• HOME
  • »
  • NEWS
  • »
  • india
  • »
  • ഇന്ത്യയുടെ സാമ്പത്തിക ചരിത്രത്തിലെ നിർണായക തീരുമാനത്തിന് ഇന്ന് 50 വയസ്

ഇന്ത്യയുടെ സാമ്പത്തിക ചരിത്രത്തിലെ നിർണായക തീരുമാനത്തിന് ഇന്ന് 50 വയസ്

പ്രധാനമായും രണ്ട് കാരണങ്ങൾ ആയിരുന്നു ദേശസാൽക്കരണ നടപടികളിലേക്ക് വഴി വെച്ചത്.

ഇന്ദിര ഗാന്ധി

ഇന്ദിര ഗാന്ധി

  • News18
  • Last Updated :
  • Share this:
    ജൂലൈ 19, 1969, കൃത്യമായി പറഞ്ഞാൽ 50 വർഷങ്ങൾക്ക് മുമ്പ് രാജ്യത്തെ 14 സ്വകാര്യ ബാങ്കുകൾ ദേശസാൽക്കരിച്ചു. ചരിത്രപരമായ ആ തീരുമാനം എടുത്തത് പ്രധാനമന്ത്രി ആയിരുന്ന ഇന്ദിര ഗാന്ധി ആയിരുന്നു. രണ്ടു തവണയായി 20 ബാങ്കുകൾ ആണ് ദേശസാൽക്കരിച്ചത്. 1969ൽ 50 കോടിയിലേറെ നിക്ഷേപമുള്ള 14 ബാങ്കുകളും 1980ൽ രണ്ടാംഘട്ടമായി ആറു ബാങ്കുകളുമാണ് ദേശസാൽക്കരിച്ചത്. രണ്ട് ഘട്ടങ്ങളിലായി 20 സ്വകാര്യബാങ്കുകൾ ദേശസാൽക്കരിച്ചതിലൂടെ രാജ്യത്തെ 80 ശതമാനത്തോളം ബാങ്കിംഗ് രംഗവും സർക്കാരിന്‍റെയും പൊതുമേഖലയുടെയും നിയന്ത്രണത്തിലായി.

    ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച ആദ്യകാലഘട്ടത്തിൽ തന്നെ ബാങ്കുകൾ ദേശസാൽക്കരിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. ഇക്കാര്യം ഉന്നയിച്ച് 1956 ഏപ്രിലിൽ ലോക് സഭയിൽ പ്രമേയം അവതരിപ്പിച്ചു. പ്രധാനമായും രണ്ട് കാരണങ്ങൾ ആയിരുന്നു ദേശസാൽക്കരണ നടപടികളിലേക്ക് വഴി വെച്ചത്.

    1. സ്വകാര്യബാങ്കുകളുടെ പ്രവർത്തനം
    2. ഗ്രാമീണ മേഖലകളിലും ഉൾനാടൻ മേഖലകളിലും ശാഖകൾ തുറന്ന് ബാങ്കിംഗ് പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുക എന്നുള്ളത്

    ദേശസാൽക്കരണത്തിന് മുമ്പ് സ്വകാര്യ ബാങ്കുകൾ വൻകിട വ്യവസായങ്ങൾക്കും ബിസിനസ് ഗ്രൂപ്പുകൾക്കും മാത്രമായി വായ്പാ വിതരണം പരിമിതപ്പെടുത്തിയിരുന്നു. കാർഷികനമേഖല കടുത്ത അവഗണന നേരിടുകയും പലർക്കും നിക്ഷേപം നഷ്ടമാകുകയും ചെയ്തു. സ്വകാര്യ ബാങ്കുകൾ 1950ൽ നൽകിയ മൊത്ത വായ്പയുടെ 2.3 ശതമാനം മാത്രമായിരുന്നു കാർഷികമേഖലയക്ക് നൽകിയ വായ്പ. 1967 എത്തിയപ്പോൾ ഇത് 2.2 ശതമാനമായി മാറി. ദേശസാൽക്കരണത്തെ കോൺഗ്രസും ഇടതുപക്ഷവും സ്വാഗതം ചെയ്തപ്പോൾ വ്യവസായ ലോകം ദേശസാൽക്കരണത്തെ എതിർക്കുകയായിരുന്നു.

    ഫേസ് ആപ്പിനെതിരെ അന്വേഷണം വേണമെന്ന് US സെനറ്റർ; ആപ്പ് ഉപയോഗിക്കുന്നവർ ഫേസ് ആപ്പിന് നൽകുന്നത് ഫ്രീ ലൈസൻസ്

    1969ൽ ദേശസാൽക്കരിച്ച 14 ബാങ്കുകൾ

    1. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ
    2. ബാങ്ക് ഓഫ് ഇന്ത്യ
    3. പഞ്ചാബ് നാഷണൽ ബാങ്ക്
    4. ബാങ്ക് ഓഫ് ബറോഡ
    5. യൂക്കോ ബാങ്ക്
    6. കാനറ ബാങ്ക്
    7. യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ
    8. സിൻഡിക്കേറ്റ് ബാങ്ക്
    9. ദേനാ ബാങ്ക്
    10. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
    11. അലഹബാദ് ബാങ്ക്
    12. ഇന്ത്യൻ ബാങ്ക്
    13. ഇന്ത്യൻ ഓവർസീസ് ബാങ്ക്
    14. ബാങ്ക് ഓഫ് മഹാരാഷ്ട്ര

    ആറു ബാങ്കുകൾ ആയിരുന്നു 1980ൽ ദേശസാൽക്കരിച്ചത്

    1.വിജയ ബാങ്ക്
    2. കോർപറേഷൻ ബാങ്ക്
    3. ആന്ധ്രാ ബാങ്ക്
    4. ന്യൂ ബാങ്ക് ഓഫ് ഇന്ത്യ
    5. ഓറിയന്‍റൽ ബാങ്ക് ഓഫ് കൊമേഴ്സ്
    6. പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്

    ആദ്യകാലത്ത് എസ് ബി ഐ മാത്രമായിരുന്നു പൊതുമേഖലയിൽ പ്രവർത്തിച്ചിരുന്നത്. ഇംപീരിയൽ ബാങ്ക് എന്നറിയപ്പെട്ടിരുന്ന ബാങ്കിനെ 1955ൽ ആയിരുന്നു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്ന പേരിൽ പൊതുമേഖലയിൽ കൊണ്ടുവന്നത്. ചെറിയ വായ്പകളുലൂടെ ദാരിദ്ര്യ നിർമ്മാർജ്ജനം നടത്താനും വ്യാപകമായ രീതിയിൽ കർഷകർക്ക് കൃഷി വായ്പ ലഭ്യമാക്കാനും ബാങ്കുകൾ ദേശസാൽക്കരിച്ചതിലൂടെ സാധിച്ചു. അതേസമയം, രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങി വായ്പ നൽകേണ്ടി വരുന്നത് ഇതിന്‍റെ ഒരു പോരായ്മയാണ്.

    First published: