• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പശുവിനെ ചൊല്ലി തർക്കം; യുവാവിനെ മരത്തിൽ കെട്ടിയിട്ടശേഷം കൈവെട്ടി മാറ്റി


Updated: September 3, 2018, 12:09 PM IST
പശുവിനെ ചൊല്ലി തർക്കം; യുവാവിനെ മരത്തിൽ കെട്ടിയിട്ടശേഷം കൈവെട്ടി മാറ്റി

Updated: September 3, 2018, 12:09 PM IST
ഭോപ്പാല്‍: മധ്യപ്രദേശിലെ റായ്‌സെനില്‍ കാണാതായ പശുവിനെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടർന്ന് യുവാവിനെ മരത്തില്‍ കെട്ടിയിട്ട ശേഷം കൈവെട്ടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രേം നാരായൺ സാഹു എന്ന 35കാരനാണ് വെട്ടേറ്റത്. തന്റെ കാണാതായ പശുവിനെ അന്വേഷിച്ച് സത്തു യാദവിന്റെ ഫാമിലെത്തിയതായിരുന്നു സാഹു. ഇവര്‍തമ്മിലുള്ള വാക്കുതര്‍ക്കം പിന്നീട് അക്രമത്തില്‍ കലാശിക്കുകയായിരുന്നു.

യാദവിന്റെ കുടുംബാംഗങ്ങള്‍ ചേര്‍ന്ന് സാഹുവിനെ മർദിക്കുകയും മരത്തില്‍ കെട്ടിയിടുകയുമായിരുന്നു. തുടർന്ന് വാളുപയോഗിച്ച് വലതു കൈവെട്ടി മാറ്റുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സാഹുവിന്റെ നിലവിളി കേട്ടെങ്കിലും അയല്‍ക്കാര്‍ ആരും സഹായത്തിന് എത്തിയില്ല. പിന്നീട് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി സാഹുവിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വെട്ടിമാറ്റിയ കൈയും പൊലീസ് ആശുപത്രിയിലെത്തിച്ചു.

അറസ്റ്റിലായ രണ്ട് പേര്‍ക്ക് പുറമേ ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്ന് പേര്‍ ഒളിവിലാണെന്നും പൊലീസ് വ്യക്തമാക്കി. എന്നാൽ സംഭവം വിവാദമായതോടെ യുവാവ് തന്റെ വീട്ടിലെത്തി തന്നെയും കുടുംബത്തെയും ആക്രമിക്കുകയായിരുന്നുവെന്ന് വിശദീകരിച്ചുകൊണ്ട് ഈ സ്ത്രീ മൊബൈൽ വീഡിയോ സോഷ്യൽ മീഡിയയിൽ ഇട്ടു.
First published: September 3, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍