ന്യൂഡൽഹി: അതിർത്തിയിലുണ്ടായ വെടിവയ്പ്പിൽ അഞ്ച് ഇന്ത്യൻ സൈനികരെ കൊലപ്പെടുത്തിയെന്ന പാകിസ്ഥാന്റെ അവകാശവാദം തള്ളി ഇന്ത്യ. ജമ്മു കശ്മീരിലെ നൗഗാം മേഖലയുണ്ടായ വെടിവയ്പ്പിൽ മൂന്ന് പാക് സൈനികരും കൊല്ലപ്പെട്ടെന്നായിരുന്നു പാക് അവകാശവാദം.
വെടനിർത്തൽ കരാർ ലംഘിച്ച് ഇന്ത്യൻ സൈന്യം വെടിയുതിർത്തത് ജമ്മു കശ്മീരിലെ വിഷയത്തിൽ നിന്നും ശ്രദ്ധതിരിക്കാനാണെന്ന് പാകിസ്ഥാൻ സൈനിക വക്താവ് ആസിഫ് ഗഫൂർ ട്വീറ്റ് ചെയ്തു.
അതേസമയം പാകിസ്ഥാന്റേത് അടിസ്ഥാന രഹിതമായ ആരോപണമാണെന്ന് ഇന്ത്യൻ സൈന്യം വ്യക്തമാക്കി. കൃഷ്ണ ഗാത്തി മേഖലയിൽ പാക് സൈന്യം പ്രകോപനം സൃഷ്ടിക്കാൻ ശ്രമിച്ചിരുന്നു. ഇന്ത്യൻ സൈന്യം നടത്തിയ തിരിച്ചടിയിൽ മൂന്ന് പക് സൈനികരെ വധിച്ചു.
ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഇന്ത്യൻ ഭരണഘടനയിലെ അനുച്ഛേദം 370 റദ്ദാക്കിയതിനു പിന്നാലെയാണ് അതിർത്തിയിൽ സംഘർഷാവസ്ഥ ഉടലെടുത്തത്. ഇന്ത്യയുമായുള്ള നയതന്ത്ര -വ്യാപാര ബന്ധങ്ങളും പാകിസ്ഥാൻ വിച്ഛേദിച്ചിരുന്നു.
Also Read പുതപ്പും പായയും മാത്രമല്ല; വയനാടിന് അൻപതിനായിരം കിലോ അരിയും ഭക്ഷ്യവസ്തുക്കളും നൽകി രാഹുൽ ഗാന്ധി
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Jammu and kashmir, Jammu and kashmir map, Special status for Jammu and Kashmir