• HOME
  • »
  • NEWS
  • »
  • india
  • »
  • Female qazi| മുൻ രാഷ്ട്രപതി സാക്കിർ ഹുസൈന്റെ കൊച്ചു മകന് നിക്കാഹ്; നിക്കാഹ് നടത്തിത് വനിതാ ഖാസി

Female qazi| മുൻ രാഷ്ട്രപതി സാക്കിർ ഹുസൈന്റെ കൊച്ചു മകന് നിക്കാഹ്; നിക്കാഹ് നടത്തിത് വനിതാ ഖാസി

വനിതാ ഖാസിയാണ് നിക്കാഹിന് കാർമികത്വം വഹിച്ചത്

(screengrab / twitter)

(screengrab / twitter)

  • Share this:
    ന്യൂഡൽഹി: മാർച്ച് 11നാണ് മുൻ രാഷ്ട്രപതി സാക്കിർ ഹുസൈന്റെ കൊച്ചുമകന്റെ നിക്കാഹ് (nikaah)നടന്നത്. വനിതാ ഖാസിയാണ് (Female qazi) നിക്കാഹിന് കാർമികത്വം വഹിച്ചത് എന്നതാണ് പ്രത്യേകത. മുസ്ലീം വിവാഹത്തിന് സ്ത്രീ നിക്കാഹിന് ഖാസിയാകുന്നത് അപൂർവമാണ്.

    ഇന്ത്യയുടെ മൂന്നാമത്തെ രാഷ്ട്രപതിയായിരുന്ന സാക്കിർ ഹുസൈന്റെ കൊച്ചു മകൻ ജിബ്രാൻ റെഹാൻ റഹ്മാന്റെ നിക്കാഹാണ് നടന്നത്. കഴിഞ്ഞ വെള്ളിയാഴ്ച്ചയായിരുന്നു നിക്കാഹ്. ഉർസില അലിയാണ് വധു. സാക്കിർ ഹുസൈന്റെ ഡൽഹിയിലെ വസതിയിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കടുത്തത്. ‌‌


    മുസ്ലീം പണ്ഡിതയായ ഡോ. സയ്യിദ സയ്യാദീൻ ഹമീദ് ആയിരുന്നു ഖാസി. മുൻ പ്ലാനിങ് കമ്മീഷൻ അംഗമാണ് സയ്യിദ സയ്യാദീൻ ഹമീദ്. എഴുത്തുകാരിയും വിദ്യാഭ്യാസ വിവക്ഷകയും സ്ത്രീ അവകാശ പ്രവർത്തകയും കൂടിയാണ് സയ്യിദ ഹമീദ്. 2007 ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ച വ്യക്തിയാണ്. ദേശീയ വനിതാ കമ്മീഷൻ മുൻ അംഗം കൂടിയായിരുന്ന സയ്യിദ വുമൺസ് ഇനീഷ്യേറ്റീവ് ഫോർ പീസ് ഇന്‍ സൗത്ത് ഏഷ്യ (WIPSA)യുടെ സ്ഥാപകയും ട്രസ്റ്റിയുമാണ്.
    Published by:Naseeba TC
    First published: