• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Budget 2019
  • Live TV

തിയറ്ററുകളെ ഇളക്കിമറിക്കാൻ 'രാഗ'; രാഹുൽ ഗാന്ധിയുടെ സിനിമ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സിനിമ പ്രഖ്യാപിച്ച് ആഴ്ചകൾക്ക് ശേഷം ഇതാ പുതിയ ആവേശമായി പുതിയ ഒരു സിനിമയുടെ പ്രഖ്യാപനം

news18india
Updated: February 10, 2019, 3:24 PM IST
തിയറ്ററുകളെ ഇളക്കിമറിക്കാൻ 'രാഗ'; രാഹുൽ ഗാന്ധിയുടെ സിനിമ
രാഹുൽ ഗാന്ധിയുടെ സിനിമ ''രാഗ'
news18india
Updated: February 10, 2019, 3:24 PM IST
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സിനിമ പ്രഖ്യാപിച്ച് ആഴ്ചകൾക്ക് ശേഷം ഇതാ പുതിയ ആവേശമായി പുതിയ ഒരു സിനിമയുടെ പ്രഖ്യാപനം. നരേന്ദ്ര മോദിയുടെ രാഷ്ട്രീയ എതിരാളിയും കോൺഗ്രസ് അധ്യക്ഷനുമായ രാഹുൽ ഗാന്ധിയുടെ ജീവിതകഥയാണ് സിനിമയാകുന്നത്. 'എന്‍റെ പേര് രാഗ' (My Name Is RaGa) എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. രാഹുൽ ഗാന്ധിയുടെ വ്യക്തിജീവിതത്തിലൂടെയും രാഷ്ട്രീയജീവിതത്തിലൂടെയുമുള്ള യാത്രയായിരിക്കും ചിത്രം.

സെന്‍റ് ഡ്രാക്കുള 3D, കാമസൂത്ര 3D എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത രൂപേഷ് പോൾ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നാലു വർഷത്തിന് ശേഷമാണ് രൂപേഷ് പോൾ വീണ്ടും സംവിധായക കുപ്പായം അണിയുന്നത്. സിനിമയിൽ നിഗൂഡതകൾ ഒന്നുമില്ലെന്നും രാഹുലിനെ മഹത്വവൽക്കരിക്കുക എന്നതല്ല സിനിയുടെ ലക്ഷ്യമെന്നും രൂപേഷ് പോൾ പറഞ്ഞു. പരമവിഡ്ഢിയെന്ന് അപമാനിക്കപ്പെട്ടതിൽ നിന്ന് തിരിച്ചുവന്ന ഒരു മനുഷ്യന്‍റെ കഥയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. പരാജയത്തെയും തോൽവികളെയും ഭയമില്ലാതെ നേരിട്ട ആർക്കും ഈ ചിത്രം അവരുടെ ജീവിതവുമായി ബന്ധപ്പെടുത്താവുന്നതാണ്. അതുകൊണ്ടു തന്നെ ഈ ചിത്രത്തെ ജീവചരിത്ര സംബന്ധിയായ സിനിമയെന്ന് വിളിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മഹാവിപത്തുകളെ നേരിട്ടതിനു ശേഷം തുടർച്ചയായി വിജയിക്കുന്ന ഒരു മനുഷ്യന്‍റെ കഥയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

'ആ നാട്ടിലെ റവന്യൂ ഉദ്യോഗസ്ഥർക്ക് മാത്രം എന്താ ബുദ്ധിയില്ലാത്തത്? വിടി ബൽറാം
Loading...
ചിത്രത്തിന്‍റെ ടീസർ ഇതിനകം റീലീസ് ആയി കഴിഞ്ഞു. ഗാന്ധി കുടുംബത്തിലെ നിരവധി അംഗങ്ങൾ ചിത്രത്തിന്‍റെ ഭാഗമാണ്. വ്യാജ പേരിൽ രാഹുൽ ഗാന്ധി പഠിച്ച യുഎസിലെ കോളിൻ കോളേജ്, സ്കൂൾ വിദ്യാഭ്യാസ കാലഘട്ടം, ഇറ്റലിയിലെ കുടുംബാംഗങ്ങൾ എന്നിവയെല്ലാം ചിത്രത്തിന്‍റെ ഭാഗമാകും.

ചിത്രത്തിന്‍റെ റിലീസിനു മുമ്പായി വളരെ ചെറിയ ഒരു ഭാഗം മാത്രമാണ് ഷൂട്ട് ചെയ്യാനുള്ളത്. അടുത്തിടെ പാർട്ടിയിൽ ഉണ്ടായ ചില മാറ്റങ്ങളാണ് ഇനി ഷൂട്ടി ചെയ്യാനുള്ളത്. അതേസമയം, ചിത്രം എന്ന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. 2019 പൊതു തെരഞ്ഞെടുപ്പിനു മുമ്പായി ചിത്രം തിയറ്ററുകളിൽ എത്തുമെന്നാണ് കരുതുന്നത്.

First published: February 10, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...