നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • കാട്ടാനകൾ ഇനി നാട്ടിലിറങ്ങാൻ പേടിക്കും; തുരത്താൻ തേനീച്ചകൾ വരുന്നു

    കാട്ടാനകൾ ഇനി നാട്ടിലിറങ്ങാൻ പേടിക്കും; തുരത്താൻ തേനീച്ചകൾ വരുന്നു

    'ആനക്കെതിരേ തേനീച്ച’ പദ്ധതി കേരളമടക്കം ഏഴു സംസ്ഥാനങ്ങളിൽ ഉടനെ നടപ്പാക്കാനാണ് കേന്ദ്രം ഒരുങ്ങുന്നത്. 

    KVIC

    KVIC

    • Share this:
      ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്ന കാട്ടാനകൾ ഉണ്ടാക്കുന്ന തലവേദന ചില്ലറയല്ല. മനുഷ്യരുടെ ജീവന് ഭീഷണി ഉയർത്തുന്നതിനൊപ്പം വ്യാപക കൃഷി നാശത്തിനും ഇത് കാരണമാകുന്നു. ആനകൾ ജനവാസ കേന്ദ്രങ്ങളിലെത്തുന്നത് തടയുക എന്ന ലക്ഷ്യത്തോടെ പലമാർഗങ്ങളും പരീക്ഷിച്ചെങ്കിലും അവ പലതും വിജയം കണ്ടില്ല. എന്നാൽ തേനീച്ചകളെ ഉപയോഗിച്ച് ആനകളെ തുരത്താനുള്ള പുതിയ പദ്ധതി പരീക്ഷണഘട്ടത്തിൽ വിജയമാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് ഇത് കേരളത്തിലും പരീക്ഷിക്കാൻ ഒരുങ്ങുകയാണ് സർക്കാര്‍.

      ജനവാസകേന്ദ്രങ്ങളിലേക്കിറങ്ങുന്ന കാട്ടാനകളെ ഇനി തേനീച്ചകൾ തുരത്തും. ഖാദി ഗ്രാമവ്യവസായ കമ്മീഷൻ പൈലറ്റ് അടിസ്ഥാനത്തിൽ തുടങ്ങിയ 'ആനക്കെതിരേ തേനീച്ച’ പദ്ധതി കേരളമടക്കം ഏഴു സംസ്ഥാനങ്ങളിൽ ഉടനെ നടപ്പാക്കാനാണ് കേന്ദ്രം ഒരുങ്ങുന്നത്.

      Also Read- Explained| 18 വയസ് പൂർത്തിയായോ? പ്രതിമാസം 5000 രൂപ ലഭിക്കുന്ന സർക്കാർ പദ്ധതിയെക്കുറിച്ച് അറിയാം

      ആനകളെ പിന്തിരിപ്പിക്കാൻ കഴിഞ്ഞമാസം കുടകിൽ പരീക്ഷിച്ച പദ്ധതി കേരളം, തമിഴ്‌നാട്, ഒഡിഷ, ജാർഖണ്ഡ്, ഛത്തീസ്ഗഢ്‌, പശ്ചിമബംഗാൾ, അസം എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. ചെലവുകുറഞ്ഞതും നൂതനവുമായ ഈ രീതി വലിയ വിജയമായിരുന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജനവാസകേന്ദ്രങ്ങളുടെ അതിർത്തിയിൽ തേനീച്ചക്കൂടുകൾ സ്ഥാപിച്ചാണ് ആനയെ അകറ്റുന്നത്.

      Also Read- ആദ്യം കളിച്ചു, പിന്നെ പിടിച്ചു, വണ്ടിനെ കുടുക്കി വീനസ് ഫ്ലൈ ട്രാപ്പ്; രസകരമായ വീഡിയോ കാണാം

      നാഗർഹോലെ വന്യമൃഗസങ്കേതത്തിന്റെ അതിർത്തിയിൽ നാലിടങ്ങളിൽ തേനീച്ചക്കൂടുകൾ സ്ഥാപിച്ചാണ് പദ്ധതി പരീക്ഷിച്ചത്. തേനീച്ചകളുടെ മൂളൽ ആനകളെ പിന്തിരിപ്പിക്കുന്നതായിട്ടാണ് ഒരുമാസത്തിനിടയിൽ കണ്ടെത്തിയത്. തേനീച്ചകൾ കണ്ണിലും തുമ്പിക്കൈയുടെ ഉൾഭാഗത്തും കുത്തുമെന്ന ഭയം ആനകൾക്കുണ്ട്. തേനീച്ചക്കൂടുകൾ സ്ഥാപിച്ച പ്രദേശങ്ങളിലൊന്നും ആനകൾ കൃഷി നശിപ്പിച്ചില്ല. ഈ പദ്ധതി ആദിവാസി മേഖലകളിലും മറ്റിടങ്ങളിലും നടപ്പാക്കുകയാണെങ്കിൽ ജനങ്ങളുടെ ജീവനും കൃഷിയും സംരക്ഷിക്കാനാവുമെന്ന് ഖാദി ഗ്രാമവ്യവസായ കമ്മീഷൻ അധ്യക്ഷൻ വിനയ് കുമാർ സക്‌സേന പറഞ്ഞു.

      പൈലറ്റ് പദ്ധതി വിജയം

      പരീക്ഷണാടിസ്ഥാനത്തിൽ തേനീച്ചക്കൂടുകൾ സ്ഥാപിച്ചതിനുശേഷം മാർച്ച് ഒന്നുമുതൽ ഒമ്പതുവരെ ദിവസവും ആനകൾ വന്നുവെങ്കിലും ജനവാസകേന്ദ്രങ്ങളിൽ കടന്നില്ല.

      മാർച്ച് 10 മുതൽ 15 വരെ ആനകൾ വന്നതേയില്ല. 16ന് ആനകളുടെ സഞ്ചാരമുണ്ടായി. പക്ഷേ, ജനവാസകേന്ദ്രങ്ങളിലേക്ക് കയറിയില്ല. 17 മുതൽ 25 വരെയുള്ള സമയത്തും ആനകൾ വന്നില്ല. 26ന് ആനകൾ വന്നെങ്കിലും തേനീച്ചക്കൂടുകൾ കണ്ടയുടൻ സ്ഥലംവിട്ടു.  27 മുതൽ 29 വരെ ആനകൾ വന്നില്ല.  30ന് ആനകൾ വന്നെങ്കിലും തേനീച്ചകളുടെ സാന്നിധ്യം മനസ്സിലാക്കി ഉടൻ തിരിച്ചുപോയെന്നും കണ്ടെത്തി.

      Also Read- 'സാമൂഹിക അകലം പാലിച്ചേ മതിയാകൂ'; വൈറൽ ചിത്രം ട്വീറ്റ് ചെയ്ത് ആനന്ദ് മഹിന്ദ്ര
      Published by:Rajesh V
      First published:
      )}