• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

യോഗി ആദിത്യനാഥിന് മുന്നിൽ മുട്ടുകുത്തി തൊഴുതി വണങ്ങി പൊലീസ് ഉദ്യോഗസ്ഥൻ


Updated: July 28, 2018, 2:36 PM IST
യോഗി ആദിത്യനാഥിന് മുന്നിൽ മുട്ടുകുത്തി തൊഴുതി വണങ്ങി പൊലീസ് ഉദ്യോഗസ്ഥൻ

Updated: July 28, 2018, 2:36 PM IST
ലഖ്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മുന്നിൽ മുട്ടുകുത്തി തൊഴുന്ന പൊലീസ് ഓഫീസറുടെ ചിത്രം വൈറലായി. ഗോരഖ് നാഥിലെ സർക്കിൾ ഇൻസ്പെക്ടർ പ്രവീൺകുമാർ സിംഗ് ആണ് മുട്ടുകുത്തിയും തിലകം ചാർത്തിയും പൂമാല അണിയിച്ചും യോഗിയെ വണങ്ങിയത്.

ചിത്രങ്ങളെല്ലാം പ്രവീൺ കുമാർ സിംഗ് തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. 'അനുഗ്രഹീതനായി' എന്ന വാചകത്തോടെയാണ് ചിത്രം പങ്കുവച്ചത്.  ഗുരുപൂർണിമ ദിനമായ വെള്ളിയാഴ്ചയായിരുന്നു സംഭവം.

ഉത്തർപ്രദേശിലെ മുഖ്യമന്ത്രി എന്ന നിലയ്ക്കല്ല പ്രശസ്തമായ ഗോരഖ് നാഥ് ക്ഷേത്രത്തിലെ മുഖ്യ പൂജാരി എന്ന നിലയ്ക്കാണ് മുട്ടുകുത്തി വണങ്ങിയതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ വിശദീകരിച്ചത്.

അതേസമയം, പൊലീസ് യൂണിഫോമിൽ യോഗിക്ക് മുന്നിൽ മുട്ടുകുത്തിയതും അനുഗ്രഹം വാങ്ങിയതും ശരിയായില്ലെന്ന തരത്തിൽ നിരവധി കമന്റുകൾ ഇതിനോടകം തന്നെ ഉയർന്നു കഴിഞ്ഞു. വിവാദമായതോടെ ആദ്യം ചിത്രങ്ങൾ ഫേസ്ബുക്കിൽ നിന്ന് നീക്കി. പിന്നീട് ഫേസ്ബുക്ക് അക്കൗണ്ട് തന്നെ ഡിലീറ്റ് ചെയ്തു.

ആൾദൈവത്തെ വണങ്ങിയ ചിത്രം പുറത്തുവന്നതോടെ അടുത്തിടെ ഡൽഹിയിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റിയിരുന്നു.
Loading...
 

 
First published: July 28, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍