HOME » NEWS » India » FIFTEEN YEAR OLD BOY AND HIS FRIENDS ARRESTED FOR TRYING TO KIDNAP HIS MOTHER BOYFRIEND JJ

അമ്മയുടെ കാമുകനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച പതിനഞ്ചുകാരനും സുഹൃത്തുക്കളും പിടിയിൽ

അതിനുശേഷം പൊലീസിലും പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൂന്നംഗ സംഘത്തെ പൊലീസ് പിടി കൂടുകയായിരുന്നു.

News18 Malayalam | news18
Updated: January 23, 2021, 10:33 PM IST
അമ്മയുടെ കാമുകനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച പതിനഞ്ചുകാരനും സുഹൃത്തുക്കളും പിടിയിൽ
പ്രതീകാത്മക ചിത്രം
  • News18
  • Last Updated: January 23, 2021, 10:33 PM IST
  • Share this:
നാഗ്പൂർ: അമ്മയുടെ കാമുകനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച സംഭവത്തിൽ പതിനഞ്ചുകാരനും സുഹൃത്തുക്കളും
പിടിയിലായി. അമ്മയുടെ കാമുകനായ പ്രദീപ് നന്ദൻവാർ എന്നയാളെയാണ് പതിനഞ്ചുകാരനും സുഹൃത്തുക്കളും

ചേർന്ന് തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്.

പതിനഞ്ചുകാരന്റെ അമ്മയും പ്രദീപും തമ്മിൽ അടുപ്പത്തിലാണെനന്നാണ് പൊലീസ് പറയുന്നത്. ഇക്കാര്യം പറഞ്ഞ്
പതിനഞ്ചുകാരന്റ് വീട്ടിൽ കുടുംബപ്രശ്നങ്ങൾ ഉണ്ടായി. ഇതിനെ തുടർന്ന് അമ്മയുടെ കാമുകനെ ഒരു പാഠം  പഠിപ്പിക്കണമെന്ന് പതിനഞ്ചുകാരൻ തീരുമാനിക്കുകയും കൂട്ടുകാരുമായി ചേർന്ന് പദ്ധതി ആസൂത്രണം  ചെയ്യുകയുമായിരുന്നു.

You may also like:നടൻ കമൽ ഹാസൻ അറപ്പുളവാക്കുന്ന വ്യക്തി; സൂപ്പർ താരത്തിനെതിരെ ഗുരുതര ആരോപണവുമായി സുചിത്ര [NEWS]മോസ്കിൽ സ്ത്രീകൾക്കായി ജിം തുറന്നു; സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ചതൊക്കെ ഇനി പഴങ്കഥ [NEWS] 'സ്ഥാനാർത്ഥികളെ തീരുമാനിച്ചില്ല, മികച്ച സ്ഥാനാർത്ഥികളെ അണിനിരത്തും': മുല്ലപ്പള്ളി രാമചന്ദ്രൻ [NEWS]

സംഭവവുമായി ബന്ധപ്പെട്ട് നാഗ്പുരിൽ താമസിക്കുന്ന പതിനഞ്ചുകാരനെയും ഇയാളുടെ സുഹൃത്തുക്കളായ സുരേഷ് കോരാഡ്ക്കർ (19), പതിനേഴുകാരൻ എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

അമ്മയുടെ കാമുകനെ ഒരു പാഠം പഠിപ്പിക്കാൻ സഹോദരിയുടെ സുഹൃത്തായ സുരേഷിനെയും മറ്റൊരു സുഹൃത്തായ പതിനേഴുകാരനെയുമാണ് പതിനഞ്ചുകാരൻ ഒപ്പം കൂട്ടിയത്. ജഗന്നാഥ് ബുദ്വാരിയിലെ പ്രദീപിന്റെ ജോലി സ്ഥലത്ത് എത്തിയ മൂവർസംഘം ഇയാളെ ബൈക്കിൽ ബലമായി കയറ്റിക്കൊണ്ട് പോകുകയായിരുന്നു.

എന്നാൽ, യാത്രയ്ക്കിടെ പൊലീസ് പട്രോളിങ് വാഹനം കണ്ടതോടെ പ്രദീപ് ബൈക്കിൽ നിന്ന് ചാടുകയായിരുന്നു. ഇതോടെ മൂന്നംഗസംഘം മറ്റൊരു വഴിയിലൂടെ രക്ഷപ്പെടുകയായിരുന്നു. സംഭവം കഴിഞ്ഞതിനു പിന്നാലെ പതിനഞ്ചുകാരന്റെ അമ്മയെയും തന്റെ ബന്ധുക്കളെയും പ്രദീപ് വിവരം അറിയിച്ചിരുന്നു.

അതിനുശേഷം പൊലീസിലും പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മൂന്നംഗ സംഘത്തെ പൊലീസ് പിടി കൂടുകയായിരുന്നു. തട്ടിക്കൊണ്ടു പോകലുമായി ബന്ധപ്പെട്ട് പിടിയിലായ മൂന്നു പേർക്കും മറ്റ് ക്രിമിനൽ പശ്ചാത്തലങ്ങൾ ഒന്നും തന്നെയില്ലെന്ന് പൊലീസ് വ്യക്തമാക്കി. എങ്കിലും തട്ടിക്കൊണ്ടു പോകലുമായി ബന്ധപ്പെട്ട് നിയമപരമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
Published by: Joys Joy
First published: January 23, 2021, 10:22 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories