LokSabha Election 2019: അഞ്ചാംഘട്ട തെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

ഏഴ് സംസ്ഥാനങ്ങളിലെ 51 മണ്ഡലങ്ങളാണ് മറ്റന്നാൾ വിധിയെഴുതുന്നത്.

news18
Updated: May 4, 2019, 6:54 AM IST
LokSabha Election 2019: അഞ്ചാംഘട്ട തെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും
ന്യൂസ് 18
  • News18
  • Last Updated: May 4, 2019, 6:54 AM IST
  • Share this:
ന്യൂഡൽഹി: അഞ്ചാംഘട്ട ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. സോണിയാഗാന്ധി, രാഹുല്‍ഗാന്ധി, രാജ്‌നാഥ് സിംഗ് തുടങ്ങിയ പ്രമുഖര്‍ തിങ്കളാഴ്ച ജനവിധി തേടും. പശ്ചിമബംഗാളിലെ വോട്ടെടുപ്പ് നടക്കുന്ന ഏഴ് ലോക്‌സഭ മണ്ഡലങ്ങളിലെ എല്ലാ ബൂത്തുകളിലും അര്‍ദ്ധസൈനിക വിഭാഗത്തെ വിന്യസിക്കും.

വൈകുന്നേരം അഞ്ച് മണിയോടെ അഞ്ചാംഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ പരസ്യപ്രചാരണത്തിന് തിരശീല വീഴും. ഏഴ് സംസ്ഥാനങ്ങളിലെ 51 മണ്ഡലങ്ങളാണ് മറ്റന്നാൾ വിധിയെഴുതുന്നത്. അഞ്ച് മണ്ഡലങ്ങളിലെ വോട്ടെടുപ്പോടെ ബീഹാറിലെ തെരഞ്ഞെടുപ്പ് പൂര്‍ണമാകും. ജമ്മു കശ്മീര്‍, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പും അഞ്ചാംഘട്ടത്തോടെ പൂര്‍ത്തിയാകും.

ഇത്തവണ ഏറ്റവും കൂടുതല്‍ മണ്ഡലങ്ങളുള്ളത് ഉത്തര്‍‌പ്രദേശിലാണ്. 14 മണ്ഡലങ്ങള്‍. ജാര്‍ഖണ്ഡ്, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവയാണ് വോട്ടെടുപ്പ് നടക്കുന്ന മറ്റ് സംസ്ഥാനങ്ങള്‍. സോണിഗാന്ധി മത്സരിക്കുന്ന റായ്ബറേലി, രാഹുല്‍ഗാന്ധിയുടെ അമേഠി, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് സ്ഥാനാര്‍ത്ഥിയായ ലഖ്‌നൗ എന്നിവയാണ് യുപിയിലെ ശ്രദ്ധേയ പോരാട്ടങ്ങൾ.

കേന്ദ്ര വാര്‍ത്താവിതരണ സഹമന്ത്രി രാജ്യവര്‍ധന്‍ സിങ്ങ് റാത്തോഡ് ഒളിപ്യന്‍ കൃഷ്ണ പുനിയയെ നേരിടുന്ന ജയ്പൂര്‍ റൂറല്‍, മോദി വിമര്‍ശകനായ ബിജെപി മുന്‍ നേതാവ് യശ്വന്ത് സിന്‍ഹയുടെ പുത്രനും കേന്ദ്ര വ്യോമയാന സഹമന്ത്രിയുമായ ജയന്ത് സിന്‍ഹ മത്സരിക്കുന്ന ഹസാരിബാഗ് മണ്ഡലങ്ങളിലും തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തർപ്രദേശിലും മധ്യപ്രദേശിലും ബിഹാറിലും തെരഞ്ഞെടുപ്പ് യോഗങ്ങളിൽ പങ്കെടുക്കും. സ്മൃതി ഇറാനി മത്സരിക്കുന്ന അമേഠിയിൽ അമിത് ഷാ കൊട്ടിക്കലാശത്തിൽ പങ്കെടുക്കും. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി അമേഠിക്ക് പുറമേ ഹരിയാനയിലെ ഗുരു ഗ്രാമിലും പര്യടനം നടത്തും.

First published: May 4, 2019, 6:53 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading