിരുന്നു

  മനോഹർ പരീക്കർ

  മനോഹർ പരീക്കർ

  • News18
  • Last Updated :
  • Share this:
   ന്യൂഡൽഹി; ഗോവ മുഖ്യമന്ത്രിയും മുൻ പ്രതിരോധമന്ത്രിയുമായ മനോഹർ പരീക്കറെ സന്ദർശിച്ചശേഷം രാഹുൽ ഗാന്ധി നടത്തിയ പരാമർശം വിവാദമാകുന്നു. ആരോഗ്യസ്ഥിതി അന്വേഷിക്കാനെന്ന പേരില്‍ അടുത്തെത്തിയ രാഹുൽ തരംതാണ രാഷ്ട്രീയംകളിക്കുകയാണെന്ന് മനോഹർ പരീക്കർ തുറന്നടിച്ചു. അനാരോഗ്യത്തില്‍ കഴിയുന്നയാളെ സന്ദര്‍ശിച്ചത് രാഷ്ട്രീയ അവസര വാദത്തിന് ഉപയോഗിക്കുന്നത് ശരിയല്ലെന്ന് രാഹുലിനയച്ച കത്തിലൂടെ പരീക്കർ പറഞ്ഞു. അദ്ദേഹത്തിന്‍റെ ആത്മാർത്ഥതയിൽ സംശയം തോന്നുന്നു. അഞ്ചു മിനുറ്റ് മാത്രംനീണ്ട സംഭാഷണത്തിനിടയിൽ റഫാൽ ഇടപാടിനെക്കുറിച്ച് ഒന്നും സംസാരിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഗുരുതരമായ ഒരു അസുഖത്തോട് പൊരുതുകയാണ് താൻ. ആശയപരമായ കരുത്തിലൂടെ ഗോവയെ ഇനിയും സേവിക്കാനാകുമെന്നാണ് ആശിക്കുന്നതെന്നും പരീക്കർ പറഞ്ഞു.

   റഫാൽ ഇടപാടിനെക്കുറിച്ച് ഒന്നുമറിയില്ലെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കരാറിൽ മാറ്റം വരുത്തിയതെന്നും പരീക്കർ പറഞ്ഞതായി രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. രാഹുലിന്റെ വീണ്ടുവിചാരമില്ലാത്ത നടപടിയാണെന്നും ഇതിനെ ജനങ്ങൾ തള്ളിക്കളയുമെന്നുമാണ് ബിജെപി അധ്യക്ഷൻ അമിത് ഷായുടെ പ്രതികരണം.

   പരീക്കറിന്റെ അവസ്ഥ മനസിലാക്കുന്നു; മോദിയുടെ സമ്മര്‍ദ്ദമാണ് വിമര്‍ശനത്തിനു പിന്നിലെന്നും രാഹുല്‍ ഗാന്ധി

   അതേസമയം മനോഹര്‍ പരീക്കറിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടി കത്തുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പരീക്കറിനെഴുതിയ കത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ പങ്കുവെച്ചത്. കൂടിക്കാഴ്ചയിലെ വിവരങ്ങള്‍ ഒന്നും പുറത്ത് വിട്ടിട്ടില്ലെന്ന് രാഹുല്‍ മറുപടിക്കത്തിലൂടെ പറഞ്ഞു. റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് പറഞ്ഞത് ഇതിനകം പൊതു ജന മധ്യത്തില്‍ ഉള്ള കാര്യങ്ങള്‍ മാത്രമാണെന്നും തന്റെ സന്ദര്‍ശനം തീര്‍ത്തും വ്യക്തിപരമായിരുന്നെന്നും രാഹുല്‍ ഗാന്ധി കത്തില്‍ പറയുന്നു. പരീക്കര്‍ അമേരിക്കയില്‍ ചികിത്സയില്‍ കഴിയുമ്പോഴും അദ്ദേഹത്തിന്റെ ആരോഗ്യ നില അന്വേഷിച്ചിരുന്നതായും അദ്ദേഹം കത്തിലൂടെ പറഞ്ഞു.

   പരീക്കര്‍ ജീയുടെ അവസ്ഥയോട് പൂര്‍ണ്ണമായും മനസിലാക്കുന്നെന്നും ഗോവയില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം പ്രധാനമന്ത്രിയില്‍ നിന്ന് ശക്തമായ സമ്മര്‍ദം നേരിട്ട അദ്ദേഹം വിശ്വസ്തത പ്രകടിപ്പിക്കുന്നതിനായി തന്നെ അക്രമിക്കുകയാണെന്നും പറഞ്ഞാണ് കത്ത് ട്വീറ്റ് ചെയ്തിരിക്കുന്നത്

   അസുഖബാധിതനായി മാസങ്ങളോളം ചികിത്സയിലായിരുന്ന മനോഹർ പരീക്കർ ഗോവ നിയമസഭയില്‍ കഴിഞ്ഞദിവസം മുതലാണ് എത്തിതുടങ്ങിയത്. നിയമസഭയിൽ ബജറ്റ് സമ്മേളനത്തിലാണ് അദ്ദേഹം പങ്കെടുത്തത്.
   First published:
   )}