HOME /NEWS /India / Bengal Assembly Elections 2021| പശ്ചിമ ബംഗാളിൽ അഞ്ചാം ഘട്ട വോട്ടെടുപ്പ് തുടങ്ങി

Bengal Assembly Elections 2021| പശ്ചിമ ബംഗാളിൽ അഞ്ചാം ഘട്ട വോട്ടെടുപ്പ് തുടങ്ങി

Image: ANI

Image: ANI

എട്ട് ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ അ‍ഞ്ചാംഘട്ടമാണ് ഇന്ന് നടക്കുന്നത്

  • Share this:

    പശ്ചിമ ബംഗാളില്‍ അഞ്ചാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 45 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. തൃണമൂല്‍ കോണ്‍ഗ്രസിനും ബി ജെ പിക്കും നിര്‍ണായകമായ മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുന്നത്. 319 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുക. കഴിഞ്ഞ ഘട്ടങ്ങളിലെ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ്. സംസ്ഥാന മന്ത്രി ഭ്രത്യ ബസു, ബിജെപി നേതാവ് സമിക് ഭട്ടാചാര്യ എന്നിവരാണ് ഈ ഘട്ടത്തില്‍ ജനവിധി തേടുന്നവരില്‍ പ്രമുഖര്‍.

    രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ബംഗാളിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നത്. എട്ട് ഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നത്. 319 സ്ഥാനാർത്ഥികളിൽ 39 പേർ സ്ത്രീകളാണ്. ഇതിനകം 135 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പാണ് പൂർത്തിയായത്. ഇന്നത്തെ വോട്ടെടുപ്പോടെ സംസ്ഥാനത്ത പകുതിയിലധികം സീറ്റുകളിലേക്കുമുള്ള വോട്ടെടുപ്പ് പൂർത്തിയാകും.

    45 സീറ്റുകളിലേക്ക് നടക്കുന്ന വോട്ടെടുപ്പിൽ ബിജെപി മുഴുവൻ സീറ്റുകളിലും മത്സരിക്കുന്നുണ്ട്. 42 സീറ്റുകളിൽ തൃണമൂൽ കോൺഗ്രസും മൂന്ന് സീറ്റുകളിൽ സഖ്യ കക്ഷിയായ ഗോർക്ക ജന്മുക്തി മോർച്ച(ജിജെഎം)യും മത്സരിക്കും. കോൺഗ്രസ് 11 സീറ്റുകളിലാണ് വിധി തേടുന്നത്. സഖ്യകക്ഷിയായ സിപിഎം 25 സീറ്റിലും ബാക്കിയുള്ള സീറ്റുകളിൽ ചെറുപാർട്ടികളുമാണ് മത്സരിക്കുന്നത്.

    കഴിഞ്ഞ ഘട്ടങ്ങളിലെ വോട്ടെടുപ്പ് സമയത്തുണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സമാധാനപരമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന് കേന്ദ്ര സേനയുടെ 1,071 കമ്പനികളെയാണ് വിന്യസിച്ചിരിക്കുന്നത്. ഇതിനുപുറമെ 15,790 സംസ്ഥാന പോലീസ് ഉദ്യോഗസ്ഥരും ഡ്യൂട്ടിയിലുണ്ടാകും.

    You may also like:Assembly election 2021 | ബംഗാളിലെ നഗരങ്ങൾ കീഴടക്കാനൊരുങ്ങി ബി ജെ പി; ഭദ്രലോക് വിഭാഗത്തെ കൂടെ നിർത്താനുള്ള ശ്രമങ്ങൾ വിജയിക്കുമോ?

    അതേസമയം, കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ നിശബ്ദ പ്രചരണം 72 മണിക്കൂറാക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചിരുന്നു. നാലു ദിവസങ്ങൾക്ക് മുമ്പ് കോവിഡ് പോസിറ്റീവ്  സ്ഥിരീകരിച്ച റവല്യൂഷണറി പാർട്ടി സ്ഥാനാർഥി പ്രദിപ് കുമാർ നന്ദി അന്തരിച്ചു. വെള്ളിയാഴ്ച ആശുപത്രിയിൽ വച്ചായിരുന്നു മരണം. 73 വയസ് ആയിരുന്നു. മുർഷിദാബാദ് ജില്ലയിലെ ജംഗിപുർ നിയമസഭാ മണ്ഡലത്തിൽ നിന്ന് ആയിരുന്നു പാർട്ടി സ്ഥാനാർഥിയായി മത്സരിച്ചത്.

    സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം വെള്ളിയാഴ്ച 6,43,795 ആയി. അന്നേദിവസം, പുതിയതായി 6,910 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 26 പേർ കൂടി മരിച്ചതോടെ കോവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 10,506 ആയതായി ആരോഗ്യപ്രവർത്തകർ അറിയിച്ചു.

    First published:

    Tags: Assembly Election 2021, Bengal Election 2021, West bengal